കുവൈത്ത് സിറ്റി: നഴ്സുമാരായ മലയാളി ദമ്പതികളെ ഫ്ലാറ്റിൽ കുത്തേറ്റു മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ വിശദമായ അന്വേഷണത്തിന് അധികൃതർ ഉത്തരവിട്ടു.അബ്ബാസിയ യുണൈറ്റഡ് ഇന്ത്യന്‍ സ്‌കൂളിന് സമീപമുള്ള ഫ്ളാറ്റിലാണ് മലയാളി നഴ്‌സ് ദമ്പതികളെ മരിച്ച നിലയില്‍ കണ്ടെത്തിയത്. കണ്ണൂര്‍ സ്വദേശി സൂരജ് (40) എറണാകുളം കീഴില്ലം സ്വദേശിയായ ഭാര്യ ബിന്‍സി തോമസ് (38) എന്നിവരാണ് മരിച്ചത്.
കുവൈത്ത് ആരോഗ്യ മന്ത്രാലയത്തിനു കീഴിൽ ജാബിർ ആശുപത്രിയിലെ നഴ്സായ കണ്ണൂർ ശ്രീകണ്ഠപുരം നടുവിൽ സൂരജ് (40), ഡിഫൻസ് ആശുപത്രിയിൽ നഴ്സായ ഭാര്യ എറണാകുളം കോലഞ്ചേരി മണ്ണൂർ കൂഴൂർ കട്ടക്കയം ബിൻസി (35) എന്നിവരാണു കൊല്ലപ്പെട്ടത് . വഴക്കിനെ തുടർന്ന് ബിൻസിയെ കുത്തിക്കൊലപ്പെടുത്തിയ ശേഷം സൂരജ് ജീവനൊടുക്കിയതായാണ് വിവരം.
പൊലീസിന്റെ ഔദ്യോഗിക വിശദീകരണം വരാനിരിക്കുന്നതേയുള്ളു. ബിന്‍സിയുടെ മൃതദേഹം കഴുത്തറുത്ത നിലയിലാണ് കാണപ്പെട്ടത്. ഹാളില്‍ രക്തം തളം കെട്ടിയ നിലയിലാണ് കാണപ്പെട്ടത്. ഭാര്യയെ കഴുത്തില്‍ മുറിവേല്‍പ്പിച്ച് കൊലപ്പെടുത്തി കൊലപ്പെടുത്തിയ ശേഷം ഭര്‍ത്താവ് ആത്മഹത്യ ചെയ്തുവെന്നാണ് പൊലീസിന്റെ നിഗമനം.അതിനുശേഷം സൂരജ് സ്വയം കുത്തി മരിക്കുകയായിരുന്നു. ഭാര്യയെ കൊലപ്പെടുത്തിയ ശേഷം സൂരജ് ആരെയെങ്കിലും വിളിക്കാന്‍ ശ്രമിച്ചിരുന്നോ എന്നറിയാന്‍ പോലീസ് സൂരജിന്റെ ഫോണ്‍ രേഖകള്‍ പരിശോധിക്കുന്നുണ്ട്.
ബിൻസിയുടെ ചില സുഹൃത്തുക്കളുടെ ഫോണിലേക്ക് അവരുടെ മരണം സൂചിപ്പിക്കുന്ന ചില സന്ദേശങ്ങൾ സൂരജ് അയച്ചതായി റിപ്പോർട്ടുണ്ട്. ഇതാണ് ബിൻസിയെ കൊലപ്പെടുത്തി സൂരജ് ജീവനൊടുക്കിയതാവാം എന്ന നിഗമനത്തിനു പിന്നിൽ. എന്നാൽ, ദമ്പതികൾ പരസ്പരം കുത്തിക്കൊലപ്പെടുത്തി എന്നായിരുന്നു ആദ്യം പ്രചരിച്ചത്.
മലയാളികൾ തിങ്ങിപ്പാർക്കുന്ന അബ്ബാസിയയിലെ ജലീബ് അൽ ഷുയൂഖിലാണു സംഭവം. ദമ്പതികൾ തമ്മിൽ വഴക്കുണ്ടായതായും സ്ത്രീ സഹായത്തിനായി നിലവിളിച്ചതായും സമീപവാസികൾ പബ്ലിക് പ്രോസിക്യൂഷനു മൊഴി നൽകി. പൊലീസ് പലതവണ വാതിലിൽ മുട്ടിയെങ്കിലും പ്രതികരണം ഉണ്ടായില്ല. തുടർന്ന്, വാതിൽ പൊളിച്ച് അകത്തുകടക്കുകയായിരുന്നു.
നൈറ്റ് ഡ്യൂട്ടിക്കു ശേഷം സൂരജ് മടങ്ങി എത്തിയതിനു പിന്നാലെയാണു വഴക്കുണ്ടായത്. ഇവർക്കിടയിൽ ചില അസ്വാരസ്യങ്ങളുണ്ടായിരുന്നതായി സൂചനയുണ്ടെങ്കിലും പെട്ടെന്നുണ്ടായ പ്രകോപനത്തിനു പിന്നിലെ കാരണങ്ങൾ വ്യക്തമല്ല. നാട്ടിൽ പഠിക്കുന്ന മക്കളെ അവധിയായതിനാൽ കഴിഞ്ഞ മാസം കുവൈത്തിൽ കൊണ്ടുവന്നിരുന്നു. ഇവരെ തിരികെ വിട്ട ശേഷം 4 ദിവസം മുൻപാണ് സൂരജ് മടങ്ങിയെത്തിയത്. കുടുംബം ഓസ്ട്രേലിയിലേക്കു കുടിയേറാൻ തയാറെടുപ്പുകൾ പൂർത്തിയാക്കിയിരുന്നതായി നാട്ടിലെ ബന്ധുക്കൾ പറഞ്ഞു. മൃതദേഹങ്ങൾ തിങ്കളാഴ്ച കണ്ണൂരിലെത്തിക്കാനാണു ശ്രമം.
ദീര്‍ഘകാല പ്രണയം സഫലമാക്കിയാണ് സൂരജും ബിന്‍സിയും വിവാഹിതരായത്. സൂരജിനെ അപേക്ഷിച്ച് മെച്ചപ്പെട്ട സാമ്പത്തികശേഷിയുള്ള വീട്ടിലെ യുവതിയായിരുന്നു ബിന്‍സി. നഴ്‌സിംഗ് പഠന ശേഷം ഡല്‍ഹിയിലെ ആശുപത്രിയില്‍ ജോലി ചെയ്യുന്നതിനിടെയാണ് ബിന്‍സി സൂരജിനെ പരിചയപ്പെട്ടത്.
സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന സൂരജിനെ തന്റെ ശമ്പളം കൊണ്ട് ബിന്‍സി ബി എസ് സി നഴ്‌സിംഗ് പഠിപ്പിക്കുകയായിരുന്നു. വിദേശത്ത് പോകുമ്പോള്‍ സൂരജിനെയും ഒപ്പം കൂട്ടാനായിരുന്നു ഇത്. അതിനിടെ ബിന്‍സിക്ക് കുവൈറ്റില്‍ ഡിഫെന്‍സില്‍ സ്റ്റാഫ് നഴ്‌സായി ജോലി ലഭിച്ചു. തുടര്‍ന്ന് ബി എസ് സി നഴ്‌സിംഗ് പാസ്സായ സൂരജിനെ വീട്ടുകാരുടെ എതിര്‍പ്പുകള്‍ അവഗണിച്ചു വിവാഹം കഴിക്കുകയും കുവൈറ്റിലേക്ക് തന്റെ ഒപ്പം കൂട്ടുകയുമായിരുന്നു. സൂരജിന്റെ ക്ഷിപ്രകോപം കല്ലുകടിയായി ദമ്പതികളുടെ ജീവിതത്തില്‍ കല്ലുകടിയായത് സൂരജിന്റെ ക്ഷിപ്രകോപമായിരുന്നു. പെട്ടെന്ന് ദേഷ്യം വരുന്ന പ്രകൃതക്കാരന്‍. ദേഷ്യം വന്നാല്‍ എന്തും ചെയ്യുന്ന അപകടകാരി. സൂരജ് സംശയരോഗി ആയിരുന്നുവെന്നും സൂചനയുണ്ട്. ജീവിതം കൂടുതല്‍ പച്ച പിടിപ്പിക്കുന്നതിന്റെ ഭാഗമായാണ് ബിന്‍സി ഓസ്ട്രേലിയയ്ക്ക് പോകാന്‍ തയ്യാറെടുത്തത്. അഞ്ചാമത്തെ വട്ടം പരീക്ഷ എഴുതി പാസായതോടെ രണ്ട് കുഞ്ഞുങ്ങളെയും നാട്ടില്‍ വിട്ടു.
അതിനിടെ ബിന്‍സിയെ കൊല്ലാനുള്ള തയ്യാറെടുപ്പുകള്‍ ആരംഭിച്ചിരുന്നു. രണ്ട് ദിവസം മുമ്പ് ബിന്‍സിയുടെ കൂട്ടുകാരികളെ ഫോണില്‍ വിളിച്ചു ‘അവളെ ഞാന്‍ കൊല്ലും’ എന്നു പറഞ്ഞിരുന്നു. പാലൂട്ടി വളര്‍ത്തിയ കൈകളില്‍ തന്നെ കടിച്ചു കൊന്നു എന്നാണ് ഇരുവരുടെയും കൂട്ടുകാര്‍ പറയുന്നത്. ഇരുവരും മരിച്ചതോടെ രണ്ട് കുഞ്ഞുങ്ങളും അനാഥരായി. ഈസ്റ്ററിന് നാട്ടിലെത്തി മടങ്ങിയപ്പോഴാണ് രണ്ടു കുട്ടികളേയും കീഴില്ലത്തെ ബിന്‍സിയുടെ വീട്ടിലാക്കിയത്. നാല് ദിവസം മുമ്പ് മടങ്ങിയത് ഓസ്ട്രേലിയയിലേക്കുള്ള താമസം മാറുന്നതിന് രേഖകളെല്ലാം തയ്യാറാക്കിയായിരുന്നു. ഇരുവരും കുവൈറ്റിലെ വിവിധ സാംസ്‌കാരിക സംഘടനകളില്‍ വളരെ സജീവ സാന്നിധ്യമായിരുന്നു. കുവൈറ്റില്‍ ഒരു കുടുംബത്തിന് ലഭിക്കാവുന്ന ഏറ്റവും ഉയര്‍ന്ന സാമ്പത്തിക ഭദ്രത ഉള്ളതായിരുന്നു ഇവരുടെ കുടുംബം. ഈ നിലയിലേക്ക് കുടുംബം എത്തിയത് ബിന്‍സിയുടെ കഠിനാദ്ധ്വാനഫലമായിരുന്നു. എന്നാല്‍, സൂരജിന്റെ സംശയരോഗം എല്ലാം തകര്‍ത്തു.
രാത്രി ഷിഫ്റ്റിന് ശേഷം തര്‍ക്കം ഉണ്ടായതായി സംശയിക്കുന്നു. ദേഷ്യത്തില്‍ അയാള്‍ അവളെ കുത്തിയിരിക്കാം. സംഭവത്തിന് ശേഷം സൂരജ് കൂട്ടുകാരെ വിളിച്ചിരുന്നു. സംഭവത്തിന് ശേഷം സൂരജ് തന്റെ സുഹൃത്തുക്കളോട് ഭാര്യ തന്റെ കൈകൊണ്ട് മരിച്ചതായും താനും പോകുന്നതായും പറഞ്ഞതായി റിപ്പോര്‍ട്ടുണ്ട്. പിന്നീട് സൂരജ് തന്റെ വാട്ട്‌സ്ആപ്പ് പ്രൊഫൈല്‍ ഫോട്ടോ നീക്കം ചെയ്യുകയും ആപ്പില്‍ നിന്ന് സ്റ്റാറ്റസ് ഫോട്ടോകള്‍ നീക്കുകയും ചെയ്തു. ഓസ്ട്രേലിയയിലേക്ക് മാറാനുള്ളതു കൊണ്ടാണ് കുട്ടികളെ കൂടെ കൊണ്ടു പോകാത്തത്. അന്ന് സുരജിന്റെ അമ്മയും വിളിച്ചിരുന്നു. ബിന്‍സിയോട് സംസാരിക്കണമെന്നും സൂരജിനോട് പറഞ്ഞു. ബിന്‍സി പുറത്താണെന്നായിരുന്നു പറഞ്ഞത്. ബിന്‍സിയുടെ നെഞ്ചിലും സൂരജിന്റെ കഴുത്തിലും കുത്തേറ്റിരുന്നു. വ്യാഴാഴ്ച രാവിലെ അബ്ബാസിയയിലെ താമസസ്ഥലത്താണ് ഇരുവരേയും കുത്തേറ്റ് മരിച്ചനിലയില്‍ കണ്ടെത്തിയത്. 12 വര്‍ഷത്തോളമായി ഇവര്‍ കുവൈറ്റിലാണ്. ഓസ്‌ട്രേലിയയിലേക്ക് മാറാനുള്ള തയ്യാറെടുപ്പിനിടെയാണ് ദുരന്തം. ’12 വര്‍ഷത്തോളമായി കുവൈറ്റിലാണ്. ഈസ്റ്ററിന് തൊട്ടുമുമ്പാണ് ബിന്‍സി അവധിയില്ലാത്തത് കാരണം കുവൈറ്റിലേക്ക് പോയത്. ഈസ്റ്റര്‍ കഴിഞ്ഞ ശേഷമാണ് സൂരജ് മടങ്ങിയത്. പരസ്പരം നല്ല സ്‌നേഹത്തിലായിരുന്നു അവരിരുവരും. ഓസ്‌ട്രേലിയയിലേക്ക് പോകാന്‍ തീരുമാനിച്ചതായിരുന്നു. ബെംഗളൂരുവില്‍ പോയി മെഡിക്കല്‍ നടപടിക്രമങ്ങളെല്ലാം നടത്തിയതാണ്. സംഭവ ദിവസം അമ്മയെ വിളിച്ചിരുന്നു. ആ സമയത്ത് പ്രശ്‌നങ്ങളൊന്നും ഉണ്ടായിരുന്നില്ല’ സൂരജിന്റെ ബന്ധു പറയുന്നു. ഇവര്‍ക്ക് മൂന്നാം ക്ലാസിലും യുകെജിയിലും പഠിക്കുന്ന കുട്ടികളുണ്ട്. കുട്ടികള്‍ ബിന്‍സിയുടെ വീട്ടിലാണ്.










