പീഡനവീരന്‍ അച്ഛനെതിരെ പിസി ജോര്‍ജ്ജ്; ഇവനിത് തന്നെ മുമ്പും പണി; ടീഷര്‍ട്ട് ഇട്ട് ചാനല്‍ ചര്‍ച്ചയ്ക്ക് വന്ന ഫാദറിനെ പറപ്പിച്ച കഥയും പറഞ്ഞ് പൂഞ്ഞാര്‍ സിംഹം

കോട്ടയം: പ്ലസ്സ് പണ്‍ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയെ കേസ്സിലെ പ്രതിയായ ഫാ. റോബിന്‍ വടക്കുംചേരിക്കെതിരേ പൂഞ്ഞാര്‍ എംഎല്‍എ പി.സി. ജോര്‍ജ് രംഗത്ത്. ഗുരുതര ആരോപണങ്ങളാണ് റോബിന് എതിരെ പിസി ജോര്‍ജ് നിരത്തിയിരിക്കുന്നത്. ദീപിക പത്രത്തിന്റെ മാനേജിങ് ഡയറക്ടര്‍ ആയിരുന്ന സമയത്തെ സംഭവം ഓര്‍ത്തെടുത്താണ് ജോര്‍ജ് വൈദികനെതിരേ ആഞ്ഞടിച്ചത്.
ഫാ. റോബിന്‍ ദീപികയുടെ എംഡി ആയിരിക്കേ കാലത്തു രാവിലെ ഫോണില്‍ വിളിച്ചപ്പോള്‍ എടുത്തത് ഒരു പെണ്‍കുട്ടിയാണെന്ന് ജോര്‍ജ് വെളിപ്പെടുത്തി. ഭര്‍ത്താവ് വിദേശത്തായ പെണ്‍കുട്ടി രാത്രി അച്ഛന്റെ അടുത്താണോ ഭാര്യപ്പണി ചെയ്യുന്നതെന്നുപോലും പിസി ചോദിച്ചു. മറ്റൊരുവസരത്തില്‍ ചാനല്‍ ചര്‍ച്ചയില്‍ ടീഷര്‍ട്ടും ജീന്‍സും ഇട്ടുവന്ന ഫാ. റോബിനെ പറപ്പിച്ച കഥയും ജോര്‍ജ് വെളിപ്പെടുത്തി. തന്റെ അന്വേഷണത്തില്‍ ഫാ. റോബിനുമായി ബന്ധപ്പെട്ടുള്ള ആദ്യ സംഭവമല്ല ഇതെന്നും ജോര്‍ജ് പറയുന്നു. പല പെണ്‍കുട്ടികളെയും വിളിച്ച് ജോലി കൊടുക്കാമെന്നു പറഞ്ഞ് കൊണ്ടുപോയിട്ടുണ്ട്. മാന്തവാടി പിതാവ് ഒരു നല്ല ബിഷപ്പാണ്. അദ്ദേഹം എന്തിനാണ് ഈ തെണ്ടിയെയൊക്കെ ചുമന്നുകൊണ്ടു നടന്നതെന്നും ജോര്‍ജ് ചോദിക്കുന്നു.

പെണ്‍കുട്ടി വൈദികന്റ പീഡനത്തിനിരയായ സംഭവം കത്തോലിക്കാ സഭയ്ക്കു മുഴുവന്‍ നാണക്കേട് ഉണ്ടാക്കിയെന്നും ജോര്‍ജ് ചൂണ്ടിക്കാട്ടി. ഇവനെയൊക്കെ അഴിച്ചുവിട്ടവരെയാണ് കുറ്റം പറയേണ്ടത്. പത്തു വര്‍ഷം മുമ്പ് കത്തോലിക്കാ സഭയുടെ മുഖപത്രമായ ദീപിക ഫാരിസിനു വിറ്റത് ഫാ. റോബിനാണ്. അന്നുതന്നെ ഈ കള്ളനെ ഇറക്കിവിടേണ്ടതായിരുന്നു. ഒമ്പതിനായിരത്തില്‍കൂടുതല്‍ വൈദികര്‍ കത്തോലിക്കാ സഭയിലുണ്ട്. ഇങ്ങനെ ഒരു അമ്പതു ചന്തകള്‍ കാണും. ഇവനൊക്കെ കുടുംബത്തില്‍ പിറന്നതുകൊണ്ടു കാര്യമുണ്ടോ? ഈ വൃത്തികെട്ടവനയൊക്കെ വൈദികനായി വയ്ക്കുന്നത് എത്ര അപമാനകരമാണ്. ഇതൊക്കെ പ്രതിഷേധാര്‍ഹമാണ്. കത്തോലിക്കാ സഭയില്‍ ഇങ്ങത്തെ വൃത്തികെട്ടവന്മാര്‍ വരാവോയെന്നും പി.സി. ജോര്‍ജ് ചോദിക്കുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

പി.സി. ജോര്‍ജിന്റെ വാക്കുകള്‍:

ഇത്രമാത്രം നാണംകെട്ടൊരു സംഭവം കത്തോലിക്കാ സഭയില്‍ ഉണ്ടായതില്‍ ഞാന്‍ ദുഃഖിക്കുന്നു. അയാള്‍(ഫാ. റോബിന്‍) ഒരു റാസ്‌കലാണ്. അയാളെ മാത്രം കുറ്റം പറഞ്ഞിട്ടു കാര്യമില്ല. അയാളെ ഇതിനൊക്കെ അഴിച്ചുവിട്ടവതൊക്കെ ആരാ?

പത്തു വര്‍ഷം മുമ്പ് ഇയാള്‍ ദീപിക പത്രത്തിന്റെ മാനേജിങ് ഡയറക്ടര്‍ ആയിരുന്നു. ചെയര്‍മാന്‍ നമ്മുടെ ഒരു പിതാവ്, വൈസ് ചെയര്‍മാന്‍ ഫാരിസ് അബൂബക്കര്‍. 25000 കത്തോലിക്കരുടെ സ്ഥാപനത്തില്‍ ഫാരിസ് അബൂബക്കര്‍ എങ്ങനെ വൈസ് ചെയര്‍മാനാകും. ഞാന്‍ അന്വേഷിച്ചപ്പോള്‍ കച്ചവടം കഴിഞ്ഞുപോയി. സിഎംഐ അച്ചന്മാരെ ചാടിച്ചു വിട്ടേച്ചു ഫാരിസ് അബൂബക്കര്‍ മേടിച്ചു കഴിഞ്ഞു. കത്തോലിക്കരെ കളിപ്പിക്കാന്‍ വേണ്ടി മെത്രാനെ ചെയര്‍മാനാക്കി വച്ചിരിക്കുകയാണ്.

തിരുവനന്തപുരത്തുണ്ടായിരുന്ന ഞാനിതറിഞ്ഞിട്ട് രാവിലെ ആറു മണിക്ക് റോബിനച്ചനെ വിളിച്ചു. ആറു മണി ആയിട്ടില്ല. ആറു മണി ആകുന്നു. വിളിച്ചപ്പം ഫോണ്‍ എടുത്തത് ഒരു പെണ്ണാണ്. പത്തു വര്‍ഷം മുമ്പാ…. ഈ റാസ്‌കലിന്റെ സ്വഭാവം പറയാനാ ഈ പറഞ്ഞുവരുന്നേ… നീയേതാ നിനക്കെന്നാ അച്ചന്റെ മുറിക്കകത്തു കാര്യമെന്നു ഞാന്‍ ചോദിച്ചു. അവളു പറഞ്ഞു ഞാന്‍ അച്ചന്റെ സെക്രട്ടറിയാണെന്ന്. ഞാന്‍ ചോദിച്ചു അച്ചന്റെ സെക്രട്ടറി രാത്രി അച്ചന്റെ കൂടെയാണോ കിടക്കുന്നതെന്ന്…. നീയെന്തൊരു വൃത്തികെട്ട സ്ത്രീയാ…. ചോദിച്ചപ്പോള്‍ അവളുടെ പേരു പറയുകയും തൃശൂരുകാരത്തിയാണെന്നു പറയുകയും ചെയ്തു. പേരു പറഞ്ഞ് ഞാന്‍ അപമാനിക്കുന്നില്ല. ഞാന്‍ അന്വേഷിച്ചപ്പോള്‍ അവളുടെ കെട്ടിയോന്‍ ദുബായിലാ. കെട്ടിയോനെ ദുബായിലു വിട്ടേച്ചു നീ ഇവിടെ അച്ചന്റെ കൂടെയാണോ നിന്റെ ഭാര്യപ്പണി…, വൃത്തിക്കെട്ടവളേ…, ആ വൈദികനെക്കൂടി നശിപ്പിച്ചോ… വൈദികന്‍ കള്ളനാണെന്ന് എനിക്കറിയാം എന്നു പറഞ്ഞു.

ഇത് കഴിഞ്ഞ് അന്നു രാത്രി ഇന്ത്യാവിഷനിലെ നികേഷ് എന്നെ വിളിച്ചു. ഫാ. റോബിന്‍ വന്നിട്ടുണ്ടെന്നു പറഞ്ഞു. ഞാന്‍ നോക്കിയപ്പോള്‍ ചെക്ക് ടീഷര്‍ട്ട് ഇട്ട് ഇവന്‍ ഇരിക്കുവാ.. ഞാന്‍ പറഞ്ഞു നികേഷേ നിര്‍ത്ത്. ഇവന്‍ എവിടുത്തെ അച്ചനാ… അച്ചനാണെങ്കില്‍ ളോഹ വേണ്ടേ, വൃത്തികെട്ടവന്‍, അവനെ എറക്കിവിടാന്‍ പറഞ്ഞു. രാവിലെ ഈ അച്ചനെ വിളിച്ചപ്പോള്‍ ഒരു പെണ്ണ് എടുത്ത കാര്യവും ഞാന്‍ വെളിപ്പെടുത്തി. അച്ചന്‍ ചാടി എറങ്ങി സ്ഥലം വിട്ടു.

എനിക്കതുകൊണ്ട് ഉണ്ടായ ലാഭം എന്താണെന്നു ചോദിച്ചാല്‍, ചില പിതാക്കന്മാരുടെ വൈരാഗ്യം ഞാന്‍ മേടിച്ചെടുത്തു എന്നതാണ്. അന്നീ കള്ളനെ എറക്കിവിടേണ്ടതല്ലെ, ഇവനെപ്പോലുള്ള റാസ്‌കലിനെ വെക്കാവോ

ഒമ്പതിനായിരത്തില്‍കൂടുതല്‍ വൈദികര്‍ കത്തോലിക്കാ സഭയിലുണ്ട്. ഇങ്ങനെ ഒരു അമ്പതു ചന്തകള്‍ കാണും. ഇവനൊക്കെ കുടുംബത്തില്‍ പിറന്നതുകൊണ്ടു കാര്യമുണ്ടോ? ഈ വൃത്തികെട്ടവനയൊക്കെ വൈദികനായി വയ്ക്കുന്നത് എത്ര അപമാനകരമാണ്. ഇതൊക്കെ പ്രതിഷേധാര്‍ഹമാണ്. കത്തോലിക്കാ സഭയില്‍ ഇങ്ങത്തെ വൃത്തികെട്ടവന്മാര്‍ വരാവോ?

മാനന്തവാടി പിതാവിനോട് എനിക്കു പറയാന്‍ സങ്കടമുണ്ട്. അദ്ദേഹം ഒരു നല്ല ബിഷപ്പാണ്. അദ്ദേഹത്തിന് എന്തുപറ്റി ഈ തെണ്ടിയെയൊക്കെ ചുമന്നുകൊണ്ടു നടക്കാന്‍. ഈ സംഭവം കഴിഞ്ഞ് അന്വേഷിച്ചപ്പോള്‍ എനിക്കു മനസിലാക്കാന്‍ കഴിഞ്ഞത് , ഇത് ഒന്നല്ല ഇവന്‍ പല പെണ്ണുങ്ങളെയും പിഴപ്പിച്ചിട്ടുണ്ട്. പല പെണ്‍കുട്ടികളെയും വിളിച്ച് ജോലി കൊടുക്കാമെന്നു പറഞ്ഞ് കൊണ്ടുപോയിട്ടുണ്ട്. പൊലീസ് ശക്തമായ നടപടി സ്വീകരിക്കണം.

Top