പാലായില്‍ 13 ാം തവണയും മാണി തന്നെ; നേരിട്ടത് കടുത്ത മത്സരം

പാല ഇത്തവണയും മാണിയെ കൈവിട്ടില്ല. പാലായില്‍ കടുത്തമല്‍സരം നേരിട്ടെങ്കിലും കെ.എം. മാണിക്ക് ജയം. ഇത് നിയമസഭയിലേയ്ക്കുള്ള കെ.എം. മാണിയുടെ തുടര്‍ച്ചയായ 13ാം ജയമാണ്.

ആറന്‍മുളയില്‍ വീണ ജോര്‍ജ് വിജയിച്ചു. നിലമ്പൂരില്‍ ആര്യാടന്‍ ഷൗക്കത്തിനെതിരെ ഇടതു സ്വതന്ത്ര സ്ഥാനാര്‍ഥി പി.വി. അന്‍വറിന് ജയം. കുട്ടനാട്ടില്‍ തോമസ് ചാണ്ടി വിജയിച്ചു. ഒല്ലൂരില്‍ കെ. രാജന്‍ 12678 വോട്ടുകളുടെ ലീഡ് നേടി ജയിച്ചു. നാട്ടികയില്‍ ഗീത ഗോപി 25133 വോട്ടുകളുടെ ലീഡില്‍ ജയിച്ചു. ആറന്‍മുളയില്‍ വീണ ജോര്‍ജ് 6879 വോട്ടിന്റെ ലീഡിന് ജയിച്ചു. തിരുവല്ലയില്‍ മാത്യു ടി. തോമസ് വിജയിച്ചു. കല്യാശേരിയില്‍ ടി.വി. രാജേഷ് വിജയിച്ചു. തലശേരിയില്‍ ഷംസീറിന് ജയം. അതേ സമയം കുന്നമംഗലത്ത് ടി. സിദ്ദിഖിന് തോല്‍വി.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top