പിസി ജോർജിനെ ചൂല് കൊണ്ടടിച്ചും ചാണകവെള്ളം തളിച്ചും സ്ത്രീകൾ.!

തുടര്‍ച്ചയായി കടുത്ത സ്ത്രീവിരുദ്ധ നിലപാടുകളെടുക്കുന്ന എംഎല്‍എ പിസി ജോര്‍ജിനെതിരെ സ്ത്രീകളുടെ പ്രതിഷേധം. അഖിലേന്ത്യ ജനാധിപത്യ മഹിളാ അസ്സോസ്സിയേഷനാണ് പിസി ജോര്‍ജിനെതിരെ മുണ്ടക്കയത്ത് പ്രതിഷേധം സംഘടിപ്പിച്ചത്.

പിസി ജോര്‍ജിന്റെ ഫ്‌ളക്‌സില്‍ ചാണകം തളിച്ചും ചൂല് കൊണ്ട് അടിച്ചുമായിരുന്നു സ്ത്രീകള്‍ പ്രതിഷേധമറിയിച്ചത്. മുണ്ടക്കയത്തെ സിപിഎം ലോക്കല്‍ കമ്മിറ്റി ഓഫീസില്‍ നിന്നും ആരംഭിച്ച മാര്‍ച്ച് കോസ്‌വേ ജംഗ്ഷനില്‍ എത്തിയപ്പോളാണ് എംല്‍എയുടെ ഫ്‌ളക്‌സില്‍ ചാണകമൊഴിച്ച് പ്രതിഷേധിച്ചത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

നൂറ് കണക്കിന് സ്ത്രീകള്‍ പങ്കെടുത്ത പ്രതിഷേധ പരിപാടി അഖിലേന്ത്യ ജനാധിപത്യ മഹിളാ അസ്സോസ്സിയേഷന്‍ സംസ്ഥാന സെക്രട്ടറി അഡ്വക്കേറ്റ് സതീദേവി ഉദ്ഘാടനം ചെയ്തു.

കൊച്ചിയില്‍ ആക്രമിക്കപ്പെട്ട നടിക്കെതിരെയും വനിതാ കമ്മീഷന് നേരയും കഴിഞ്ഞ കുറേ ദിവസങ്ങളായി അപമാനകരമായ തരത്തിലാണ് പിസി ജോര്‍ജ് പ്രസ്താവനകള്‍ നടത്തുന്നത്.

നടി ക്രൂരമായി ആക്രമിക്കപ്പെട്ടുവെങ്കില്‍ എങ്ങനെ പിറ്റേദിവസം അഭിനയിക്കാന്‍ പോയി എന്നാണ് പിസി ജോര്‍ജ് ചോദിച്ചത്.

വിവാദ പരാമര്‍ശങ്ങളുടെ പേരില്‍ വനിതാ കമ്മീഷന്‍ കേസെടുത്തപ്പോള്‍ പിസി ജോര്‍ജ് പറഞ്ഞത്, തന്റെ മൂക്ക് ചെത്താന്‍ വരുന്നവരുടെ മററ് പലതും നഷ്ടപ്പെടും എന്നായിരുന്നു. നിയമസഭയും ഈ എംഎല്‍എയ്‌ക്കെതിരെ നടപടിയെടുക്കാന്‍ ഒരുങ്ങുകയാണ്.

Top