ലക്ഷ്യ നടത്തുന്നത് കാവ്യയല്ല; അമ്മ ശ്യാമള?

കാവ്യയെയും അമ്മ ശ്യാമളയെയും ചോദ്യം ചെയ്തത് വഴി ലഭിച്ചത് ചില നീക്കത്തിന്‍റെ സൂചനയാണെന്ന് റിപ്പോര്‍ട്ട്. ചൊവ്വാഴ്ച ഉച്ചയ്ക്ക് ശേഷമാണ് കാവ്യയെയും അമ്മയെയും എഡിജിപി ബി സന്ധ്യയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം ആലുവയിലെ വീട്ടിലെത്തി ചോദ്യം ചെയ്തത്.

കാവ്യാമാധവന്‍റെ കാക്കനാട്ടെ കടയുമായി ബന്ധപ്പെട്ടാണ് പോലീസിന് ചില സംശയങ്ങള്‍ ഉയര്‍ന്നത്. എന്നാല്‍ ഈ സ്ഥാപനവുമായി ബന്ധപ്പെട്ട കൂടുതല്‍ കാര്യങ്ങള്‍ ഇപ്പോള്‍ പുറത്തുവന്നിരിക്കുകയാണ്. പോലീസ് ചോദിച്ചറിഞ്ഞതും കാവ്യയുടെ കടയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ തന്നെ. പിന്നെ മറ്റു ചില കാര്യങ്ങളും.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കാവ്യയോടും അമ്മയോടും പോലീസ് ഏറെ കുറെ ഒരേ ചോദ്യങ്ങളാണ് ചോദിച്ചത്. എന്നാല്‍ പോലീസിന്‍റെ പ്രധാന ചോദ്യങ്ങള്‍ അമ്മ ശ്യാമളയോടായിരുന്നു. കാരണം കാക്കനാട്ടെ ലക്ഷ്യ എന്ന സ്ഥാപനം നടത്തുന്നത് കാവ്യയുടെ അമ്മയാണെന്ന് മലയാളത്തിലെ പ്രമുഖ ചാനല്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. അമ്മയാണ് സ്താപനം നടത്തുന്നതെങ്കില്‍ സുനി എന്തിന് ഇവിടെ വന്നു എന്നതും പോലീസിനെ കുഴയ്ക്കുന്ന ചോദ്യമാണ്.

2013 മുതലുള്ള വിവരങ്ങളാണ് കാവ്യയുടെ അമ്മയോട് അന്വേഷണ സംഘം ചോദിച്ചറിഞ്ഞത്. ദിലീപും കാവ്യമാധവനും ഉള്‍പ്പെട്ട ലണ്ടന്‍ ടൂറിന്‍റെ കാര്യങ്ങളും പോലീസ് ചോദിച്ചു.

കൂടാതെ പള്‍സര്‍ സുനി എന്തിന് കാക്കനാട്ടെ ലക്ഷ്യയില്‍ എത്തി എന്ന ചോദ്യവും ശ്യാമളയോട് പോലീസ് ചോദിച്ചു. സുനിയുമായി ബന്ധപ്പെട്ടതും ലണ്ടന്‍ ടൂര്‍ സംബന്ധിച്ചുമുള്ള നിര്‍ണായക വിവരങ്ങള്‍ പോലീസിന് ലഭിച്ചുവെന്നുമാണ് ഇപ്പോള്‍ പുറത്തുവരുന്ന വാര്‍ത്തകള്‍.

കാവ്യാമാധവനില്‍ നിന്നു കാര്യമായ വിവരങ്ങള്‍ പോലീസിന് ലഭിച്ചിട്ടില്ല. ഇവരോട് പല കാര്യങ്ങളും പോലീസ് ചോദിച്ചു. എന്നാല്‍ മിക്കതിനും മൗനമായിരുന്നു മറുപടി. തുടര്‍ന്നാണ് അമ്മ ശ്യാമളയെ ചോദ്യം ചെയ്തത്. ഇരുവരും നല്‍കിയ മൊഴികള്‍ പോലീസ് താരതമ്യം ചെയ്തു പരിശോധിക്കുകയാണ്. വേണ്ടി വന്നാല്‍ കടുത്ത നടപടികളിലേക്ക് കടക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

Top