പല്ലിശ്ശേരി സിനിമ മംഗളത്തില്‍ എഴുതുന്ന അഭ്രലോകം എന്ന പംക്തിയിലാണ് ദിലീപിനെതിരെ രൂക്ഷമായ ആക്രമണങ്ങള്‍ ഉണ്ടായിട്ടുള്ളത്. ഇത്തവണ അബ്രലോകത്തിന്റെ 444-ാം ഭാഗത്തിലാണ് പല്ലിശ്ശേരി ആഞ്ഞടിച്ചിരിക്കുന്നത്.
പള്‍സര്‍ സുനിയും ദിലീപും തമ്മില്‍ അടുത്ത ബന്ധമുണ്ട് എന്ന് ആദ്യം പറഞ്ഞതും പല്ലിശ്ശേരി തന്നെ ആയിരുന്നു. എന്നാല്‍ പല ആരോപണങ്ങളും അതിരുവിട്ടവയായിരുന്നു എന്നത് വേറെ കാര്യം.
ഇപ്പോഴിതാ പുതിയൊരു കഥയുമായാണ് പല്ലിശ്ശേരി എത്തിയിരിക്കുന്നത്. മഞ്ജു വാര്യര്‍ കാവ്യ മാധവനെ അടിച്ചു എന്നാണ് പറയുന്നത്. ഈ വിവരം നല്‍കിയ വിഐപി, തന്റെ വിശ്വസ്തനായ ഇന്‍ഫോര്‍മര്‍ ആണെന്നും പല്ലിശ്ശേരി പറയുന്നുണ്ട്.
മഞ്ജു വാര്യര്‍ കാവ്യ മാധവനെ മര്‍ദ്ദിച്ചു? – ഇങ്ങനെ ഒരു തലക്കെട്ടിലാണ് പല്ലിശ്ശേരി ഗുരുതരമായ ആരോപണം ഉന്നയിച്ചിട്ടുള്ളത്. നടി ആക്രമിക്കപ്പെട്ട കേസില്‍ കാവ്യ മാധവനെ പോലീസ് ചോദ്യം ചെയ്ത സാഹചര്യമാണ് ഇപ്പോള്‍ ഉള്ളത് എന്ന് കൂടി ഓര്‍ക്കണം.
ഈ വാര്‍ത്തയില്‍ എത്രകണ്ട് സത്യാവസ്ഥയുണ്ട് എന്ന് തനിക്ക് അറിയില്ലെന്ന് പറഞ്ഞ് ഒരു മുന്‍കരുതല്‍ എടുത്തിട്ടുണ്ട് പല്ലിശ്ശേരി. തനിക്ക് ഏറെ മുമ്പ് തന്നെ ഇത് കിട്ടിയിരുന്നു എന്നും പറയുന്നുണ്ട്.
തനിക്ക് ഈ വാര്‍ത്ത തന്നത് ഒരു വിഐപി ആണ് എന്നാണ് പല്ലിശ്ശേരി പറയുന്നത്. അയാള്‍ തന്റെ വിശ്വസ്തനായ ഇന്‍ഫോര്‍മര്‍ ആണ് എന്നും പല്ലിശ്ശേരി പറയുന്നുണ്ട്.
കാവ്യ മാധവനും മഞ്ജു വാര്യരും ബദ്ധ ശത്രുക്കളായത് ഈ സംഭവത്തിന് ശേഷമാണ് എന്നും പല്ലിശ്ശേരി പറയുന്നുണ്ട്. ഇത് സിനിമ രംഗത്തെ അരമന രഹസ്യമാണെന്നും അദ്ദേഹം പറയുന്നു.
എന്തുകൊണ്ടാണ് താന്‍ തുടക്കത്തില്‍ ഇത് കൊടുക്കാതിരുന്നത് എന്നും വിശദീകരിക്കുന്നുണ്ട് പല്ലിശ്ശേരി. അങ്ങനെ വാര്‍ത്ത കൊടുത്താല്‍ താന്‍ വ്യക്തി വൈരാഗ്യം തീര്‍ക്കുകയാണ് എന്ന് വിചാരിക്കും എന്നാണ് വിശദീകരണം.


