ഭാര്യയുടെ കാമുകന്റെ ഭീഷണിയില്‍ അധ്യാപകന്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ പ്രതികളെ സംരക്ഷിച്ച് പോലീസ്; ഒന്നാം പ്രതി എക്‌സൈസ് സ്റ്റാഫ് അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് ടി.എസ്. ബൈജു

ചാവറ: അധ്യാകന്റെ മരണത്തിന് പിന്നില്‍ ഭാര്യയുടെ കാമുകനായ എക്‌സൈസ് അസോസിയേഷന്‍ നേതാവാണെന്ന് പോലീസും. എന്നാല്‍ പ്രതിയെ സംരക്ഷിക്കാനാണ് അന്വേഷണ ഉദ്യാഗസ്ഥര്‍ ശ്രമിക്കുന്നതെന്നും ആരോപണമുയരുന്നു. ചവറ ശങ്കരമംഗലം ഗവ. ബോയ്‌സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ അദ്ധ്യാപകനും എന്‍.സി.സി. ഓഫീസറുമായിരുന്ന പവിഴചന്ദ്രന്‍പിള്ള(45)യാണ് ഭാര്യകാമുകന്റെ ഭീഷണിയെത്തുടര്‍ന്ന് ആത്മഹത്യ ചെയ്തത്.

എക്‌സൈസ് സ്റ്റാഫ് അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് ടി.എസ്. ബൈജുവിന്റെയും സിവില്‍ എക്‌സൈസ് ഗാര്‍ഡ് ഷിബുകുമാറിന്റെയും മാനസിക പീഡനങ്ങളില്‍ മനംനൊന്താണ് ആത്മഹത്യ ചെയ്യുന്നതെന്നാണ് ആത്മഹത്യാകുറിപ്പ്. ജീവിക്കാന്‍ ഒരുപാടുകൊതി ബാക്കിവച്ചിട്ട് ഞാന്‍ പോകുകയാണ്…

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

3 വര്‍ഷത്തെ എന്റെ അധ്വാനം മൊത്തം അനുഭവിച്ചിട്ട് ഒരു ജോലി കിട്ടിയതിനുശേഷം എന്നെ നിരന്തരമായി ആക്ഷേപിച്ച എന്റെ ഭാര്യയും അവളുടെ കാമുകനായ എക്‌സൈസ് സ്റ്റാഫ് അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് ടി.എസ്. ബൈജു അതിനു ഒത്താശ ചെയ്തു കൊടുക്കുന്ന സിവില്‍ എക്‌സൈസ് ഗാര്‍ഡ് ഷിബുകുമാര്‍ കൂടാതെ എന്ന ഫോണില്‍ വിളിച്ച് ആക്ഷേപിക്കുന്നവരും എന്റെ മരണത്തിന് ഉത്തരവാദികളാണ്. ഈ അപമാനം സഹിച്ച് എനിക്കു ജീവിക്കാന്‍ വയ്യെന്നും പറയുന്നു.

എന്റെ രണ്ടു കുട്ടികളെപ്പോലും എന്നെ കാണിക്കുന്നില്ല. എന്റെ ആനുകൂല്യങ്ങളൊന്നും ഭാര്യക്കു ലഭിക്കരുത് എന്നു പറഞ്ഞാണ് ആത്മഹത്യാകുറിപ്പ് അവസാനിക്കുന്നത്. പന്മന കണ്ണന്‍കുളങ്ങരയില്‍ വാടകയ്ക്കു താമസിച്ചിരുന്ന വീട്ടിലെ കിടപ്പുമുറിയിലാണു പവിഴചന്ദ്രന്‍പിള്ള കഴിഞ്ഞയാഴ്ച തൂങ്ങിമരിച്ചത്. എക്‌സൈസ് ജീവനക്കാരിയായ ഭാര്യയുമായി പിണങ്ങി കഴിയുകയായിരുന്നു ഇദ്ദേഹം. മരണം നടന്ന് ഒരാഴ്ച പിന്നിട്ടിട്ടും പൊലീസ് അന്വേഷണം നടത്താത്തതില്‍ ബന്ധുക്കള്‍ മേലധികാരികളെ സമീപിക്കാന്‍ തയ്യാറെടുക്കുകയാണ്.

അദ്ധ്യാപകന്റെ മരണത്തിനു കാരണക്കാരായ പ്രതികളെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് വിവിധ സംഘടനകള്‍ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്.

Top