രണ്ട് മക്കളുടെ അച്ഛനോടുള്ള പ്രണയം അനാശാസ്യമെന്ന് സുരേഷ്

ബിഗ് ബോസ് 71ാം എപ്പിസോഡില്‍ എത്തിനില്‍ക്കുമ്പോള്‍ ഏറെ പ്രതീക്ഷയോടെ കണ്ട മത്സരാര്‍ഥികളെല്ലാം പുറത്തായിരിക്കുന്നു. വാശിയേറിയ മത്സരം നടക്കുന്നതിനിടയില്‍ ചില പിണക്കങ്ങളും ഇണക്കങ്ങളും ബിഗ് ഹൗസില്‍ പൊടിപൊടിക്കുകയാണ്.  പേളിയും ശ്രീനിഷും പ്രണയം തുറന്നു പറഞ്ഞ് മുന്നോട്ട് പോകുന്നു. അതിനിടയില്‍ വിവാഹിതനായ സാബുവിനെ പ്രണയിക്കുന്ന ഹിമയാണ് ബിഗ് ഹൗസിലെ ഏറ്റവും വലിയ ചര്‍ച്ചാവിഷയം. രാത്രി മസാജ് ചെയ്യാന്‍ ചെന്ന ഹിമയെ സാബു തിരിച്ചയക്കുന്നു.

തുടര്‍ന്ന് ഇരുവരും തമ്മിലുള്ള പ്രശ്നം ആരംഭിക്കുകയും അതിഥി അത് പരിഹരിക്കാന്‍ ശ്രമിക്കുകയും ചെയ്യുന്നു. വന്നത് എന്തിനാണെന്നും  എന്‍റെ ശരീരത്തില്‍ തൊടരുതെന്നും സാബു ഹിമയോട് പറഞ്ഞു.  എലിമിനേഷന്‍ പ്രക്രിയയിലേക്ക് തിരഞ്ഞെടുക്കാന്‍ കാലിലെ  ബലൂണ്‍ പൊട്ടിക്കാനായിരുന്നു ടാസ്ക്. ടാസ്ക് കഴിഞ്ഞ് അര്‍ച്ചനയും ഷിയാസും ഹിമയും എലിമിനേഷനില്‍ ഇടംപിടിച്ചു. ഇതിനിടെ ഹിമയും അരിസ്റ്റോ സുരേഷും തമ്മില്‍ തര്‍ക്കമുണ്ടായി.  സുരേഷിന്റെ മനസ്  വിഷമാണെന്നും പ്രേമമില്ലെന്നും ഹിമ പറഞ്ഞു.  പ്രേമിക്കേണ്ടെന്ന് താന്‍ പറഞ്ഞിട്ടില്ലെന്നും. അനാശാസ്യ പ്രേമം താന്‍ അംഗീകരിക്കില്ലെന്നും സുരേഷ് പറഞ്ഞു.

രണ്ട് കുട്ടികളുളള ഒരാളുടെ പിറകെ പ്രേമമെന്ന് പറഞ്ഞ് നടക്കുന്നത് അനാശാസ്യമാണെന്ന് സുരേഷ് കുറ്റപ്പെടുത്തി.  നോമിനേഷനില്‍ നില്‍ക്കുന്നതിന്റെ പ്രശ്നമാണ് ഹിമയ്ക്കെന്ന് സാബു പറഞ്ഞു.  സാബുവിന്റെ ചെവിക്കല്ല് അടിച്ച് പൊട്ടിച്ചാണ് താന്‍ പുറത്ത് പോവുകയെന്ന് ഹിമ പറഞ്ഞു. തെറ്റായ ഉദ്ദേശത്തോടെ മസാജ് ചെയ്ത് തരാം എന്ന് പറഞ്ഞ് ഹിമ തന്റെ മുറിയില്‍ വന്നതായി സാബു പറഞ്ഞു. നിന്‍റെ മനസിനകത്ത് ഈ പ്രേമത്തെ വില്‍ക്കണമെന്നായിരുന്നു ഉണ്ടായിരുന്നത്. ഇവിടെ പിടിച്ച് നില്‍ക്കാനാണ് ഇത്തരത്തില്‍ മോശമായി കളിക്കുന്നതെന്നും സാബു പറഞ്ഞു. സാബു തന്നെ അവഗണിക്കുകയാണെന്ന് പറഞ്ഞ ഹിമ രാത്രി പുറത്ത് മഴയത്ത് ഇരുന്നു.

രാത്രി ഏറെ വൈകിയും ഹിമ മഴ നനഞ്ഞ് പുറത്തിരിക്കുകയായിരുന്നു. രാത്രി വൈകി ഒരു മണിയോടെ അര്‍ച്ചന ഹിമയെ അകത്തേക്ക് പോകാന്‍ ക്ഷണിച്ചെങ്കിലും തയ്യാറായില്ല.  എനിക്ക് അയാളെ ഇഷ്ടമാണെന്നും അത് പറയാന്‍ പലപ്പോഴും ശ്രമിച്ചിരുന്നെന്നും പക്ഷെ അത് കേള്‍ക്കാന്‍ അയാള്‍ തയ്യാറായില്ല. എന്നോട് ഇഷ്ടമുള്ളതോണ്ടാണ് അദ്ദേഹം ദേഷ്യപ്പെടുന്നതെന്ന് എനിക്ക് തോന്നി. ഹിമ അലമ്പാണ് കളിക്കുന്നതെന്നും ബിഗ് ബോസ് ഉപദേശിക്കണമെന്നും സാബു ബിഗ് ബോസിനോട് ആവശ്യപ്പെട്ടു.

രാത്രി ഒരു മണിയോടെ അതിഥിയോട് ഹിമയെ അകത്തേക്ക് വിളിക്കാന്‍ സാബു പറഞ്ഞെങ്കിലും.ഹിമ പറഞ്ഞാല്‍ കേള്‍ക്കില്ലെന്ന് പറഞ്ഞ് അതിഥി ഉറങ്ങി. പുലര്‍ച്ചെ രണ്ടരയ്ക്ക് സാബു ഹിമയോട് ക്ഷമാപണം നടത്തി. എല്ലാവരും തന്നെ തെറ്റിദ്ധരിച്ചിരിക്കുകയാണെന്ന് ഹിമ വ്യക്തമാക്കി. ഹിമ സാബുവിനെ കെട്ടിപ്പിടിച്ചു. സാബു ഹിമയെ സമാധാനിപ്പിക്കുകയായിരുന്നു.

Top