പൗരത്വ നിയമത്തെ എതിര്‍ക്കണം.11 മുഖ്യമന്ത്രിമാർക്ക് പിണറായിയുടെ കത്ത്.പോരാടാൻ ഒന്നിക്കണം.

തിരുവനന്തപുരം :പൗരത്വഭേദഗതി നിയമത്തിനെതിരെ സമാന അഭിപ്രായമുള്ളവര്‍ യോജിച്ചു പ്രവര്‍ത്തിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ പതിനൊന്ന് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാര്‍ക്ക് കത്തയച്ചു. സമൂഹത്തിലെ എല്ലാ വിഭാഗങ്ങളും വ്യത്യാസങ്ങള്‍ മറന്ന് പൗരത്വ നിയമഭേദഗതിക്കെതിരെ ഒന്നിക്കണം. ജനാധിപത്യ മൂല്യങ്ങള്‍ സംരക്ഷിക്കുക കാലഘട്ടത്തിന്‍റെ ആവശ്യമാണ് കേരള നിയമസഭ പാസാക്കിയപ്രമേയം, ജനസംഖ്യാ രജിസ്റ്റര്‍ സംബന്ധിച്ച പ്രവര്‍ത്തനങ്ങള്‍ സംസ്ഥാനത്ത് നിറുത്തിവെച്ചത് എന്നിവയും കത്തില്‍ പരാമര്‍ശിക്കുന്നുണ്ട്.

ഹെറാൾഡ് ന്യൂസ് ടിവി യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ്‌ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. 

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കേരള നിയമസഭ പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രമേയം പാസ്സാക്കിയതും സെന്‍സസ് നടപടികള്‍ നിര്‍ത്തിവെച്ചതും കത്തില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. സമാന നടപടികള്‍ മറ്റ് സംസ്ഥാനങ്ങളും കൈക്കൊള്ളണമെന്ന് മുഖ്യമന്ത്രി കത്തില്‍ അഭ്യര്‍ഥിച്ചു. ഇങ്ങനെ കേന്ദ്ര സര്‍ക്കാരിന്‍റെ കണ്ണ് തുറപ്പിക്കാനാകുമെന്ന പ്രത്യാശയും മുഖ്യമന്ത്രി പങ്കുവെച്ചു. ഡല്‍ഹി, പശ്ചിമ ബംഗാള്‍, മഹാരാഷ്ട്ര, ആന്ധ്ര, പഞ്ചാബ്, രാജസ്ഥാന്‍ തുടങ്ങി ബി.ജെ.പി ഇതര മുഖ്യമന്ത്രിമാര്‍ക്കാണ് കത്ത് അയച്ചത്.

ജനാധിപത്യവും മതേതരത്വവും കാംക്ഷിക്കുന്ന എല്ലാ ഇന്ത്യക്കാരുടെയും യോജിപ്പ് ഈ കാലഘട്ടത്തിന്‍റെ ആവശ്യകതയാണ്. എല്ലാ അഭിപ്രായവ്യത്യാസങ്ങളും മാറ്റിവെച്ച് സമൂഹത്തിന്റെ നാനാ തുറകളിലുള്ളവര്‍ ജനാധിപത്യം സംരക്ഷിക്കാന്‍ മുന്നോട്ടുവരണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

കഴിഞ്ഞ ദിവസങ്ങളിലായി കേരള നിയമസഭ പ്രമേയം പാസാക്കുകയും, പ്രതിപക്ഷവുമായി ചേര്‍ന്ന് സംയുക്ത പ്രതിഷേധങ്ങള്‍ നടത്തുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെ ദേശീയ തലത്തിലേക്ക് കാര്യങ്ങള്‍ വ്യാപിപ്പിക്കുന്നു എന്ന സൂചനയാണ് മുഖ്യമന്ത്രി നല്‍കുന്നത്. ഇതിനിടെ പൗരത്വ നിയമത്തില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ സിപിഎം രൂക്ഷമായി വിമര്‍ശിച്ചിരിക്കുകയാണ്. ഗവര്‍ണര്‍ നടത്തുന്നത് തരംതാഴ്ന്ന രാഷ്ട്രീയക്കളിയാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. ഗവര്‍ണര്‍ ബിജെപി സംസ്ഥാന അധ്യക്ഷനെ പോലെയാണ് പെരുമാറുന്നത്. പദവിക്ക് ചേരാത്ത പ്രസ്താവനകളാണ് ഗവര്‍ണറില്‍ നിന്നുണ്ടാവുന്നത്. പ്രമേയം നിയമപരമല്ലെന്ന് എന്തുകൊണ്ടാണ് അദ്ദേഹം പറയുന്നത്. ജനങ്ങളോട് അക്കാര്യം വിശദീകരിക്കാന്‍ അദ്ദേഹത്തിന് ബാധ്യതയുണ്ടെന്നും കോടിയേരി പറഞ്ഞു.

അതേസമയം പൗരത്വ നിയമത്തില്‍ സിപിഎമ്മുമായി സഹകരിച്ചുള്ള പ്രക്ഷോഭത്തിനില്ലെന്ന് യുഡിഎഫ്. സ്വന്തം നിലയില്‍ സമര പരിപാടികളുമായി മുന്നോട്ട് പോകുമെന്നും ബെന്നി ബെഹനാന്‍ പറഞ്ഞു. നേരത്തെ സംയുക്ത പ്രക്ഷോഭം നടത്തിയത് പൗരത്വ നിയമത്തില്‍ കേരളം ഒന്നാണെന്ന സന്ദേശം നല്‍കാനാണെന്നും ബെന്നി ബെഹനാന്‍ പറഞ്ഞു. ഇതിനിടെ ഗവര്‍ണര്‍ക്കെതിരെ സ്പീക്കര്‍ പി ശ്രീരാമകൃഷ്ണനും രംഗത്തെത്തി. പൗരത്വ ഭേദഗതി മതത്തിന്റെ പേരിലുള്ള വിവേചനമാണ്. നിയമസഭയുടെ അധികാര പരിധിയില്‍ നിന്ന് തന്നെയാണ് പ്രമേയം പാസാക്കിയതെന്നും ഗവര്‍ണര്‍ക്ക് മറുപടിയായി സ്പീക്കര്‍ പറഞ്ഞു.

Top