ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷായ്ക്കെതിരെ രൂക്ഷ വിമർശനവുമായി മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. കേരളം എല്ലാവിധ വിഭാഗീയതയ്ക്ക് എതിരെയും നിലകൊള്ളുന്ന സംസ്ഥാനമാണ്. കേരളത്തെ അപമാനിക്കാൻ ശ്രമിച്ചാൽ ഒറ്റക്കെട്ടായി നേരിടും. ഒറ്റപ്പെട്ട സംഭവങ്ങളുടെ പേരിൽ കേരളത്തെ അപമാനിക്കാനാണ് ആർഎസ്എസും അമിത് ഷായും ശ്രമിക്കുന്നതെന്നും ഉമ്മൻ ചാണ്ടി ആരോപിച്ചു. അമിത് ഷായെ വിമർശിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും രംഗത്തെത്തിയിരുന്നു. അമിത് ഷാ ആട്ടിൻതോലിട്ട ചെന്നായയാണ്. ഗുജറാത്തിൽ വംശഹത്യ നടത്തുന്നതിന് നേതൃത്വം കൊടുത്തയാളാണ് അമിത് ഷാ. രക്തക്കറ പുരണ്ട അമിത് ഷായുടെ വാക്കുകൾ ആരും മുഖവിലയ്ക്ക് എടുക്കില്ലെന്നും കോടിയേരി വിമർശിച്ചിരുന്നു.


