സ്വന്തം ലേഖകൻ
കോട്ടയം: പാർലമെന്റ് തിരഞ്ഞെടുപ്പിൽ കോട്ടയത്ത് ഉമ്മൻചാണ്ടി തന്നെ സ്ഥാനാർത്ഥിയാകുമെന്ന് ഏതാണ്ട് ഉറപ്പായി. രാഹുൽ ഗാന്ധിയുടെ മധ്യസ്ഥതയിൽ നടത്തിയ ചർച്ചയിലാണ് ഇതു സംബന്ധിച്ചു ധാരണയായതെന്നാണ് സൂചന. കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനും, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും രാഹുൽ ഗാന്ധിയുമായി ഫോണിൽ ചർച്ച നടത്തി ഉമ്മൻചാണ്ടിയെ തന്നെ പാർലമെന്റ് തിരഞ്ഞെടുപ്പിൽ നേതൃത്വം ഏൽപ്പിക്കണമെന്ന ധാരണ മുന്നോട്ട് വച്ചതായാണ് സൂചന. ഉമ്മൻചാണ്ടി ദേശീയ നേതൃത്വത്തിലേയ്ക്ക് പോകുമ്പോൾ പകരം മകൻ ചാണ്ടി ഉമ്മനെ പുതുപ്പള്ളിയിൽ എംഎൽഎ സ്ഥാനാർത്ഥിയാക്കി നിയമസഭയിലേയ്ക്ക് മത്സരിപ്പിക്കണമെന്ന നിർദേശമാണ് എ ഗ്രൂപ്പ് ഇപ്പോൾ മുന്നോട്ട് വയ്ക്കുന്നത്. ഇതു സംബന്ധിച്ചു തത്വത്തിൽ ധാരണയായെന്നാണ് സൂചന.
പാർലമെന്റ് തിരഞ്ഞെടുപ്പിൽ കോട്ടയം മണ്ഡലത്തിൽ കേരള കോൺഗ്രസിൽ സ്ഥാനാർത്ഥിയാകാൻ കൂട്ട ഇടിയാണ് നടക്കുന്നത്. നിലവിലെ സാഹചര്യത്തിൽ ജോസ് കെ.മാണി മത്സരിക്കാനില്ലാത്തതിനാൽ കേരള കോൺഗ്രസിൽ തർക്കം അതിരൂക്ഷമായേക്കും. ഇത് മനസിലാക്കി തന്നെയാണ് കോൺഗ്രസ് നേതൃത്വം ഉമ്മൻചാണ്ടിയുടെ പേര് മുന്നോട്ട് വച്ചിരിക്കുന്നത്. ഉമ്മൻചാണ്ടി സ്ഥാനാർത്ഥിയായാൽ കോൺഗ്രസിലും കേരള കോൺഗ്രസിലും കോട്ടയം പാർലമെന്റ് തിരഞ്ഞെടുപ്പിൽ തർക്കങ്ങളുണ്ടാകില്ല. ഉമ്മൻചാണ്ടിയ്ക്ക് വേണ്ടി സീറ്റ് വിട്ടു കൊടുക്കുന്നതിനു കേരള കോൺഗ്രസിന് യാതൊരു ബുദ്ധിമുട്ടും ഉണ്ടാകുകയുമില്ല. ഉമ്മൻചാണ്ടി തന്നെ മത്സര രംഗത്തേയ്ക്ക് ഇറങ്ങുകയാണെങ്കിൽ കോട്ടയം സീറ്റ് സംബന്ധിച്ചുള്ള തർക്കങ്ങളും ഒഴിവാക്കാൻ സാധിക്കുമെന്ന് കേരള കോൺഗ്രസും കരുതുന്നു.
മകൻ ജോസ് കെ.മാണി അല്ലാതെ മറ്റൊരാളെ നിലവിൽ കോട്ടയം എംപിയായി കെ.എം മാണി ആലോചിക്കുന്നില്ല. മരുമകൾ നിഷയുടെ പേര് ഉയർത്തിക്കൊണ്ടുവരാൻ ശ്രമിച്ചെങ്കിലും പാർട്ടിയ്ക്കുള്ളിൽ എതിർപ്പ് ഉയർന്ന സാഹചര്യത്തിൽ ഇത് ഒഴിവാക്കുകയായിരുന്നു. ഇരുവർക്കും പകരം മറ്റൊരു നേതൃസ്ഥാനം ഉയർന്നു വരുന്നത് കേരള കോൺഗ്രസ് പാർട്ടിയ്ക്ക അംഗീകരിക്കാൻ സാധിക്കില്ല. വിശ്വസ്തരായവരെ ആരെയെങ്കിലും സ്ഥാനാർത്ഥിയാക്കാമെന്നു കരുതിയാൽ ഇത് പിന്നീട് പാർട്ടിയിൽ പൊട്ടിത്തെറിയ്ക്ക ഇടയാക്കും. ഇത് ഒഴിക്കാൻ ഒരു ടേം ഉമ്മൻചാണ്ടിയ്ക്ക് വേണ്ടി കോട്ടയം കൈമാറാം എന്നാണ് കോൺഗ്രസും കേരള കോൺഗ്രസും തമ്മിലുള്ള ധാരണ. കോട്ടയം സീറ്റ് നൽകുമ്പോൾ പകരം കോൺഗ്രസിന്റെ കയ്യിലുള്ള ഇടുക്കി കേരള കോൺഗ്രസിന് വിട്ടു നൽകും. ഈ സീറ്റിൽ പി.ജെ ജോസഫിന്റെ നോമിനിയെ സ്ഥാനാർത്ഥിയാക്കുന്നതിനാണ് കേരള കോൺഗ്രസ് ആലോചിക്കുന്നത്. സീറ്റ് പി.ജെ ജോസഫിനു നൽകിയാൽ കെ.എം മാണിയുടെ തല വേദന ഒഴിയുകയും ചെയ്യും.
കോട്ടയത്ത് ഉമ്മൻചാണ്ടി സ്ഥാനാർത്ഥിയായാൽ ഒഴിവ് വരുന്ന പുതുപ്പള്ളി നിയമസഭാ സീറ്റിൽ മകൻ ചാണ്ടി ഉമ്മനെ പരിഗണിക്കണമെന്ന നിർദേശമാണ് വച്ചിരിക്കുന്നത്. ഇത്തരത്തിൽ പുതുപ്പള്ളിയിൽ ചാണ്ടി ഉമ്മനെ പരിഗണിക്കുന്നതിനു വേണ്ടിയാണ് താൻ മത്സരിക്കാനില്ലെന്ന നിലപാട് ആദ്യം മുതൽ തന്നെ ഉമ്മൻചാണ്ടി എടുത്തതെന്നാണ് ലഭിക്കുന്ന സൂചന.