കേരളത്തിന്‍റെ വെബ്സൈറ്റുകള്‍ പാക്കിസ്ഥാന്‍ തകര്‍ത്തു; മല്ലൂസ് തിരിച്ചടിക്കുമോ?

സംസ്ഥാന സർക്കാരിന്റെ വിവിധ വെബ്സൈറ്റുകൾക്ക് നേരെ പാക്ക് ഹാക്കറുടെ സൈബർ ആക്രമണം. ആഗസ്റ്റ് 21 രാവിലെയാണ് സർക്കാരിന്റെ ഏഴ് വെബ്സൈറ്റുകൾ ഹാക്ക് ചെയ്യപ്പെട്ടതായി കണ്ടെത്തിയത്.

ആക്രമണത്തിന് പിന്നിൽ പാകിസ്താനിൽ നിന്നുള്ള ഹാക്കറാണെന്നാണ് പ്രാഥമിക വിവരം.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ksac.kerala.gov.in, ayurveda.kerala.gov.in, jalanidhi.kerala.gov.in, achievements.kerala.gov.in, roadsafety.kerala.gov.in, kscewb.kerala.gov.in, keralanews.gov.in എന്നീ വൈബ്സൈറ്റുകളാണ് പാക്ക് ഹാക്കർ തകർത്തത്.

ഹാക്കിങ് നടന്നതായി സംസ്ഥാന ഐടി മിഷനും സ്ഥിരീകരിച്ചിട്ടുണ്ട്. അതേസമയം, ഹാക്ക് ചെയ്യപ്പെട്ട ചില വെബ്സൈറ്റുകൾ ഒരു മണിക്കൂറിനകം തന്നെ വീണ്ടെടുക്കാനായി.

എന്നാൽ ഈ വെബ്സൈറ്റുകളിലെ പല ലിങ്കുകളും പ്രവർത്തിക്കുന്നില്ല. ഹാക്ക് ചെയ്യപ്പെട്ട എല്ലാ വെബ്സൈറ്റുകളും വീണ്ടെടുക്കാനായുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണ്.

സംസ്ഥാന സർക്കാരിന്റെ വെബ്സൈറ്റുകൾ ഹാക്ക് ചെയ്യപ്പെട്ടു എന്ന് വ്യക്തമാക്കി കൊണ്ട് ഫൈസൽ അഫ്സൽ എന്ന പേരിലുള്ള ഫേസ്ബുക്ക് അക്കൗണ്ടിലാണ് ലിങ്കുകൾ പ്രത്യക്ഷപ്പെട്ടത്.

ഇതേ ഐഡിയിൽ നിന്ന് ഇതിനു മുൻപും കേരള സർക്കാരിന്റെ പല വെബ്സൈറ്റുകളും ഹാക്ക് ചെയ്യപ്പെട്ടിട്ടുണ്ട്. ഫൈസൽ അഫ്സൽ എന്ന പേരിലുള്ള ഫേസ്ബുക്ക് ഐഡി വ്യാജമാണെന്നാണ് കരുതുന്നത്.

ഹാക്ക് ചെയ്യപ്പെട്ട ചില വെബ്സൈറ്റുകൾ ഒരു മണിക്കൂറിനകം തന്നെ വീണ്ടെടുക്കാനായി. എന്നാൽ ഈ വെബ്സൈറ്റുകളിലെ പല ലിങ്കുകളും ഇപ്പോഴും പ്രവർത്തിക്കുന്നില്ല.

Top