കൊച്ചി: ഹോം നേഴ്‌സിനെ ആവശ്യപ്പെട്ട് പ്രമുഖ പത്രങ്ങളില്‍ പരസ്യം നല്‍കി പെണ്‍വാണിഭം നടത്തിയ യുവാവിനെ പോലീസ് തിരയുന്നു. ഗര്‍ഭിണിയായ യുവതിയെ റയില്‍വേ സ്റ്റേഷനില്‍ ഉപേക്ഷിച്ച സംഭവത്തില്‍ യുവതി നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കിയത്. പത്രങ്ങളില്‍ പരസ്യം നല്‍കി യുവതികളെ വിട്ടുസഹായത്തിനായെത്തിച്ച് വ്യഭിചാരത്തിന് പ്രേരിപ്പിച്ച കേസിലാണ് 23 വയസുകാരനായ അബ്ദു റഹ്മമാനെ പോലീസ് തിരയുന്നത്. ഇതിനായി ഇയാളുടെ അമ്മയും കൂട്ടുനിന്നതായി പോലീസ് പറയുന്നു.
നിരവധി പെണ്‍കുട്ടികളെ സമാനമായി രീതിയില്‍ വലയിലാക്കിയിട്ടുണ്ടെന്നാണ് പൊലീസ് സംശയിക്കുന്നത്. ഇയാളുടെ നേതൃത്വത്തില്‍ പെണ്‍വാണിഭത്തിന് പെണ്‍കുട്ടികളെ ഉപയോഗിച്ചിരുന്നോ എന്നും പൊലീസ് സംശയിക്കുന്നു. കഴിഞ്ഞ ദിവസമാണ് ഗര്‍ഭിണിയായ യുവതിയെ എറണാകുളം റെയില്‍വേ സ്റ്റേഷനില്‍ ഉപേക്ഷിച്ച് കാമുകനായ അബ്ദുള്‍ റഹ്മാന്‍ കടന്നു കളഞ്ഞത്. തുടര്‍ന്ന് യുവതി കാക്കനാട് ഇന്‍ഫോപാര്‍ക്ക് പൊലീസ് സ്റ്റേഷനിലെത്തി പരാതി കൊടുക്കുകയായിരുന്നു. ഇതോടെയാണ് പെണ്‍വാണിഭ ശൃംഖലയെ കുറിച്ച് അടക്കമുള്ള വിവരം പുറത്തുവന്നത്.
പാലക്കാട് ഒരു വീട്ടില്‍ ജോലി ചെയ്യുകയായിരുന്ന യുവതി. പത്രത്തില്‍ പരസ്യം കണ്ടാണ് അബ്ദുള്‍ റഹ്മാന്റെ അമ്മൂമ്മയുടെ സഹായത്തിന് യുവതി കാക്കനാട് എത്തുന്നത്. അബ്ദുറഹ്മാന്റെ അമ്മൂമ്മയെ പരിചരിക്കാന്‍ ഹോംനഴ്‌സ് എന്ന നിലയിലാണ് ഇയാള്‍ യുവതിയെ കൊണ്ടുവന്നത്. പിന്നീട്, തൃക്കാക്കര ഭാരതമാത കോളജിന് സമീപമുള്ള ഈ വീട്ടില്‍ നിന്നും അബ്ദുള്‍ റഹ്മാന്റെ അമ്മ യുവതിയെ കാക്കനാടുള്ള സ്വന്തം ഫ്‌ളാറ്റിലേക്ക് കൂട്ടികൊണ്ടു പോവുകയായിരുന്നു.
ഇവിടെ എത്തിയപ്പോഴാണ് പെണ്‍കുട്ടിക്ക് താന്‍ കെണിയില്‍പെട്ട അവസ്ഥ ബോധ്യമായത്. പെണ്‍കുട്ടിയെ വ്യഭിചാരത്തിന് പ്രേരിപ്പിക്കുകയായിരുന്നു അവര്‍. ഇതു നടക്കാതെ വന്നപ്പോള്‍ കാക്കനാടുള്ള ഇന്‍ഫോപാര്‍ക്കിന് സമീപത്തെ ഫ്‌ളാറ്റില്‍ അബ്ദുള്‍ റഹ്മാന്റെ അനുജത്തിയെ നോക്കാനായി അമ്മ എത്തിക്കുകയായിരുന്നു. ഇവിടെ വച്ച് അബ്ദുള്‍ റഹ്മാനും യുവതിയും പ്രണയത്തിലായി. തുടര്‍ന്ന് യുവതി ഗര്‍ഭിണിയായി.
അബ്ദുള്‍ റഹ്മാന്‍ യുവതിയോട് അടുത്തിടപഴകുന്നത് അമ്മയുടെ മൗനാനുവാദത്തോടെ ആയിരുന്നു എന്നാണ് യുവതി പറഞ്ഞത്. പെണ്‍കുട്ടിയെ അബ്ദുള്‍ റഹ്മാന്‍ വിവാഹം കഴിക്കുമെന്നുമാണ് യുവതി വിശ്വസിച്ചത്. ഇങ്ങനെ മൗനാനുവദം കൊടുത്തത്ത അവരും കാമുകനും തമ്മിലുള്ള ബന്ധത്തിന് തടസം ആകാതിരിക്കാനായിരുന്നു. പിന്നീട് പെണ്‍കുട്ടി ഗര്‍ഭിണി ആയതോടെ അബ്ദുള്‍ റഹ്മാനും അമ്മയും ഗര്‍ഭം അലസിപ്പിക്കാന്‍ നിര്‍ബന്ധിച്ചു. എന്നാല്‍, യുവതി വഴങ്ങാതെ ആയതോടെ ഉപേക്ഷിച്ച് കടന്നുകളയുകയുമായിരുന്നു.
മാതാപിതാക്കള്‍ വളരെ ചെറുപ്പത്തിലെ മരിച്ച യുവതി അമ്മൂമ്മയുടെ സംരക്ഷണത്തിലാണ് കഴിഞ്ഞിരുന്നത്. എന്നാല്‍ രണ്ട് വര്‍ഷം മുന്‍പ് അമ്മൂമ്മ മരിച്ചതിനെത്തുടര്‍ന്ന് വീടുകളില്‍ ജോലി ചെയ്താണ് ഇവര്‍ ജീവിച്ചിരുന്നത്. അബ്ദുള്‍ റഹ്മാന്റെ അമ്മയുടെ കാമുകനായ എറണാകുളത്തെ കോളാ കമ്പനിയിലെ ജോലിക്കാരാനായ തിരുവനന്തപുരം സ്വദേശിയായ 26 കാരനും ഇവരുടെ കൂടെ ആയിരുന്നു താമസം. ഇവിടെ സ്ത്രീകളെ എത്തിച്ച് പെണ്‍വാണിഭം നടക്കുന്നതായി യുവതി പൊലീസിനോട് വെളിപ്പെടുത്തിയിട്ടുണ്ട്. ഈ വെളിപ്പെടുത്തല്‍ പെണ്‍വാണിഭ ശൃംഖലയുടെ വ്യാപ്തി കൂടുതല്‍ വെളിവാക്കുന്നതാണ്.
ഇവിടെ വന്നുപോകുന്നവരെ കുറിച്ചും പൊലീസ് അന്വേഷിച്ച് വരുന്നു. പെണ്‍കുട്ടിയെ വ്യഭിചാരത്തിന് പ്രേരിപ്പിച്ചു ഗര്‍ഭം അലസിപ്പിക്കാന്‍ നിര്‍ബന്ധിച്ചു എന്നീ കേസുകളില്‍ പ്രതിയുടെ അമ്മയെയും അവരുടെ കാമുകനെയും ഇന്‍ഫോപാര്‍ക്ക് പൊലീസ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു. അബ്ദുള്‍ റഹ്മാനും കുടുംബവും അയല്‍ക്കാരുമായൊന്നും അടുപ്പം പുലര്‍ത്തിയിരുന്നില്ല.
അതിനാല്‍ തന്നെ കാര്യങ്ങള്‍ പുറംലോകം അറിഞ്ഞില്ല. യുവതി ഇന്‍ഫോപാര്‍ക്ക് സ്റ്റേഷനിലെത്തി പരാതി നല്‍കിയപ്പോഴാണ് കഥകള്‍ പുറത്ത് വരുന്നത്. അബ്ദുള്‍ റഹ്മാന്റെ പിതാവ് വിദേശത്താണ്. ഇയാളുമായി പിരിഞ്ഞാണ് ഇവര്‍ താമസിക്കുന്നത്. അബ്ദുള്‍ റഹ്മാന്റെ ബന്ധുക്കള്‍ തമിഴ്‌നാട്ടിലുണ്ട്. ഇയാള്‍ അങ്ങോട്ട് കടന്നിരിക്കാമെന്ന് പൊലീസ് പറയുന്നു.


