ഇത്തവണത്തെ ഓണം ബംബര്‍ ലോട്ടറിയുടെ സമ്മാന തുക കേട്ടാല്‍ ‍ഞെട്ടും

സംസ്ഥാന സര്‍ക്കാര്‍ ഇത്തവണ ഓണം ബമ്പറിന്‍റെ സമ്മാനത്തുകയായി പ്രഖ്യാപിച്ചിരിക്കുന്നത് കോടികള്‍. ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ തുകയാണ് ഇത്തവണ സര്‍ക്കാര്‍ നല്‍കുന്നത്. 10 കോടി രൂപയാണ് ഇത്തവണ ഓണം ബമ്പറിന്‍റെ സമ്മാനത്തുക. ചരിത്രത്തിലാദ്യമായാണ് ഇത്രയും വലിയ തുക ഓണം ബമ്പറിന് ഒന്നാം സമ്മാനമായി നല്‍കുന്നത്. കഴിഞ്ഞ തവണ ഓണം ബമ്പറിന്‍റെ ഒന്നാം സമ്മാനം എട്ടു രൂപയായിരുന്നു. ഇതാണ് ഇത്തവണ പഴങ്കഥയായിരിക്കുന്നത്.

സുവര്‍ണ ജൂബിലി തിരുവോണം ബമ്പര്‍ 2017 എന്ന പേരിലാണ് ടിക്കറ്റ് പുറത്തിറങ്ങുക. 250 രൂപയാണ് ടിക്കറ്റ് വില. നറുക്കെടുപ്പ് സപ്തംബര്‍ 20നു നടക്കും. രണ്ടാം സമ്മാനമായി 50 ലക്ഷം രൂപ വീതം 10 പേര്‍ക്കു ലഭിക്കും. മൂന്നാം സമ്മാനം 10 ലക്ഷമാണ്. 20 പേര്‍ക്ക് ഈ സമ്മാനം ലഭിക്കും. സമ്മാനത്തിനായി 66.81 കോടി രൂപയാണ് നീക്കി വച്ചിട്ടുള്ളത്.
നികുതി പിടിച്ചുകഴിഞ്ഞാല്‍ ഒന്നാം സമ്മാനം നേടുന്നയാള്‍ക്ക് ഏഴു കോടിയോളം രൂപ ലഭിക്കും. സമ്മാനാര്‍ഹമായ ടിക്കറ്റ് വില്‍ക്കുന്ന ഏജന്‍റെിന്‍റെ കമ്മീഷന്‍ ഒരു കോടി രൂപയാണ്. ഓണം ബമ്പര്‍ ടിക്കറ്റുകള്‍ 10 സീരീസുകളില്‍ ലഭ്യമാവും.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top