ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിനിയുടെ നഗ്‌നചിത്രം പ്രചരിപ്പിച്ച സംഭവത്തില്‍ സഹപാഠികള്‍ക്കെതിരെ കേസ്

തൊടുപുഴ: ഒമ്പതാംക്ലാസ് വിദ്യാര്‍ത്ഥിനിയുടെ നഗ്ന ചിത്രം പ്രചരിപ്പിച്ച് സംഭവത്തില്‍ സഹപാഠികള്‍ക്കെതിരെ കേസ്. തൊടുപുഴയ്ക്കു സമീപമുള്ള ഒരു സ്‌കൂളിലാണു സംഭവം. ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥിനിയുടെ നഗ്‌നചിത്രങ്ങളാണ് ഇതേ സ്‌കൂളിലെ മൂന്നു വിദ്യാര്‍ഥികള്‍ മൊബൈലില്‍ പകര്‍ത്തിയത്.

ഇതിനുശേഷം ഈ ചിത്രങ്ങള്‍ വിദ്യാര്‍ഥികള്‍ ഷെയര്‍ ചെയ്തുവെന്നാണു പരാതി. സംഭവത്തെക്കുറിച്ചു വിദ്യാര്‍ഥിനിയുടെ രക്ഷിതാക്കള്‍ മുട്ടം പൊലീസിനു പരാതി നല്‍കിയിട്ടുണ്ട്. കാഞ്ഞാര്‍ സിഐയ്ക്കാണ് അന്വേഷണച്ചുമതല. അതേസമയം, സംഭവം ഒതുക്കിത്തീര്‍ക്കുന്നതിനു സ്‌കൂള്‍ അധികൃതര്‍ നീക്കം നടത്തുന്നതായും സൂചനയുണ്ട്

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top