പത്മാവതിയ്‌ക്കെതിരെ പ്രതിഷേധം ശക്തമാകുന്നു: സുപ്രീം കോടതി ഇടപെട്ടിട്ടും രക്ഷയില്ല; മധ്യപ്രദേശിൽ സിനിമ പ്രദർശിപ്പിക്കില്ല

സിനിമാ ഡെസ്‌ക്

ഭോപ്പാൽ: ആവിഷ്‌കാര സ്വാതന്ത്രത്തിന്റെ പേരിൽ സിനിമയിൽ കൈവയ്ക്കാനുള്ള സംഘപരിവാർ നീക്കം പത്മാവതിയുടെ ചിറകരിയുന്നു. കേരളത്തിലും മധ്യപ്രദേശിലും സിനിമ റിലീസ് ചെയ്യാൻ അനുവദിക്കില്ലെന്നാണ് ഇപ്പോൾ പ്രതിഷേധം ശക്തമായിരിക്കുന്നത്. സംസ്ഥാനത്ത് ചിത്രം റിലീസ് ചെയ്യാൻ അനുവദിക്കില്ലെന്നു മുഖ്യമന്ത്രി ശിവ്രാജ് സിങ് ചൗഹാൻ പ്രഖ്യാപിച്ചു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ചിത്രം നിരോധിക്കണമെന്നാവശ്യപ്പെട്ട് രജ്പുത് വിഭാഗക്കാർ മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന് അപേക്ഷ നൽകിയിരുന്നു. ഇതിനു പിന്നാലെയാണ് ചിത്രത്തിന് സർക്കാർ നിരോധനം ഏർപ്പെടുത്തിയത്. ചരിത്രവും ഭാവനയും കൂട്ടിക്കലർത്തുന്ന ചിത്രം രജപുത്ര ചരിത്രത്തെ അവഹേളിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് നിരോധിക്കണമെന്ന് പ്രതിഷേധക്കാർ ആവശ്യപ്പെടുന്നത്.

ഡിസംബർ ഒന്നിനാണ് ചിത്രം റീലീസ് ചെയ്യാൻ നേരത്തെ തീരുമാനിച്ചിരുന്നത്. പ്രതിഷേധം ശക്തമാവുന്ന പശ്ചാത്തലത്തിൽ ഡിസംബർ ഒന്നിന് റിലീസ് ചെയ്യാനാവില്ലെന്ന് നിർമ്മാതാക്കളായ വയാകോം മോഷൻ പിക്ചേർസ് കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. പ്രശ്നങ്ങളൊഴിവാക്കാൻ തങ്ങൾ സ്വമേധായ റീലീസ് മാറ്റിവയ്ക്കുകയാണെന്നായിരുന്നു നിർമ്മാതാക്കളുടെ വിശദീകരണം.

അതേസമയം സഞ്ജയ് ലീല ബൻസാലി ചിത്രം പത്മാവതി കേരളത്തിലും റിലീസ് ചെയ്യാൻ അനുവദിക്കില്ലെന്ന് കർണി സേന തലവൻ സുഗ്ദേവ് സിങ്. ചിത്രം കേരളത്തിൽ റിലീസ് ചെയ്താൽ തിയ്യേറ്റർ കത്തിക്കുമെന്നാണ് സുഗ്ദേവ് സിങ്ങിന്റെ ഭീഷണി.

‘ഇന്ത്യയിലൊരിടത്തും സിനിമ പ്രദർശിപ്പിക്കാൻ അനുവദിക്കില്ല. കേരളത്തിലും അനുവദിക്കില്ല. കേരളത്തിലെ ഏതെങ്കിലും തിയ്യേറ്ററുകളിൽ ചിത്രം പ്രദർശിപ്പിക്കാൻ ശ്രമിച്ചാൽ തിയ്യേറ്റർ തന്നെ കാണില്ല. ഞങ്ങൾ തിയ്യേറ്റർ കത്തിക്കും.’ എന്നായിരുന്നു അദ്ദേഹത്തിന്റെ ഭീഷണി.

പത്മാവതിയായി തിയ്യേറ്ററിൽ എത്തുന്ന ദീപിക പദുക്കോൺ മോശം വസ്ത്രം ധരിച്ച് രജപുത് റാണിയെ അപമാനിക്കുകയാണെന്നും സുഗ്ദേവ് സിങ് ആരോപിച്ചു. സിനിമയിലെ ഡാൻസിൽ അല്പവസ്ത്രം ധരിച്ച് ദീപിക പത്മാവതിയെ അപമാനിക്കുകയാണ്. പത്മാവതിയുടെ അഭിമാനത്തിന് കോട്ടംവരുത്താൻ അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

രജപുത് റാണി പത്മാവതിക്ക് സുൽത്താൻ അലാവുദ്ദീൻ ഖിൽജിയുമായി ബന്ധമുണ്ടെന്നത് സിനിമയിൽ പരാമർശിക്കുന്നുണ്ടെന്നാണ് പ്രതിഷേധക്കാരുടെ ആരോപണം. ചിത്രം ഏതുവിധേനയും തടയുമെന്നാണ് കർണിസേന പറയുന്നത്.

പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തിൽ ചിത്രത്തിന്റെ റിലീസ് മാറ്റിവെച്ചിരുന്നു. എന്നാൽ അടുത്തുതന്നെ ചിത്രത്തിന്റെ പുതിയ റിലീസിങ് തിയ്യതി പ്രഖ്യാപിക്കുമെന്നാണ് അണിയറ പ്രവർത്തകർ പറയുന്നത്.

അതിനിടെ, ചിത്രത്തിന്റെ സംവിധായകൻ സഞ്ജയ് ലീല ബൻസാലിയെയും നായിക ദീപികയേയും കൊലപ്പെടുത്തുന്നവർക്ക് പത്തുകോടി രൂപ ഇനാം പ്രഖ്യാപിച്ച് കഴിഞ്ഞദിവസം ബി.ജെ.പി നേതാവ് രംഗത്തുവന്നിരുന്നു. ഹരിയാനയിലെ ബി.ജെ.പി നേതാവും മാധ്യമ കോഡിനേറ്ററുമായ സൂരജ് പാൽ അമു ആണ് വിവാദ പ്രസ്താവന നടത്തിയത്.

ദീപിക പാദുകോണിന് മുംബൈ പോലീസിന്റെ പ്രത്യേക സുരക്ഷ ഏർപ്പെടുത്തി. കഴിഞ്ഞ ദിവസം പത്മാവതിയായി അഭിനയിക്കുന്ന നടി ദീപികയുടെ മൂക്ക് ചെത്തിക്കളയുമെന്ന് കർണിസേനയുടെ ഭീഷണിയുണ്ടായിരുന്നു. രാജസ്ഥാനിൽ നിന്നുളള സംഘടനയാണ് നടിക്കെതിരെ ഭീഷണിയുമായി രംഗത്തെത്തിയിരിക്കുന്നത്. ഇതിനെ തുടർന്നാണ് മുംബൈ പോലീസ് ദീപികയ്ക്ക്് സുരക്ഷ ശക്തമാക്കുന്നത്.

ലക്ഷ്മണൻ എന്താണോ ശൂർപ്പണഖയോടു ചെയ്തത് അതാവും ദീപികയ്ക്കും അനുഭവിക്കേണ്ടി വരികയെന്നും കർണി സേന.  സ്ത്രീകൾക്കെതിരെ രജപുത്രർ കൈ ഉയർത്തിയിട്ടില്ല. എന്നാൽ അങ്ങനെ ചെയ്യേണ്ടിവന്നാൽ അതു ദീപികയുടെ നേർക്കായിരിക്കുമെന്നു കർണി സേനയുടെ നേതാവു വെളിപ്പെടുത്തുന്ന വിഡിയോയും പുറത്തുവന്നു. ഞങ്ങളുടെ പിതാമഹൻമാർ രക്തം കൊണ്ടാണു ചരിത്രത്തെ എഴുതിയത്. അതിനെ കറുപ്പിക്കാൻ ഒരാളെയും അനുവദിക്കില്ലെന്നും വിഡിയോയിൽ പറയുന്നു.

മാത്രമല്ല ചിത്രം റിലീസ് ചെയ്യുന്ന ഡിസംബർ ഒന്നിനു രാജ്യ വ്യാപകമായി ബന്ദിനും സംഘടന ആഹ്വാനം ചെയ്തിട്ടുണ്ട്. വെള്ളിയാഴ്ചയ്ക്കുള്ളിൽ തങ്ങളുടെ ആവശ്യങ്ങൾ അംഗീകരിച്ചില്ലെങ്കിൽ 14-ാം നൂറ്റാണ്ടിൽ റാണി പദ്മാവതി താമസിച്ചിരുന്ന ചരിത്രപരമായ ചിറ്റോർഗഡ് കോട്ടയിലേക്കു വിനോദ സഞ്ചാരികളെ കടത്തിവിടാൻ അനുവദിക്കില്ലെന്നും കർണി സേനയുടെ ഭീഷണിയുണ്ട്. ഈയാഴ്ച ആദ്യം രാജസ്ഥാനിലെ കോട്ടയിൽ കർണി സേനയുടെ അംഗങ്ങൾ സിനിമയുടെ ട്രെയിലർ പ്രദർശിപ്പിച്ച തിയറ്ററിന്റെ ടിക്കറ്റ് വിൻഡോയും സമീപത്തെ കടകളും അടിച്ചുതകർത്തിരുന്നു.

രാജ്യത്തിന്റെ പലകോണുകളിൽ നിന്നും പ്രതിഷേധം മുറുകുന്നതിനിടയിൽ ചിത്രത്തിനെതിരെ ഉത്തർപ്രദേശ് സർക്കാരും രംഗത്തെത്തിയിരുന്നു ജനവികാരം കണക്കിലെടുത്ത് ചിത്രത്തിന് സർട്ടിഫിക്കറ്റ് നൽകുന്നതിന് മുമ്പ് നടപടികളെടുക്കണമെന്ന് ആവശ്യപ്പെട്ട് യുപി സർക്കാർ കേന്ദ്രത്തിന് കത്തയച്ചു. ചരിത്രത്തെ സിനിമ വളച്ചൊടിക്കുകയാണെന്നും കത്തിൽ പറയുന്നുണ്ട്. കേന്ദ്ര വാർത്താ വിതരണ സെക്രട്ടറിക്കാണ് യുപി സർക്കാർ കത്തയച്ചത്.ചിത്രത്തിനു സർട്ടിഫിക്കറ്റ് നൽകരുതെന്ന് ആവശ്യപ്പെട്ടു സെൻസർ ബോർഡിനു രക്തം കൊണ്ട് ഒപ്പിട്ടു കത്തയയ്ക്കുമെന്ന് ഒരു സംഘമാളുകൾ ഭീഷണിയുയർത്തി യിരുന്നു.

പത്?മാവതി ചരിത്രത്തെ വളച്ചൊടിക്കുകയാണെന്ന്? ആരോപിച്ചാണ്? രജപുത്? സംഘടനകൾ പ്രതിഷേധവുമായി രംഗത്തെത്തിയത്?. റാണി പത്?മിനിയെ മോശമായി ചിത്രീകരിക്കുന്നതാണ്? സിനിമയിലെ രംഗങ്ങളെന്നും ഇവർ ആരോപിക്കുന്നു. സിനിമ റിലീസ്? ചെയ്യുന്നതിനെതിരെ രജ?പുത്? സംഘടനകൾ സമർപ്പിച്ച ഹർജി സുപ്രീംകോടതി തള്ളിയിരുന്നു.

സഞ്ജയ് ലീല ബൻസാലി ചിത്രം പത്മാവതിയുടെ റിലീസ് യുപിയിൽ ക്രമസമാധാന പ്രശ്‌നങ്ങൾ ഉണ്ടാക്കുമെന്നാണ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ നിലപാട്. ചിത്രത്തിനെതിരെ രാജ്യത്ത് ഉയരുന്ന പ്രതിഷേധങ്ങൾകൂടി സർക്കാർ പരിഗണിക്കണമെന്നും കത്തിൽ പറയുന്നുണ്ട്. ചിത്രത്തിനെതിരെ യുപിയിൽ ജനങ്ങൾ രംഗത്തെത്തിയിട്ടുണ്ട്. ചിത്രത്തിനെതിരെ റാലികൾ, പോസ്റ്റർ നശിപ്പിക്കുക, കോലം കത്തിക്കുക തുടങ്ങിയ അക്രമപ്രവർത്തനങ്ങളാണ് റിപ്പോർട്ട് ചെയ്യുന്നത്. ചിത്രം റിലീസ് ചെയ്യരുതെന്ന് ആവശ്യപ്പെട്ട് യുപിയിലെ മൾട്ടിപ്ലെക്‌സ് ഉടമകൾക്ക് ഭീഷണിയും നിലനിൽക്കുന്നുണ്ടെന്നും കത്തിൽ ചൂണ്ടിക്കാട്ടുന്നു. അതിനാൽ ചിത്രം റിലീസ് ചെയ്യുന്നതിനെതിരെ നടപടി സ്വീകരിക്കണമെന്നാണ് യുപി സർക്കാരിൻറെ ആവശ്യം.

പത്?മാവതി ചരിത്രത്തെ വളച്ചൊടിക്കുകയാണെന്ന്? ആരോപിച്ചാണ്? രജപുത്? സംഘടനകൾ പ്രതിഷേധവുമായി രംഗത്തെത്തിയത്?. റാണി പത്?മിനിയെ മോശമായി ചിത്രീകരിക്കുന്നതാണ്? സിനിമയിലെ രംഗങ്ങളെന്നും ഇവർ ആരോപിക്കുന്നു. സിനിമ റിലീസ്? ചെയ്യുന്നതിനെതിരെ രജ?പുത്? സംഘടനകൾ സമർപ്പിച്ച ഹർജി സുപ്രീംകോടതി തള്ളിയിരുന്നു.
സഞ്ജയ് ലീലാ ബൻസാലിയുടെ പത്മാവതി റിലീസ് ചെയ്യരുതെന്നും നിരോധിക്കണമെന്നുമാണ് ബിജെപിയുടെ നിലപാട്. ചിത്രം ചരിത്രം വളച്ചൊടിക്കുകയാണെന്നാണ് രജപുത്രസംഘടനകളുടെ വാദം. ഇങ്ങനെ സിനിമക്കെതിരെ രാജ്യവ്യാപകമായി പ്രതിഷേധം കത്തിച്ചു വിടുകയാണ് ബിജെപി.

പദ്മാവതിയുടെ റിലീസ് തടയണമെന്ന ബിജെപിയുടെ ആവശ്യത്തെ വിമർശിച്ച് നടി ദീപിക പദുക്കോൺ രംഗത്തെത്തിയിരുന്നു. നമ്മുടെ രാജ്യം പിന്നോട്ടുപോയിരിക്കുകയാണെന്നും രാജ്യം എവിടെ എത്തി നിൽക്കുന്നുവെന്നതും ആലോചിക്കേണ്ട കാര്യമാണ്. ഇത് തീർത്തും അപലപീനയമാണന്നുമായിരുന്നു ദീപികയുടെ പരാമർശം. ഇതിനെതിരെ ബിജെപി വീണ്ടും രംഗത്തെത്തിയിട്ടുണ്ട്. മുതിർന്ന ബിജെപി നേതാ സുബ്രമണ്യൻ സ്വാമിയാണ് കൊലവിളിക്ക് നേതൃത്വം നൽകുന്നത്.

ദീപിക ഇന്ത്യാക്കാരിയല്ലെന്ന പ്രകോപനവുമായാണ് സുബ്രഹ്മണ്യൻ സ്വാമി രംഗത്തെത്തിയത്. പ്രമുഖ ദേശീയ മാധ്യമത്തിനു നൽകിയ അഭിമുഖത്തിൽ ദീപിക ഡച്ചുകാരിയാണെന്നും സ്വാമി വിളിച്ചുപറഞ്ഞു. ട്വിറ്ററിലും സ്വാമി രൂക്ഷമായ വിമർശനം ഉയർത്തിയിരുന്നു. അധ:പതനത്തെ കുറിച്ചാണ് ദീപിക ഭാരതീയർക്ക് ക്ലാസെടുക്കുന്നത്. ദീപികയുടെ കാഴ്ചപ്പാടിൽ നിന്നും പിന്നോട്ട് പോയാൽ മാത്രമെ രാജ്യത്തിന് പുരോഗതി നേടാനാവുമെന്നായിരുന്നു സ്വാമി ട്വിറ്ററിൽ കുറിച്ചത്.

ചിത്രീകരണം ആരംഭിച്ചത് മുതൽ പത്മാവതിയെ കടന്നാക്രമിക്കുകയായിരുന്നു ബിജെപി. ഡിസംബർ ഒന്നിനാണ് ചിത്രം റിലീസ് ചെയ്യാൻ തീരുമാനിച്ചിരുന്നത്. ഒരവസരത്തിൽ ചിത്രം റിലീസ് ചെയ്താൽ തിയറ്റർ തീയിട്ട് കത്തിക്കുമെന്ന് പ്രതിഷേധക്കാർ ഭീഷണിപ്പെടുത്തിയിരുന്നു.ചിത്രത്തിനെതിരെ വ്യാജ പ്രചരണങ്ങൾ നടത്തിയും പത്മാവതിയുടെ ഫക്സ്ബോർഡുകൾ കത്തിച്ചും ചിത്രത്തെ തകർക്കുന്ന സമീപനമാണ് ബിജെപി സ്വീകരിച്ച് വരുന്നത്.

സംവിധായകൻ സഞ്ജയ് ലീല ബൻസാലിയുടെ സിനിമകളിൽ ഏറ്റവും കൂടുതൽ ശ്രദ്ധിക്കപ്പെടുന്നതെന്തെന്നു ചോദിച്ചാൽ ഒറ്റയടിക്ക് ഉത്തരം പറയാം – കോസ്റ്റ്യൂംസ്.ഡിസംബർ ഒന്നിന് റിലീസിനൊരുങ്ങുന്ന ബൻസാലിയുടെ പത്മാവതി എന്ന സിനിമയുടെ ട്രെയിലർ ഇറങ്ങിയതോടെ ചർച്ചയായതും മറ്റൊന്നുമല്ല ദീപികയുടെയും രൺവീറിന്റെയും ഷാഹിദ് കപൂറിന്റെയും വസ്ത്രങ്ങളും ആഭരണങ്ങളും തന്നെ.

ബൻസാലി സിനിമയുടെ പ്ലസ് പോയിന്റ് വസ്ത്രങ്ങളിലെ ആഡംബരവും ആഢ്യത്വവും വർണവൈവിധ്യങ്ങളുമാണെന്ന കാര്യത്തിൽ സംശയമില്ല. ഇതുവരെ പുറത്തിറങ്ങിയ ബൻസാലി ചിത്രങ്ങളെ ആടയാഭരണങ്ങളുടെ കാര്യത്തിൽ പത്മാവതി കടത്തിവെട്ടുമെന്നാണ് ബോളിവുഡിന്റെ പ്രവചനം. 13 -14 നൂറ്റാണ്ടിന്റെ കഥ പറയുന്ന ചിത്രത്തിനായി ആഭരണങ്ങളും വസ്ത്രങ്ങളും ഒരുക്കാൻ ആയിരക്കണക്കിനാളുകളുടെ അധ്വാനവും വർഷങ്ങളുടെ പരിശ്രമവുമാണ് വേണ്ടിവന്നത്. ചിത്രത്തിന്റെ വസ്ത്രാലങ്കാരം നിർവഹിച്ചത് പ്രശസ്ത ഡിസൈനർമാരായ റിംപിൾ, ഹർപ്രീത് നെരൂല കൂട്ടുകെട്ടാണ്.

അക്കാലത്തെ വസ്ത്രരീതിക്ക് പ്രാധാന്യം കൊടുത്തുകൊണ്ട് കനം കുറഞ്ഞ വസ്ത്രങ്ങൾ ഒരുക്കാനാണ് ഡിസൈനർമാർ ശ്രമിച്ചത്. ചന്ദേരി, കോട്ടാ, റോ സിൽക്ക്, മൽ തുടങ്ങി മുഴുവൻ ഓർഗാനിക് ഫാബ്രിക്കുകളാണ് ഉപയോഗിച്ചിരിക്കുന്നത്. ഡിസൈനിങ്ങിൽ മെഷീൻ വർക്കുകൾ ഒന്നും തന്നെയില്ല. എല്ലാം ഹാൻഡ്‌മെയ്ഡ് എംബ്രോയ്ഡറി വെജിറ്റബിൾ ഡൈ, ഹാൻഡ് ഡൈ എന്നിവ നിറങ്ങൾക്കായി ഉപയോഗിച്ചു. ട്രഡീഷനൽ ഗോട്ടാ, സർദോസി വർക്കുകളാണ് വസ്ത്രങ്ങളിൽ കൂടുതലായും നൽകിയിട്ടുള്ളത്. വസ്ത്രങ്ങളുടെ ബോർഡറുകളെ അലങ്കരിക്കുന്നത് രാജസ്ഥാനിലെ തനതു ഡിസൈനിങ് വർക്കുകളും ആർക്കിടെക്ചറൽ ഡിസൈനുകളുമാണ്.

ചിത്രത്തിലെ നായികാ കഥാപാത്രമായ ദീപിക അണിയുന്നത് എംബല്ലിഷ്‌മെന്റുകളും എംബ്രോയ്ഡറിയും ഇടകലർന്ന ഹെവി എംബല്ലിഷ്ഡ് സാരികളാണ്. ദുപ്പട്ടയുടെ ബോർഡറുകളിൽ ട്രഡീഷനൽ ജല്ലർ വർക്കുകളും നൽകി. മഹാരാജാവായി വേഷമിടുന്ന ഷാഹിദ് കപൂറിനായി ഡിസൈൻ ചെയ്തത് കാൽമുട്ടിനോളം ഇറക്കമുള്ള ജാക്കറ്റ് സ്‌റ്റൈലിലുള്ള സിൽക്കിലും ബ്രൊക്കേഡിലുമുള്ള കുർത്തകളാണ്. നാലുമാസമെടുത്താണ് ഈ വസ്ത്രങ്ങൾ ഒരുക്കിയത്. രാജകീയ പ്രൗഢി നൽകുന്ന കുങ്കുമം, ബീജ്, ഗോൾഡ്, പച്ച, ഐവറി നിറങ്ങളാണ് ഷാഹിദിന്റെ വസ്ത്രങ്ങൾക്കായി തിരഞ്ഞെടുത്തിട്ടുള്ളത്.

ചിത്രത്തിൽ അലാവുദ്ദീൻ ഖിൽജിയായി വേഷമിടുന്ന രൺവീർ സിങ്ങിനായി ഒരുക്കിയതിൽ അധികവും രോമക്കുപ്പായങ്ങളാണ്. ചിക്കൻകാരി കുർത്തകളും കടുംനിറത്തിലുള്ള എംബല്ലിഷ്ഡ് ഷോളുകളുമാണ് രൺവീറിന്റെ വസ്ത്രങ്ങളുടെ പ്രത്യേകത.

സിനിമയിൽ ഉപയോഗിച്ചിരിക്കുന്ന രാജ്പുതാന കാലത്തെ ആഭരണങ്ങൾ 200 ക്രാഫ്റ്റ്‌സ്മാൻ 600 ദിവസത്തെ പ്രയത്‌നം കൊണ്ടാണ് രൂപപ്പെടുത്തിയെടുത്തത്. ഇതിനായി ഉപയോഗിച്ചതാകട്ടെ 400 കിലോഗ്രാം സ്വർണവും. തനിഷ്‌ക് ജുവല്ലറി പുറത്തിറക്കിയ വീഡിയോയിൽ ആഭരണനിർമാണത്തിനു പിന്നിലുള്ള എല്ലാ പ്രയത്‌നവും എടുത്തുകാണിക്കുന്നുണ്ട്. സിനിമയിൽ ദീപിക ഉപയോഗിക്കുന്ന ആഭരണങ്ങളുടെ അതേ ഡിസൈനിലുള്ള പത്മാവതി കലക്ഷനുകളുടെ വിൽപനയും തനിഷ്‌ക് ആരംഭിച്ചിട്ടുണ്ട്.

ഹെവി ജ്വല്ലറിയാണ് ദീപികയ്ക്കായി ഡിസൈൻ ചെയ്തത്. ആംലെറ്റ്‌സ്, ആങ്ക്ലെറ്റ് തുടങ്ങി നെറ്റിത്തടം വരെ അലങ്കരിക്കുന്നത് വലിയ ഡിസൈനുകൾ. ദീപികയുടെ ലെയേഡ് ആഭരണങ്ങളിൽ കൂടുതലും ഗോൾഡ്, കുന്ദൻ വർക്കുകളാണ്. സ്‌പെക്ട്രം റിങ്ങുകളിലുള്ള മുക്കൂത്തി കണ്ടാൽ ബോൾഡ് ആൻഡ് സ്‌റ്റൈലിഷ്. സിനിമ റിലീസ് ആകുന്നതോടെ ദീപികയുടെ ആഭരണങ്ങളും ലഹംഗ, സാരി വസ്ത്രങ്ങളും മാത്രമല്ല ഷാഹിദിന്റെ എംബല്ലിഷ്ഡ് കുർത്തയും രൺവീർ സിങ്ങിന്റെ രോമക്കുപ്പായങ്ങളും ട്രെൻഡ് സെറ്റർ ആകുമെന്നാണ് ഡിസൈനർമാരുടെ വാദം.

പത്മാവതിയെ പിന്തുണച്ച് സിനിമാ രംഗത്തുളള ചിലർ രംഗത്തെത്തിയിട്ടുണ്ട്. പ്രേക്ഷകരുടെ ബുദ്ധിയേയും വിവേകത്തേയും വിലകുറച്ചു കാണരുതെന്നും സംസ്‌കാരത്തെക്കുറിച്ച് മനസ്സിലാക്കാൻ കഴിയുന്ന സിനിമകൾ കാണാനുള്ള സാഹചര്യം അവർക്ക് ഒരുക്കിക്കൊടുക്കണമെന്നും ബോളിവുഡ് താരം ഫർഹാൻ അക്തർ. ഇന്ത്യൻ പനോരമയിൽ നിന്നും മറാത്തി ചിത്രം ന്യൂഡും, മലയാളം സിനിമ എസ് ദുർഗയും മാറ്റി നിർത്തുകയും സഞ്ജയ് ലീല ബൻസാലിയുടെ ചിത്രം പത്മാവതി നിരന്തരമായി ആക്രമിക്കപ്പെടുകയും ചെയ്ത സാഹചര്യത്തിലായിരുന്നു ഫർഹാന്റെ പ്രതികരണം.

‘ആ രണ്ടു ചിത്രങ്ങളുടെയോ പത്മാവതിയുടേയോ മാത്രം കാര്യമല്ല. മുമ്പും പല സിനിമകൾക്കും ഇത്തരം വെല്ലുവിളികൾ നേരിടേണ്ടി വന്നിട്ടുണ്ട്. അങ്ങനെ സംഭവിക്കരുത് എന്നു തന്നെയായിരുന്നു അന്നും ഞാൻ പറഞ്ഞിട്ടുള്ളത്. എന്തൊന്നും നിരോധിക്കുന്നതിനോട് എനിക്ക് എതിർപ്പാണ്. പ്രേക്ഷകരെ കുട്ടികളായി കണക്കാക്കുന്ന രീതി നമ്മൾ അവസാനിപ്പിക്കണം.’ ഒരു പരിപാടിയിൽ പങ്കെടുത്തുകൊണ്ട് ഫർഹാൻ അക്തർ പറഞ്ഞു.

അതിനിടെ കഴിഞ്ഞ ദിവസം രാജസ്ഥാനിലെ കോട്ടയിൽ കർനി സേന പ്രവർത്തകർ പത്മാവതിയുടെ ട്രെയിലർ പ്രദർശിപ്പിച്ച തിയേറ്റർ തല്ലിത്തകർത്തു. വിജയ് നായകനായ മെർസലിനും ബിജെപി ഭിഷണി ഉണ്ടായിരുന്നു. ചിത്രത്തിൽ ബിജെപിയെ കരിവാരി തേക്കുന്ന സംഭാഷണങ്ങൾ ഉണ്ടെന്നും രംഗങ്ങൾ നീക്കം ചെയ്യണമെന്നും ആവശ്യപ്പെട്ട് ബിജെപി രംഗത്തെത്തിയിരുന്നു. ഏറെ വിവാദങ്ങൾക്കൊടുവിൽ ആറ്റ്ലി ചിത്രം 5 ദിവസം കൊണ്ടാണ് 200 കോടി ക്ലബ്ബിൽ കയറിയത്.

Top