ഓൺലൈൻ പെൺവാണിഭ സൈറ്റിൽ മലയാളം സീരിയൽ നടിയുടെ ചിത്രം; ഒരു രാത്രിക്കു അരലക്ഷം നിരക്ക്; പരാതിയുമായ നടി

സ്വന്തം ലേഖകൻ

തിരുവനന്തപുരം: മലയാളത്തിലെ പ്രശസ്തമായ സീരിയലിലെ നായികയുടെ ചിത്രങ്ങൾ ഇംഗ്ലീഷ് ഡേറ്റിൽ സൈറ്റിൽ. സംഭവം വിവാദമായതോടെ നടി സംസ്ഥാന പൊലീസ് ഹൈടെക്ക് സെല്ലിൽ പരാതി നൽകി.
മലയാളത്തിലെ ഒന്നാം നിര ചാനലിൽ സംപ്രേക്ഷണം ചെയ്യുന്ന സീരിയലിലെ നായികയുടെ ചിത്രങ്ങളാണ് ഓൺലൈൻ പെൺവാണിഭ സൈറ്റിൽ കണ്ടെത്തിയത്. ഇതോടൊപ്പം നടിയൂടെ മൊബൈൽ നമ്പരെന്ന പേരിൽ ഒരു നമ്പരും നൽകിയിരുന്നു. ഇവയ്‌ക്കൊപ്പം ഒരു രാത്രിയ്ക്കു അരലക്ഷം മുതൽ മുക്കാൽ ലക്ഷം വരെയാണ് നിരക്കെന്നും നൽകിയിരുന്നു. പല കോണിൽ നിന്നും നടിയുടെ ഫോണിലേയ്ക്കു കോളുകൾ വന്നതോടെയാണ് ഇവർ പരാതിയുമായി പൊലീസിനെ സമീപിച്ചത്.
സംഭവം വിവാദമായതോടെ നടിയുടെ സോഷ്യൽ മീഡിയ അക്കൗണ്ടിലും വ്യാപകമായ രീതിയിൽ അശ്ലീല സന്ദേശങ്ങൾ എത്തിയിരുന്നു. ഇതേ തുടർന്നു ഇവർക്കു സോഷ്യൽ മീഡിയ അക്കൗണ്ട് പോലും ഡിലീറ്റ് ചെയ്യേണ്ടി വന്നിരുന്നു. അമേരിക്കയിൽ രജിസ്റ്റർ ചെയ്ത ഓൺലൈൻ ഡേറ്റിങ് സൈറ്റിൽ ഉപഭോക്താക്കൾക്കു ചിത്രങ്ങൾ പോസ്റ്റ് ചെയ്യാൻ അവസരം ഒരുക്കിയിട്ടുണ്ട്. ഇത്തരത്തിൽ ആരെങ്കിലും ചിത്രങ്ങൾ പോസ്റ്റ് ചെയ്യാനുള്ള സാധ്യതയാണ് നിലനിൽക്കുന്നതെന്നു നടിയുമായി അടുത്ത വൃത്തങ്ങൾ പറഞ്ഞു. സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായാണ് സൂചന.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top