നടിയെ ആക്രമിച്ച കേസില്‍ ദിലീപ് അറസ്റ്റിലായതിന് ശേഷം നടന് കട്ട സപ്പോര്‍ട്ടുമായി പിസി ജോര്‍ജ് എംഎല്‍എ രംഗത്തുണ്ട്. ദിലീപിന് പിന്തുണ നല്‍കുന്നതിന് വേണ്ടി ഇരയായ നടിയെ വ്യക്തിപരമായി അപമാനിക്കുന്ന തരത്തില്‍ സംസാരിക്കാന്‍ പോലും എംഎല്‍എ മടി കാണിച്ചില്ല. പിസിക്കെതിരെ നടി മുഖ്യമന്ത്രിക്ക് പരാതി നല്‍കിയിരിക്കുകയാണ്.
വനിതാ കമ്മീഷന്‍ നടിക്കെതിരായ പരാമര്‍ശങ്ങളുടെ പേരില്‍ പിസി ജോര്‍ജിനെതിരെ കേസെടുത്തു കഴിഞ്ഞു. എന്നാലിത് കൊണ്ടൊന്നും പിസി ജോര്‍ജ് മര്യാദ പഠിക്കുന്ന ലക്ഷണമില്ല. നടിക്കെതിരെ നടത്തിയ പരാമര്‍ശങ്ങളില്‍ ഉറച്ച് നില്‍ക്കുന്നു എന്നാണ് പിസി ജോര്‍ജിന്റെ നിലപാട്.
കേസന്വേഷണം ശരിയായ ദിശയിലല്ലെന്നും പിസി ജോര്‍ജ് ആവര്‍ത്തിക്കുന്നു. പള്‍സര്‍ സുനി പറയുന്ന കാര്യങ്ങളെല്ലാം വിശ്വസിക്കേണ്ട കാര്യമില്ല. പിണറായി വിജയന്റെ പേരാണ് പള്‍സര്‍ സുനി പറയുന്നതെങ്കില്‍ അദ്ദേഹത്തെ അറസ്റ്റ് ചെയ്യുമോ എന്നും പിസി ജോര്‍ജ് ചോദിക്കുന്നു.


