വേൾഡ് മലയാളി കൗൺസിലിന്റെ വായന ശാല ഡബ്ലിനിൽ

സ്വന്തം ലേഖകൻ
ഡബ്ലിൻ: വേൾഡ് മലയാളീ കൌൺസിൽ പുസ്തക പ്രേമികൾക്കായി
അയർലണ്ടിൽ ആദ്യമായി മലയാളം വായനശാല ആരംഭിക്കുന്നു. ഏപ്രിൽ മാസത്തോടെ പ്രവർത്തനം തുടങ്ങുന്ന വായനശാലയിലേക്ക് മലയാളം പുസ്തകങ്ങൾ വായനക്കാർക്കും  നിർദ്ദേശിക്കാം.
ഒരു മലയാളം വായനശാലയിൽ അവശ്യം വേണ്ടതെന്ന് നിങ്ങൾക്ക് തോന്നുന്ന 25  പുസ്തകങ്ങളുടെ പേരുകൾ നിർദ്ദേശിക്കാം.
ഏറ്റവും കൂടുതൽ നിർദ്ദേശിക്കപ്പെടുന്ന പുസ്തകങ്ങൾ  വായനശാലയിൽ കാലക്രമേണ  ലഭ്യമാക്കും.
ഈ വായനശാലയിലേക്ക് നിങ്ങൾക്കും പുസ്തകങ്ങൾ  സംഭാവന ചെയ്യാം.
വായനശാലയുടെ പ്രവർത്തനരീതി ചുവടെ.
1. വായനശാലയുടെ സേവനം സൗജന്യമായിരിക്കും.
2. ഡബ്ലിനിലെ ബ്യുമോണ്ട് ആശുപത്രിക്കു സമീപമാവും വായനശാല തുടക്കത്തിൽ പ്രവർത്തിക്കുക.
3 . വായനശാലയിൽ ലഭ്യമായ പുസ്തകങ്ങളുടെ വിവരങ്ങൾ ഓൺലൈനിൽ ലഭ്യമാക്കും.
4 . തുടക്കത്തിൽ ആഴ്ചയിൽ മുൻനിശ്ചയിച്ച രണ്ടു ദിവസം വായനശാലയിൽ നിന്നും പുസ്തകങ്ങൾ എടുക്കാം.
5 . ഒരു സമയം ഒരാൾക്ക് മൂന്ന് പുസ്തകങ്ങൾ വരെ എടുക്കാൻ സാധിക്കും.
6 . വായനക്കാരുടെ ആവശ്യപ്രകാരം പുതിയ പുസ്തകങ്ങൾ ലഭ്യമാക്കും.
7. പരമാവധി നാല്   ആഴ്ച്ച വരെ ഒരാൾക്ക് പുസ്തകങ്ങൾ സൂക്ഷിക്കാം.
നിങ്ങളുടെ നിർദ്ദേശങ്ങളും, അഭിപ്രായങ്ങളും , പുസ്തകങ്ങൾ സംഭാവന ചെയ്യാൻ താല്പര്യവും  [email protected] എന്ന വിലാസത്തിൽ അറിയിക്കുക.
Top