എല്ലാവരേയും സുഖിപ്പിച്ച് പോസ്റ്റ് ഇടാൻ പറ്റില്ല; സന്തോഷ് പണ്ഡിറ്റ്

എആർ റഹ്മാനെ കുറിച്ചുള്ള സന്തോഷ് പണ്ഡിറ്റിന്റെ പോസ്റ്റ് കഴിഞ്ഞ ദിവസം വൈറലായിരുന്നു. ഗൗരി ലങ്കേഷിന്റെ കൊലപാതകത്തെ പരാമര്‍ശിച്ച് ഇത് എന്റെ ഇന്ത്യയല്ല എന്നായിരുന്നു രാജ്യത്തെ ഏറ്റവും മികച്ച സംഗീത സംവിധായകന്‍ എആര്‍ റഹ്മാന്‍ പ്രതികരിച്ചത്. തുടർന്ന് പാകിസ്താനിലേക്കോ സിറിയയിലേക്കോ ഇറാഖിലേക്കോ പോയ്‌ക്കോളൂ എന്ന് പറയാനും ആളുകളുണ്ടായിരുന്നു. അതിനിടെ റഹ്മാനോട് രാജ്യം വിടാന്‍ ആവശ്യപ്പെട്ട് സന്തോഷ് പണ്ഡിറ്റും രംഗത്ത് വന്നിരുന്നു. സന്തോഷ് പണ്ഡിറ്റിന്റെ ഈ പോസ്റ്റാണ് വൈറലായത്. തമിഴ്‌നാട്ടിലെ കര്‍ഷക ആത്മഹത്യയും, മലയാളി നടി പീഡിപ്പിക്കപ്പെട്ടതും, നിര്‍ഭയയുടെ കൊലപാതകവും, കേരളത്തിലെ രാഷ്ട്രീയ കൊലപാതകവും, കോയമ്പത്തൂര്‍, മുംബൈ സ്‌ഫോടനങ്ങളും, കശ്മീരിലെ ജവാന്മാരുടെ മരണത്തിലുമൊന്നും റഹ്മാന്‍ പ്രതികരിച്ചില്ല എന്നായിരുന്നു സന്തോഷ് പണ്ഡിറ്റിന്റെ പരാതി. എആർ റഹ്മാനെ വിമർശിച്ചു കൊണ്ടുള്ള സന്തോഷ് പണ്ഡിറ്റിന്റെ ഫോട്ടോയ്ക്ക് വൻ വിമർശനവും വന്നിരുന്നു. ഇതിന്റെ മറുപടിയെന്നോണമാണ് അദ്ദേഹം വീണ്ടും പോസ്റ്റിട്ടിരിക്കുന്നത്. ഞാനിന്നലെ പ്രമുഖ സംഗീത സംവിധായകൻ ഇന്തൃയെ കുറിച്ച് പറഞ്ഞ കാരൃങ്ങളിൽ സ്വന്തം അഭിപ്രായം പറഞ്ഞു പോസ്റ്റ് ഇട്ടിരുന്നല്ലോ? അതൊരു വമ്പൻ ഹിറ്റായി. കേരളത്തിൽ മാത്രമല്ല ദേശീയ ചാനലുകളിലും വരെ ചർച്ച ചെയ്തു. എന്നാണ് ഇപ്പോഴത്തെ ഫേസ്ബുക്ക് പോസ്റ്റിന്റെ തുടക്കം. എല്ലാ ആളുകളേയും സുഖിപ്പിച്ച് സാമൂഹൃമായ പോസ്റ്റ് ഇടുവാൻ പറ്റില്ല. ഞാൻ ഒരിക്കലും അദ്ദേഹത്തിലെ സംഗീത സംവിധായകനെ കുറിച്ചല്ല ചർ‌ച്ച ചെയ്തത്. മറിച്ച് ഇന്തൃയെ കുറച്ചുള്ള പരാമർശമാണ് ചർച്ച ചെയ്തതെന്ന് അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ദിവസത്തെ നിലപാടിൽ ഉറച്ചു നില്കുന്നു. തുടർന്നും എനിക്ക് തെറ്റായ് തോന്നിയാൽ പച്ചയായ് പ്രതികരിക്കും മുഖം മൂടിയില്ലാതെ എന്ന് പറഞ്ഞുകൊണ്ടാണ് സന്തോഷ് പണ്ഡിറ്റ് തന്റെ ഫേസ്ബുക്ക് പോസ്റ്റ് അവസാനിപ്പിക്കുന്നത്.

Top