റോഡ് പണിത് ബസ്സ് ഓടിച്ച് പി. സി. ജോര്‍ജ്; വീഡിയോ വൈറല്‍

തോക്കെടുത്ത് വിരട്ടാന്‍ മാത്രമല്ല, നാടിന്റെ വികസനം എങ്ങനെ ജനങ്ങള്‍ക്ക് വേണ്ടവിധം നടപ്പാക്കാമെന്നും അറിയുന്നയാളാണ് പിസി ജോര്‍ജ്.

കാടിന്റെ നടുവിലൂടെ കടന്നുപോകുന്ന റോഡ്. അറുപത് വര്‍ഷത്തിലേറെ പഴക്കം. ഈ ദുര്‍ഘടമായ പാതയില്‍ ചെറിയ മനോഹരമായ റോഡ് നിര്‍മിച്ചു പിസി. ചെറിയ വഴിയായിരുന്നു അത്. ടാറിങൊന്നും മര്യാദയ്ക്ക് നടന്നിരുന്നില്ല. ആകെ തകര്‍ന്നുകിടക്കുന്ന ഒരു പാത. അതിന്ന് തിളങ്ങുന്ന പാതയായി.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

അതിന്റെ ഉദ്ഘാടനത്തിന് എത്തിയതും മറ്റാരുമല്ല.സാക്ഷാല്‍ പിസി ജോര്‍ജ് തന്നെ. ജനങ്ങളുടെ ആവശ്യത്തിന് ചെവികൊടുക്കുന്ന നേതാവാണ് പിസി എന്ന ഖ്യാതിയും അദ്ദേഹത്തിന് ഒരുതവണ കൂടി കൈവന്നിരിക്കുന്നു.

എരുമേലി എട്ടാംവാര്‍ഡിലെ ഒരു കൂട്ടം ആളുകള്‍ ഈ പാത നന്നാക്കണമെന്ന് ആവശ്യപ്പെട്ടതോടെയാണ് കാടിന് വെളിച്ചമേകി പിസിയുടെ വരവ്. പിടിവാശി ഒഴിവാക്കി വനംവകുപ്പ് അധികൃതര്‍ അനുകൂല നിലപാട് എടുത്തതോടെ കാര്യം എളുപ്പമായി.

കാട് വെട്ടി റോഡാക്കാന്‍ അത്ര പെട്ടെന്ന് സാധ്യമല്ല. അതിന് കുറേ കടമ്പകളുണ്ട്. അതുകൊണ്ട് തന്നെയാണ് ആദ്യഘട്ടത്തില്‍ വനംവകുപ്പ് അധികൃതര്‍ തടസവാദം ഉന്നയിച്ചത്.

അധികൃതര്‍ വാശിപിടിച്ചതോടെ പിസി ജോര്‍ജിന്റെ നിറംമാറി. ഏത് ഉദ്യോഗസ്ഥനായാലും റോഡ് പണി തടസപ്പെടുത്തിയാല്‍ കാല് തല്ലി ഒടിക്കുമെന്ന ഒരു ഭീഷണി. അതില്‍ വനംവകുപ്പ് വീണു. പണി പൂര്‍ത്തിയാക്കുകയും ചെയ്തു.

റോഡ് പണി പൂര്‍ത്തിയാക്കി മാത്രമല്ല പിസി ഉദ്ഘാടനത്തിന് വന്നത്. ഈ പാതയിലൂടെ നിരവധി വിദ്യാര്‍ഥികളും സ്ത്രീകളും ഉള്‍പ്പടെയുള്ളവര്‍ ദിനേന പോകുന്നതാണ്. അവരുടെ സുരക്ഷയും എളപ്പവും പരിഗണിച്ചു പിസി ജോര്‍ജ്.

എളുപ്പമാര്‍ഗമാണിത്. അതുകൊണ്ട് തന്നെ വന്യജീവികളെ ഭയന്നാണെങ്കിലും എല്ലാവരും ഈ പാത തന്നെയാണ് സ്ത്രീകളും കുട്ടികളും തിരഞ്ഞെടുത്തിരുന്നത്. ഇക്കാര്യം ബോധ്യപ്പെട്ടതിനാലാണ് പിസി ജോര്‍ജ് പദ്ധതി ഏറ്റെടുത്ത് നടപ്പാക്കിയത്.

ഈ പാതയിലൂടെ ഒരു ബസും അനുവദിച്ചു എംഎല്‍എ. പുതിയ ബസ് റൂട്ടിന് തുടക്കമിട്ടതും പിസി തന്നെ. അതും ബസ് ഓടിച്ചുകൊണ്ട്.

എത്രവിവാദത്തില്‍ പെട്ടാലും നാട്ടുകാരുടെ ആവശ്യത്തിന് ചെവികൊടുക്കുന്ന പൂഞ്ഞാറുകാരുടെ ആശാനാണ് പിസി. അതുകൊണ്ടുതന്നെയാണ് എല്ലാവരും ഒറ്റക്കെട്ടായി എതിര്‍ത്തിട്ടും പിസി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടത്.

Top