കൊല്ലപ്പെട്ട ഭീകരന്റെ ഭാര്യ ഇന്ത്യയിലേയ്ക്കു രക്ഷപെട്ടു; പാക്കിസ്ഥാന് കടുത്ത വിമർശനം

ശ്രീനഗർ: പാക് അധീന കശ്മീരിൽ നിന്നും രക്ഷപ്പെട്ട് ഇന്ത്യയിലേയ്ക്ക് പാലായനം ചെയ്ത് കൊല്ലപ്പെട്ട പാക് ഭീകരന്റെ ഭാര്യ. പാകിസ്ഥാൻ കൈവശപ്പെടുത്തിയിട്ടുള്ള കശ്മീരിന്റെ ഭാഗങ്ങളിൽ ജനജീവിതം നരക തുല്ല്യമാണെന്ന് റസ്യാ ബീവി വെളിപ്പെടുത്തി. യുവാക്കളെ പാക് ഏജൻസികൾ തെറ്റിദ്ധരിപ്പിച്ച് ആയുധമെടുപ്പിക്കുകയാണ്. അവരെ ഇന്ത്യയ്ക്കെതിരായി മുജാഹിദുകളാക്കി മാറ്റുകയാണെന്നും റസ്യാ പറഞ്ഞു.

പാകിസ്ഥാനിലെ ജീവിതം നരകതുല്ല്യമാണ് യഥാർത്ഥ സ്വർഗം ഇന്ത്യയിലാണെന്നും റസ്യ പറഞ്ഞു. പാകിസ്ഥാൻ ഇന്ത്യയ്ക്കെതിരെ യുദ്ധത്തിനായി തീവ്രവാദ സംഘങ്ങളെ ഉപയോഗിക്കുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഭീകരർ കൊല്ലപ്പെട്ടുകഴിഞ്ഞാൽ കുടുംബത്തെ സംരക്ഷിക്കുകപോലും ചെയ്യുന്നില്ല. ഇസ്ലാമിന്റെ പേരിൽ ജനങ്ങളെ അവർ കബളിപ്പിക്കുന്നുവെന്നും പാകിസ്ഥാനെതിരെ റസ്യ പറഞ്ഞു. ഇനി ആരും മുജാഹിദുകൾ ആകരുത്. ആരും മതത്തിന്റെ പേരിൽ നടത്തുന്ന പ്രലോഭനങ്ങൾക്ക് വഴങ്ങരുതെന്നും റസ്യ പറഞ്ഞു.

Top