ക്യാമറയ്ക്ക് മുന്നില്‍ മാത്രം ചളപള വര്‍ത്തമാനം; ശരിക്കും രഞ്ജിനിയും പേളിയും പാവമാണ്; ദുരന്തം എന്ന് വിളിച്ചവര്‍ തന്നെ കട്ട സപ്പോര്‍ട്ടുമായി രംഗത്ത്

മലയാള ചാനലുകളിലൂടെ അവതാരകയുടെ വേഷത്തിലെത്തിയ രണ്ട് പേരാണ് രഞ്ജിനി ഹരിദാസും പേളി മാണിയും. ഇരുവരും അവരുടെ സംസാരി രീതികൊണ്ട് ഏറെ ശ്രദ്ധിക്കപ്പെട്ടവരാണ്. രഞ്ജിനിയുടെ അധിക സംസാരവും പേളിയുടെ ചളി കോമഡികളും കാരണം ശത്രുക്കളും ഉണ്ടായിട്ടുണ്ട്. ബോള്‍ഡായ രഞ്ജിനിയുടെ പെരുമാറ്റം പലപ്പോഴും വിവാദങ്ങള്‍ക്ക് തിരികൊളുത്തി. പട്ടികള്‍ക്ക് വേണ്ടി ശബ്ദമുര്‍ത്തിയതാണ് രഞ്ജിനിയെ മലയാളികളില്‍ നിന്ന് അകറ്റിയത്. നായയുടെ കടിയേറ്റ് നിരവധിപ്പേര്‍ മരിച്ചപ്പോഴും പട്ടിയുടെ സംരക്ഷണത്തിന് വേണ്ടിയാണ് രഞ്ജിനി പോരാടിയത്. ഇതിനെതിരെ സോഷ്യല്‍മീഡിയയില്‍ പ്രതിഷേധമുയര്‍ന്നു. രഞ്ജിനിക്കെതിരെ പരസ്യമായി തെളിവിളികള്‍ ഉണ്ടായി. എന്നാല്‍ ഇതൊന്നും തന്നെ ബാധിക്കില്ലെന്ന തരത്തിലായിരുന്നു രഞ്ജിനി.

അതുപോലെ ചുരുണ്ട മുടി കാരണം ഏറെ പരിഹാസം ഏറ്റുവാങ്ങിയ നടിയാണ് പേളി മാണി. അവതരണ ശൈലിയില്‍ കുട്ടിത്തവും തമാശകളും നിറഞ്ഞിട്ടുണ്ടെങ്കിലും പലരും അത് വെറുപ്പിക്കലായാണ് കണ്ടത്. പേളി മാണിയുടെ മാങ്ങാത്തൊലി തേങ്ങാക്കൊല എന്ന ആല്‍ബത്തിന് ട്രോളുകളായിരുന്നു. കൂടാതെ തെറിവിളികളും…എന്നാല്‍ എല്ലാം കൂളായാണ് പേളി ഏറ്റെടുത്തത്.

മോഹന്‍ലാല്‍ അവതാരകനാകുന്ന ബിഗ് ബോസ് റിയാലിറ്റി ഷോയില്‍ രണ്ടുപേരും ഒരുമിച്ചെത്തിയതോടെ ആളുകളെ കൂടുതല്‍ ക്ഷുഭിതരാക്കി. ഇവരെ എന്ത് അടിസ്ഥാനത്തിലാണ് പരിപാടിയില്‍ എടുത്തെന്നും പുറത്താക്കണമെന്നും ആളുകള്‍ രംഗത്തെത്തി. എന്നാല്‍ രണ്ട് ദിവസം കഴിഞ്ഞപ്പോള്‍ ഇരുവരുടെയും യഥാര്‍ത്ഥ സ്വഭാവം ആളുകള്‍ മനസ്സിലാക്കി തുടങ്ങി. രണ്ട് പേരും നല്ല വ്യക്തികളാണെന്നും മറ്റുള്ളവരുടെ മുന്‍പില്‍ അഭിനയിച്ച് പ്രശംസ നേടാന്‍ ആഗ്രഹിക്കാത്തവരാണെന്നും ആളുകള്‍ മനസ്സിലാക്കി. ഇപ്പോള്‍ ബിഗ് ബോസ് മത്സരാര്‍ത്ഥികളില്‍ ഏറ്റവും കൂടുതല്‍ ആരാധകര്‍ ഉള്ളത് ഇവര്‍ക്കാണ്.

”രഞ്ജിനി ഒരു നല്ല വ്യക്തിയാണ്. മനസ്സിലൊന്നും വെക്കാതെ അവര്‍ എല്ലാം തുറന്നു പറയും. കൂടാതെ അവര്‍ ആരെയും വിഷമിപ്പിക്കാന്‍ ശ്രമിക്കില്ല. ബിഗ് ബോസ് കാണുമ്പോള്‍ തന്നെ അറിയാം എല്ലാവരോടും ഫ്രണ്ട്‌ലി ആണവര്‍. തനിക്കെതിരെ അശ്ലീല പോസ്റ്റിട്ട തരികിട സാബുവിനോട് വരെ വളരെ പോസിറ്റീവ് പെരുമാറ്റമാണ്”. എന്നെല്ലാമാണ് കമന്റുകള്‍.

Top