കലാഭവന്‍ മണിയുടെ ഔട്ട് ഹൗസില്‍ നിന്ന് ചെറിയ പ്ലാസ്റ്റിക് കുപ്പി കണ്ടെത്തി; വിഷം കൊണ്ടുവന്നതാണോ എന്ന് പരിശോധിക്കുന്നു

ചാലക്കുടി: നടന്‍ കലാഭവന്‍ മണിയുടെ ഔട്ട് ഹൗസായ പാഡിക്ക് സമീപത്തു നിന്ന് പരിശോധനക്കിടെ പോലീസ് ചെറിയ പ്ലാസ്റ്റിക് കുപ്പി കണ്ടെത്തി. ഇത് കീടനാശിനിയുടെ കുപ്പിയാണോ എന്ന് പരിശോധിക്കുകയാണ് പോലീസ് സംഘം.

സെപ്റ്റിക് ടാങ്കിനായി കുഴിയെടുത്ത സ്ഥലത്തു നിന്നാണ് കുപ്പി കണ്ടെടുത്തത്. ഇന്ന് രാവിലെ മുതല്‍ പോലീസ് സംഘം പാഡിയിലും തോട്ടത്തിലും പരിശോധന നടത്തുകയാണ്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

അതേ സമയം ശനിയാഴ്ച ആസ്പത്രിയിലായ അന്ന് രാവിലെയും മണി പൂര്‍ണ ആരോഗ്യവാനായിരുന്നുവെന്ന് മണിയുടെ തോട്ടത്തിലെ ജോലിക്കാരനായ മണികണ്ഠന്‍ മാധ്യമങ്ങളോട് പറഞ്ഞു.

Top