പി. പി. ചെറിയാൻ
ഹൂസ്റ്റൺ: മല്ലപ്പള്ളിയിൽ നിന്നും ഹൂസ്റ്റണിലും, സമീപ പ്രദേശങ്ങളിലും വന്ന് താമസിക്കുന്നവരുടെ കൂട്ടായ്മയായ മല്ലപ്പള്ളി സംഗമത്തിന്റെ വാർഷീക പൊതുയോഗം ഫെബ്രുവരി 25 ഞായർ 4 മണിക്ക് സ്റ്റാഫോഡിൽ (920 FM 1092, Murphyroad, Houston) വെച്ചു ചേരുന്നതാണ്.
ഈ സംഗമത്തിലേക്ക് എല്ലാ അംഗങ്ങളേയും, സുഹൃത്തുക്കളേയും പ്രത്യേകം ക്ഷണിക്കുന്നതായി സംഘാടകർ അറിയിച്ചു.
സംഗമത്തിന്റെ കാരുണ്യ കരസ്പർശമായ വിദ്യാഭ്യാസ സഹായ റിപ്പോർട്ടും, കഴിഞ്ഞ വർഷത്തെ പ്രവർത്തന റിപ്പോർട്ടും ട്രഷർ സെന്നി(ടലിി്യ) ഉമ്മൻ അവതരിപ്പിക്കുമെന്ന് സംഗമം പ്രസിഡന്റ് ചാക്കോ നൈനാൻ അറിയിച്ചു.
കൂടുതൽ വിവരങ്ങൾക്ക്
ചാക്കോ നൈനാൻ 832 661 7555
ചാക്കോ നൈനാൻ 832 661 7555


