തിരുവനന്തപുരം: തലസ്ഥാനത്തെ പെണ്‍വാണിഭ സംഘത്തെ പോലിസ് പിടികൂടിയത് അവസാനകണ്ണിയും രക്ഷപ്പെടാത്ത വിധം കരുക്കുമുറുക്കിയതിന് ശേഷം. ബുധനാഴ്ച്ച വൈകീട്ട് ആറ് മണിയോടെയായിരുന്നു ഓണ്‍ലൈന്‍ പെണ്‍വാണിഭക്കാരായവരെ പൊലീസ് വലയിലാക്കിയത്. എന്നാല്‍, അതീവ രഹസ്യമായി നടത്തി പൊലീസ് നീക്കം പ്രതികള്‍ക്ക് രക്ഷപെടാന്‍ അവസരവും നല്‍കിയില്ല.
കസ്റ്റഡിയില്‍ എടുത്തവരില്‍ മുട്ടടയ്ക്കു സമീപം വയലിക്കട സ്വദേശിനി ബിന്ദു(45)കാരിയും ഉണ്ടായിരുന്നു. എന്നാല്‍, ഇത് തട്ടിക്കൊണ്ടുപോകാലാണെന്നാണ് ബിന്ദുവിന്റെ വീട്ടുകാരും കരുതിയത്. മകന്‍ പേരൂര്‍ക്കട പൊലീസ് സ്‌റ്റേഷനില്‍ അമ്മയെ ഒരു സംഘം തട്ടിക്കൊണ്ടു പോയെന്ന് പരാതി നല്‍കിയിരുന്നു. ഈ പരാതി പരിശോധിച്ചാണ് പൊലീസ് കാര്യങ്ങള്‍ വ്യക്തമാക്കിയത്.
ഓപ്പറേഷന്‍ ബിഗ് ഡാഡിയില്‍ കുടുങ്ങിയ സീരിയല്‍ നടികൂടിയായ ബിന്ദുവിനെ (45) ചോദ്യം ചെയ്യുന്നതിനായി പൊലീസ് സംഘം കസ്റ്റഡിയിലെടുക്കുകയായിരുന്നു. അതേസമയം തന്റെ മാതാവിന്റെ ഒരുസംഘം തട്ടിക്കൊണ്ടുപോയി എന്നുപറഞ്ഞാണ് ഇവരുടെ മകന്‍ പേരൂര്‍ക്കട സ്റ്റേഷനില്‍ പരാതി നല്‍കിയത്. പട്ടത്ത് ബ്യൂട്ടിപാര്‍ലര്‍ നടത്തിവരികയാണ് സീരിയല്‍ നടികൂടിയായ ബിന്ദു. ഇവര്‍ ഓണ്‍ലൈന്‍ പെണ്‍വാണിഭത്തില്‍ ഉള്‍പ്പെട്ടിരുന്നുവെന്നും അന്വേഷണവുമായി ബന്ധപ്പെട്ട് വനിതാ പൊലീസിന്റെ സാന്നിദ്ധ്യത്തില്‍ ഇവരെ കസ്റ്റഡിയിലെടുത്തതാണെന്നും സിറ്റി പൊലീസ് കമ്മീഷണര്‍ സ്പര്‍ജന്‍കുമാര്‍ അറിയിച്ചു.
ഓപ്പറേഷന്‍ ബിഗ്ഡാഡി’ എന്ന പേരില്‍ പൊലീസ് നടത്തിയ രണ്ടാംഘട്ട പരിശോധനയിലാണ് ബിന്ദു അടക്കം 14 പര്‍ കുടുങ്ങിയത്. പെണ്‍കുട്ടികളെ വില്പനയ്‌ക്കെന്ന ഇന്റര്‍നെറ്റ് പരസ്യം ശ്രദ്ധയില്‍പ്പെട്ട സൈബര്‍പൊലീസ് സംഘം നടത്തിയ ആസൂത്രിത നീക്കത്തിലായിരുന്നു അറസ്റ്റ്. സിനിമ, സീരിയല്‍, മോഡലിങ് താരങ്ങളെ എത്തിക്കുമെന്ന് പറഞ്ഞായിരുന്നു പരസ്യം. ഇടപാടുകാരെന്ന വ്യാജേന പ്രതികളെ ബന്ധപ്പെട്ട േപാലീസ് ഇവരെ കുടുക്കുകയായിരുന്നു. പിടിയിലായവരില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളുമുണ്ട്. പെണ്‍കുട്ടികളെ വലയില്‍വീഴ്ത്തി കൈമാറുകയാണ് ബിന്ദു ചെയ്യാറെന്നാണ് പൊലീസ് നല്‍കുന്ന വിവരം. ഇവരെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ അന്വേഷിച്ച് വരികയാണ്.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള സിനിമ, സീരിയല്‍, മോഡലിങ് താരങ്ങളെ എത്തിക്കുമെന്ന് പറഞ്ഞ് പരസ്യം നല്‍കിയാണ് പെണ്‍വാണിഭ സംഘം ആളെ കൂട്ടുന്നത്. ഒന്നാം പ്രതിയും മുഖ്യ നടത്തിപ്പുക്കാരിയുമായ പേരൂര്‍ ശ്രീഭദ്രരാജരാജേശ്വരി ക്ഷേത്രത്തിനു സമീപം താമസിച്ചിരുന്ന പ്രസന്നയോട് പെണ്‍കുട്ടികളെ ആവശ്യമുണ്ടെന്ന് ഇടപാടുകാരെന്ന വ്യാജേന പൊലീസ് അറിയിച്ചു.
33ലക്ഷം രൂപയാണ് പെണ്‍വാണിഭ സംഘം പൊലീസിനോട് ആദ്യം ആവശ്യപ്പെട്ടത്. തുടര്‍ന്ന് തലസ്ഥാനത്തെ അപാര്‍ട്ട്‌മെന്റിലെത്താന്‍ ഇവരോട് നിര്‍ദ്ദേശിക്കുകയായിരുന്നു. പെണ്‍കുട്ടികള്‍ക്ക് സീരിയലുകളിലും സിനിമകളിലും പരസ്യങ്ങളിലും അവസരം നല്‍കാമെന്ന് വാഗ്ദാനം നല്‍കിയും ഭീഷണിപ്പെടുത്തിയും പ്രലോഭനങ്ങള്‍ നല്‍കിയുമാണ് സംഘത്തിലേക്ക് എത്തിച്ചിരുന്നത്.


