പത്മനാഭസ്വാമി ക്ഷേത്രത്തിലെ ബി നിലവറ ഉടൻ തുറക്കും? അമിക്കസ് ക്യൂറി വരുന്നു

ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിലെ ബി നിലവിറ ഉടൻ തുറന്നേക്കുമെന്ന അഭ്യൂഹങ്ങൾ ശക്തമാകുന്നു.

ബി നിലവറ തുറക്കുന്ന കാര്യം ചർച്ച ചെയ്യാനായി സുപ്രീംകോടതി നിയമിച്ച അമിക്കസ് ക്യൂറി ഗോപാൽ സുബ്രഹ്മണ്യം ചൊവ്വാഴ്ച തിരുവനന്തപുരത്തെത്തും.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

സുപ്രീംകോടതി നിർദേശപ്രകാരം രാജകുടുംബാംഗങ്ങൾ, ക്ഷേത്രം തന്ത്രി, ഭക്തജനങ്ങളുടെ പ്രതിനിധികൾ എന്നിവരുമായി ചർച്ച നടത്താനാണ് ഗോപാൽ സുബ്രഹ്മണ്യം തിരുവനന്തപുരത്തെത്തുന്നത്.

ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിലെ ബി നിലവറ തുറക്കണമെന്നായിരുന്നു സുപ്രീംകോടതി നേരത്തെ നടത്തിയ നിരീക്ഷണം.

എന്നാൽ, ബി നിലവറ തുറക്കുന്നത് വലിയ പ്രത്യാഘാതങ്ങൾക്ക് ഇടയാക്കുമെന്നും നിലവറ തുറക്കുന്നത് ഉചിതമാകില്ലെന്നുമായിരുന്നു രാജകുടുംബത്തിന്റെ വാദം.

ചൊവ്വാഴ്ച തിരുവനന്തപുരത്തെത്തുന്ന അമിക്കസ് ക്യൂറി ഗോപാൽ സുബ്രഹ്മണ്യം കോടതി നിയമിച്ച വിദഗ്ദർ നടത്തുന്ന വിഗ്രഹ പരിശോധനയും നിരീക്ഷിക്കും.

ബി നിലവറ തുറക്കുന്നതുമായി ബന്ധപ്പെട്ട് രാജകുടുംബാംഗങ്ങൾ, ക്ഷേത്രം തന്ത്രി ഭക്തജനങ്ങളുടെ പ്രതിനിധികൾ എന്നിവരുമായി ചർച്ച നടത്താനാണ് ഗോപാൽ സുബ്രഹ്മണ്യം ചൊവ്വാഴ്ച തലസ്ഥാനത്തെത്തുന്നത്.

ക്ഷേത്രത്തിലെ ബി നിലവറ തുറക്കുന്നത് ആചാര അനുഷ്ടാനങ്ങള്‍ക്കോ വിഗ്രഹ പ്രതിഷ്ഠയ്‌ക്കോ എന്തെങ്കിലും പ്രശ്‌നം സൃഷ്ടിക്കുമോ എന്ന കാര്യമാണ് തന്ത്രിയുമായി ചര്‍ച്ചചെയ്യുക.

അതേസമയം, ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ ബി നിലവറ തുറക്കുന്നത് ഉചിതമാകില്ലെന്ന വാദത്തിൽ രാജകുടുംബാംഗങ്ങൾ ഉറച്ചുനിൽക്കുകയാണ്.

കവടിയാർ കൊട്ടാരത്തിലെത്തി രാജകുടുംബാംഗങ്ങളുമായി ചർച്ച നടത്തുന്ന ഗോപാൽ സുബ്രഹ്മണ്യത്തിന് ബി നിലവറ തുറക്കാൻ രാജകുടുംബാംഗങ്ങളുടെ അനുമതി വാങ്ങുക എന്നതാണ് പ്രധാനദൗത്യം.

ക്ഷേത്രത്തിലെ ബി നിലവറ മുൻപ് തുറന്നിട്ടുണ്ടെന്ന വാദങ്ങളും രേഖകളും ഗോപാൽ സുബ്രഹ്മണ്യം പരിശോധിക്കും. ബി നിലവറ തുറക്കുന്നത് സംബന്ധിച്ച സാങ്കേതിക കാര്യങ്ങൾ, സുരക്ഷാ പ്രശ്നങ്ങൾ എന്നിവയെക്കുറിച്ചും അമിക്കസ് ക്യൂറി പരിശോധിക്കും.

അമിക്കസ് ക്യൂറിയായ ഗോപാൽ സുബ്രഹ്മണ്യം ചർച്ചകളും പരിശോധനകളും നടത്തിയ ശേഷം തയ്യാറാക്കി നൽകുന്ന റിപ്പോർട്ടിനെ അടിസ്ഥാനമാക്കിയാകും ബി നിലവറ തുറക്കുന്ന കാര്യത്തിൽ സുപ്രീംകോടതി വിധി പുറപ്പെടുവിക്കുക.

Top