ഉടുതുണി അഴിച്ച് അഭിനയിക്കാന്‍ ആര്‍ക്കും കഴിയും; പക്ഷെ ഇതിന് പറ്റുമോ??

ലാല്‍ ജോസിന്‍റെ നീന എന്ന ചിത്രത്തിന് വേണ്ടി നായികയോട് മുടി വെട്ടാന്‍ പറഞ്ഞപ്പോള്‍ ഒരു നടി പിന്‍മാറി എന്ന് സംവിധായകന്‍ തന്നെ പറഞ്ഞിട്ടുണ്ട്. എന്നാല്‍ പിയ ബാജ്‌പേയ് മുടി വെട്ടുകയല്ല, കഥാപാത്രത്തിന് വേണ്ടി തല മുണ്ഡനം ചെയ്തു. മലയാളത്തിലും തമിഴുലുമായി ഒരുക്കുന്ന അഭിയും ഞാനും എന്ന ചിത്രത്തിന് വേണ്ടിയാണ് പിയ ബാജ്‌പേയ് തല മുണ്ഡനം ചെയ്തത്. നല്ല ചുരുണ്ടു കിടക്കുന്ന മുടി ഒരു മടിയുമില്ലാതെയാണ് താരം വെട്ടികളഞ്ഞിരിക്കുന്നത്. കഥാപാത്രത്തിന് ഇത് ആവശ്യമാണോ എന്ന് എനിക്കൊട്ടും സംശയമുണ്ടായിരുന്നില്ല എന്ന് പിയ പറയുന്നു. കഥ അത് ആവശ്യപ്പെടുന്നുണ്ട്. മികച്ച അഭിനേതാക്കള്‍ കാഴ്ചയിലല്ല പ്രകടനത്തിനാണ് പ്രാധാന്യം നല്‍കുന്നത് എന്നാണ് പിയയുടെ വിശ്വാസം. മലയാളത്തിന്റെ യൂത്ത് ഐക്കണ്‍ ടൊവിനോ തോമസിന്റെ ആദ്യ തമിഴ് ചിത്രമാണ് അഭിയും അനുവും. ടൊവിനോയുടെ അഭിനയമികവില്‍ താന്‍ ആകൃഷ്ടയായി എന്നും, അഭിനയത്തിനൊപ്പം ടൊവിനോയുടെ സൗന്ദര്യവുമാവുമ്പോള്‍ സിനിമ കൂടുതല്‍ മനോഹരമാകുന്നു എന്നും പിയ പറഞ്ഞു. ടൊവിനോ തോമസിനുമൊപ്പം രോഹിണി, സുഹാസിനി, പ്രഭു എന്നിവരും കഥാപാത്രങ്ങളായി എത്തുന്നു. ചിത്രം സെപ്റ്റംബര്‍ 22 ഓടെ റിലീസ് ചെയ്യും എന്നാണ് നിലവിലെ റിപ്പോര്‍ട്ട്. മാസ്റ്റേഴ്‌സ് എന്ന പൃഥ്വിരാജ് ചിത്രത്തിലൂടെ മലയാളത്തിലെത്തിയ പിയ ആമയും മുയലും എന്ന ചിത്രത്തില്‍ ജയസൂര്യയുടെ നായികയായും അഭിനയിച്ചിട്ടുണ്ട്.

Top