ബാധയൊഴിപ്പിക്കാന്‍ മുറിയിലേക്ക് വിളിച്ച പതിമൂന്ന് കാരിയെ പീഡിപ്പിച്ച പാസ്റ്റര്‍ പോലീസ് പിടിയില്‍; പീശാച്ച് ബാധയുടെ പേരില്‍ നിരവധി സ്ത്രീകളെ പീഡിപ്പിച്ചു

മലപ്പുറം: വ്യാജ ദിവ്യന്‍മാരും കള്ള സന്യാസിമാരും വിശ്വാസികളെ ചൂഷണം ചെയ്ത് തട്ടിപ്പും വെട്ടിപ്പും നടത്തിയട്ടും എത്ര കൊണ്ടാലും വിശ്വാസികള്‍ പഠിക്കില്ല എന്ന് വേണം പറയാന്‍. വിശ്വാസത്തിന്റെ പേരില്‍ ഏറ്റവും കൂടുതല്‍ ചൂഷണം ചെയ്യപ്പെടുന്നത് സ്ത്രീകളാണ് പല തരത്തിലുള്ള ചൂഷണങ്ങള്‍ക്കാണ് ഈ തട്ടിപ്പുകാര്‍ ഇവരെ ഇരയാക്കുന്നത്.

ബാധയൊഴിപ്പിക്കാന്‍ എന്ന പേരില്‍ പതിമൂന്നുകാരിയെ ലൈംഗീകമായി പാസ്റ്റര്‍ പീഡിപ്പിച്ചതാണ് ഏറ്റവുമൊടുവിലത്തെ സംഭവം. തിരുവനന്തപുരം ബാലരാമപുരം സ്വദേശി ജോസ് പ്രകാശിനെ പോലീസ് അറസ്റ്റ് ചെയ്തു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

പ്രാര്‍ഥനകളിലൂടെ ബാധയൊഴിപ്പിക്കാന്‍ മഞ്ചേരിയിലെത്തിയ പാസ്റ്ററാണ് കുടുങ്ങിയത്. പതിമൂന്നു വയസുകാരിയായ പെണ്‍കുട്ടിയാണ് കുടുംബത്തിന്റെ ഐശ്വര്യമെന്നും കുട്ടിയെ സാത്താന്‍ കീഴടക്കിയെന്നും കുടുംബത്തെ ബോധ്യപ്പെടുത്തിയായിരുന്നു പീഡനം. പെണ്‍കുട്ടിയുടെ വീട്ടിലെ അടച്ചുപൂട്ടിയ മുറിയിലേക്ക് വിളിച്ചു വരുത്തി പ്രാര്‍ഥനകള്‍ക്ക് ശേഷം പീഡിപ്പിക്കുകയായിരുന്നു പതിവ്. പെരിന്തല്‍മണ്ണയിലെ കുടുംബസുഹൃത്തിന്റെ വീട്ടില്‍ വച്ചും പീഡിപ്പിച്ചു. പെണ്‍കുട്ടിയുടെ 11 വയസുകാരായ സഹോദരനേയും പാസ്റ്റര്‍ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയിട്ടുണ്ട്.

പെരിന്തല്‍മണ്ണയിലെ പ്രാര്‍ഥനാസമ്മേളനത്തില്‍ വച്ചാണ് കുടുംബം ബാധയൊഴിപ്പിക്കുന്ന പാസ്റ്ററെ പരിചയപ്പെട്ടത്. സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും ബാധയൊഴിപ്പിക്കലിന്റെ പേരില്‍ കുട്ടികളേയും മുതിര്‍ന്ന സ്ത്രീകളേയും പീഡിപ്പിച്ചിട്ടുണ്ടെന്നാണ് പാസ്റ്ററുടെ മൊഴി. പ്രധാന പ്രവര്‍ത്തനമേഖല വിഴിഞ്ഞമാണ്. നാല്‍പത്തെട്ടുകാരനായ പാസ്റ്റര്‍ക്ക് ഭാര്യയും വിവാഹം കഴിഞ്ഞ രണ്ട് മക്കളുമുണ്ട്. പട്ടാമ്പിയില്‍ ബാധയൊഴിപ്പിക്കണം എന്നാവശ്യപ്പെട്ടാണ് പൊലീസ് പാസ്റ്ററെ വലയിലാക്കിയത്.

Top