10വയസ്സുകാരനും 18കാരിയും തമ്മിൽ പ്രേമം, വിവാഹം, ഹണിമൂൺ; സ്മൃതി ഇറാനി ഇടപെട്ടു

അഭിനയരംഗത്ത് തിളങ്ങിയ സ്മൃതി സീരിയലുകളിലൂടെ കുടുംബ പ്രേക്ഷകരുടെ ഇഷ്ടതാരമായിരുന്നു ഒരുകാലത്ത്. 2003ലാണ് സ്മൃതി ബിജെപിയില്‍ ചേർന്നത്. പിന്നീട് പാര്‍ട്ടി വക്താവും രാജ്യസഭാ അംഗവും കേന്ദ്രമന്ത്രിയും ഒക്കെയായി.

സോണി ടി വിയിലെ വിവാദ പരമ്പരയായ ഹരെദാര്‍ പിയ കിയ്ക്കെതിരെ നടപടിയെടുക്കാൻ കേന്ദ്ര വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രി സ്മൃതി ഇറാനി ആവശ്യപ്പെട്ടു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ബ്രോഡ്കാസ്റ്റിങ് കൗണ്‍സിലിനോടാണ് മന്ത്രിയുടെ ഇടപെടല്‍. നേരത്തെ ഈ പരിപാടിക്കെതിരെ വിവിധ ഓൺലൈൻ ഫോറങ്ങള്‍ കനത്ത പ്രതിഷേധം ഉയർന്നിരുന്നു.

വിഷയത്തിൽ മന്ത്രി സ്മൃതി ഇടപെടണമെന്ന് പലരും ആവശ്യപ്പെട്ടിരുന്നു. ഈ സാഹചര്യത്തിൽ കേന്ദ്ര വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രി സ്മൃതി ഇറാനി ബി സി സി സിക്ക് കത്തയച്ചിരിക്കുന്നത്.

ഒരു ലക്ഷത്തി ഇരുപത്തയ്യായിരം പേർ ഈ സീരിയലിനെതിരെ രംഗത്ത് വന്നു. സീരിയൽ വൈകാതെ മുടങ്ങാനാണ് സാധ്യത.

തേജസ്വി പ്രകാശും അഫൻ ജലീൽ ഖാനുമാണ് ടി വി സീരിയലിൽ പ്രധാന വേഷങ്ങളിൽ അഭിനയിക്കുന്നത്. 10 വയസ്സുകാരനായ ആൺകുട്ടി 18 വയസ്സുകാരിയായ പെൺകുട്ടിയെ പ്രണയിക്കുന്നതാണ് സീരിയലിൽ വിവരിക്കുന്നത്.

10 വയസ്സുകാരന്‍ 18 വയസ്സായ പെണ്‍കുട്ടിയെ പ്രണയിക്കുന്നത് മാത്രമല്ല ഇവർ തമ്മിലുള്ള വിവാഹവും ഹണിമൂണും ഒക്കെയാണ് സീരിയലിന്റെ പ്രമേയം. എന്നാലോ ഇതൊക്കെ വലിയ പുരോഗനപരമായ ചിന്തയാണ് എന്ന് സീരിയലിൽ മുഖ്യവേഷത്തിലെത്തുന്ന തേജസ്വി പ്രകാശ് അവകാശപ്പെടുകയും ചെയ്യുന്നു.

Top