നടിയെ ആക്രമിച്ച കേസില്‍ അറസ്റ്റ് ചെയ്യപ്പെട്ട ദിലീപിനെതിരേ സിനിമയില്‍ നിന്നുള്ളവരും തിരിഞ്ഞിരിക്കുകയാണ്. ദിലീപുമായി ബന്ധപ്പെട്ട വിഷയം ചര്‍ച്ച ചെയ്യാന്‍ താരസംഘടനയായ അമ്മയുടെ നിര്‍ണായക യോഗം ഇപ്പോള്‍ കൊച്ചിയില്‍ നടക്കുകയാണ്. നടന്‍ മമ്മൂട്ടിയുടെ വീട്ടില്‍ വച്ചാണ് യോഗം നടക്കുന്നത്.പൃഥ്വിരാജ്, ആസിഫ് അലി, രമ്യ നമ്പീശന്‍ എന്നീ യുവതാരങ്ങളും യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്. യോഗത്തില്‍ പങ്കെടുക്കാന്‍ അകത്തേക്ക് കയറവെ ദിലീപിനെതിരേ കടുത്ത ഭാഷയിലാണ് ആസിഫ് പ്രതികരിച്ചത്. ദിലീപിനെ അമ്മയില്‍ നിന്നു പുറത്താക്കാന്‍ ആവശ്യപ്പെടുമെന്നും ആസിഫ് പറഞ്ഞു. നടിയെ ആക്രമിച്ച തന്നെപ്പോലുള്ളവര്‍ പരസ്യമായി പ്രതികരിച്ചില്ലെന്ന് കരുതി ഇതിനെല്ലാം കൂട്ടുനിന്നെന്ന് കരുതരുതെന്ന് താരം പറഞ്ഞു. വിഷമം ഞങ്ങളുടെയെല്ലാം ഉള്ളിലുണ്ട്. ഞങ്ങള്‍ അത് പ്രകടിപ്പിക്കുകയും ചെയ്തിട്ടുണ്ട് ആസിഫ് അഭിപ്രായപ്പെട്ടു.
ആക്രമിക്കപ്പെട്ട നടിയെ ഒരിക്കലും ഇരയെന്ന് വിളിക്കരുതെന്ന്. അവര്‍ എന്‍റെ സഹപ്രവര്‍ത്തകയും സുഹൃത്തുമാണ്. അങ്ങനെ തന്നെയാണ് എപ്പോഴും താന്‍ കൂടെ നിന്നിട്ടുള്ളത്. അവള്‍ക്കെതിരേ അക്രമം നടന്നപ്പോള്‍ ഏറ്റവും കൂടുതല്‍ വിഷമിച്ച വ്യക്തി താനാണെന്നും ആസിഫ് പറഞ്ഞു.
ദിലീപില്‍ നിന്നും ഇത്തരമൊരു കാര്യം പ്രതീക്ഷിച്ചിരുന്നോയെന്ന ചോദ്യത്തിന് ശക്തമായ ഭാഷയിലാണ് ആസിഫ് പ്രതികരിച്ചത്. ദിലീപ് എന്ന നടനില്‍ നിന്നല്ല, ഒരു ആണില്‍ നിന്നു പോലും ഇത്തരമൊരു കാര്യം പ്രതീക്ഷിക്കുന്നില്ലെന്നായിരുന്നു ആസിഫ് പറഞ്ഞത്. സംഭവമറിഞ്ഞപ്പോള്‍ തന്നെ എങ്ങനെയാണ് ഒരാള്‍ക്ക് ഇങ്ങനെ ചെയ്യാന്‍ സാധിക്കുകയെന്നാണ് വിചാരിച്ചതെന്നും ആസിഫ് പറഞ്ഞു.


