സ്വയം പീഡനമേല്‍പ്പിച്ച് ക്രിസ്ത്യാനികള്‍; പാപ പരിഹാരത്തിനായി രക്തം ചിന്തുന്ന ആചാരങ്ങള്‍

സ്വയം ചാട്ടവാറുകൊണ്ട് അടിച്ചും, മൂര്‍ച്ചയേറിയ ബ്ലെയ്ഡ് കൊണ്ട് പുറം കീറി മുറിച്ചും തങ്ങളുടെ പാപങ്ങള്‍ക്ക് പരിഹാരം കാണുകയും വിശ്വാസം ഏറ്റു പറയുകയും ചെയ്യുകയാണ് ഈസ്റ്ററിന് മുന്നോടിയായി ക്രിസ്ത്യാനികള്‍.

രക്തത്തില്‍ കുളിച്ച് ഈ ആചാരങ്ങള്‍ നടക്കുന്നത് ഫിലിപ്പൈന്‍സിലാണ്. തങ്ങളുടെ അസുഖങ്ങളും, പാപങ്ങളും മോചിക്കപ്പെടുന്നതിനും ആഗ്രഹ സാഫല്യത്തിനും വേണ്ടിയാണ് വിശ്വാസികള്‍ ക്രിസ്തു ഏറ്റു വാങ്ങിയ പീഡകള്‍ സ്വംയം ഏറ്റു വാങ്ങുന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

മുഖം മറച്ച വിശ്വസികള്‍ വിശുദ്ധ വാരത്തില്‍ തങ്ങളെ തന്നെ ക്രൂശിക്കുകയാണ്. ലോക രക്ഷക്കായി കുരിശിലേറിയ ക്രിസ്തുവിന്റെ ഓര്‍മ പുതുക്കല്‍ കൂടിയാണിത്. ഇത് കാണാന്‍ ആയിരങ്ങളാണ് തെരുവില്‍ അണിനിരന്നത്. ഇന്നാണ് ലോക മെമ്പാടുമുള്ള ക്രിസ്ത്യാനികള്‍ ദുഃഖ വെള്ളി ആചരിക്കുന്നത്.

Top