ന്യൂദല്‍ഹി: ഇന്ദിരയുടെ ഭാവഭേദങ്ങളോടെ പ്രിയനാക കാശ്മീരില്‍ എട്ടുവയസുകാരിയെ ബലാത്സംഗം ചെയ്തുകൊന്ന സംഭവത്തില്‍ ഇന്ത്യഗേറ്റില്‍ സംഘടിപ്പിച്ച പരിപാടിക്കിടെ ക്ഷോഭിച്ച് പ്രിയങ്ക ഗാന്ധി. പ്രക്ഷോഭകര്‍ ബഹളം വയ്ക്കാനും തിരക്ക് കൂട്ടാനും ശ്രമിച്ചപ്പോഴാണ് പ്രിയങ്ക ഗാന്ധിയുടെ ഇടപെടല്‍. തിരക്ക് കൂട്ടുന്നവര്‍ക്ക് വീട്ടില്‍ പോവാമെന്നും ഇവിടെ കൂടിയതിന്റെ കാരണത്തെ ബഹുമാനിക്കണമെന്നും പ്രിയങ്ക പറഞ്ഞു.
‘എല്ലാവരും സമാധാനപരമായി നടക്കണം. തിരക്കു കൂട്ടുന്നവര്‍ക്ക് വീട്ടിലേക്ക് പോവാം.’ – എന്നാണ് പ്രിയങ്ക പറഞ്ഞത്. ഇവിടെ ഒത്തുകൂടിയതിന്റെ കാരണത്തെ നമ്മള്‍ ഗൗരവൂര്‍വ്വം എടുക്കണമെന്നും പ്രിയങ്ക ആള്‍ക്കൂട്ടത്തോട് പറഞ്ഞു.’
പ്രിയങ്കയ്‌ക്കൊപ്പം മകന്‍ മിരായ വദ്രയും ഭര്‍ത്താവ് റോബര്‍ട്ട് വദ്രയും പ്രതിഷേധത്തില്‍ പങ്കെടുത്തിരുന്നു.കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും സംഘവുമാണ് പ്രതിഷേധങ്ങള്‍ക്ക് നേതൃത്വം നല്‍കിയതെങ്കിലും രാഷ്ട്രീയ, മത വ്യത്യാസമില്ലാതെയാണ് ജനങ്ങള്‍ പ്രതിഷേധ പരിപാടിയിലേക്ക് ഒഴുകിയെത്തിയത്. നിര്‍ഭയയുടെ മാതാപിതാക്കളും പ്രതിഷേധത്തില്‍ പങ്കെടുത്തിരുന്നു.
WATCH: Priyanka Gandhi gets angry at the candlelight march, says ‘Nobody will push each other. You should know the reason for which you are here. If you cannot behave go home. Now, all of you will silently walk till there’ pic.twitter.com/Hlu9cSKOJG
— ANI (@ANI) April 12, 2018
‘സൈലന്റ് മാര്‍ച്ച്’ കോണ്‍ഗ്രസിന്റെ മാത്രം പ്രതിഷേധമല്ലെന്നും രാജ്യത്തിന്റെ മുഴുവന്‍ പ്രതിഷേധമാണെന്നുമാണ് പാര്‍ട്ടി അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി പ്രതികരിച്ചിരുന്നത്. രാജ്യത്തെ സ്ത്രീകള്‍ വീടുകളില്‍ നിന്ന് പുറത്തിറങ്ങാന്‍ ഭയപ്പെടുകയാണെന്നും സ്ത്രീകള്‍ സുരക്ഷിതരാണെന്ന ബോധം വരുത്തേണ്ടത് സര്‍ക്കാരിന്റെ കടമയാണെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.രാഷ്ട്രീയ പാര്‍ട്ടികളുടെയൊന്നും ആഹ്വാനം അനുസരിച്ചല്ല ഇവിടെ എത്തിയതെന്നും സ്വന്തം മക്കളുടെ ഭാവിയെക്കരുതിയാണ് വീടുകളില്‍ നിന്ന് പുറത്തിറങ്ങിയതെന്നും പ്രതിഷേധ മാര്‍ച്ചില്‍ പങ്കെടുത്തവരില്‍ ചിലര്‍ പ്രതികരിച്ചു. പ്ലക്കാര്‍ഡുകളും ദേശീയ പതാകയുമേന്തി സമാധാന പരമായാണ് പ്രതിഷേധം


