പി കെ ശശി കെടിഡിസി ചെയർമാൻ സ്ഥാനത്തു നിന്നും രാജിവെച്ചു.മുഖ്യമന്ത്രിക്ക് രാജിക്കത്ത് കൈമാറി. രാജി വ്യക്തിപരമെന്നാണ് വിശദീകരണം. ഒറ്റപ്പാലത്ത് യുഡിഎഫ് സ്വതന്ത്രനായേക്കുമെന്ന് സൂചന

പാലക്കാട്: സിപിഐഎമ്മുമായി അകന്ന് നില്‍ക്കുന്നതിനിടെ പി കെ ശശി കെടിഡിസി ചെയര്‍മാന്‍ സ്ഥാനത്ത് നിന്ന് രാജിവെച്ചു. സിപിഐഎമ്മുമായിഅഭിപ്രായഭിന്നതകൾ നിലനിൽക്കുന്നതിനിടെയാണ് രാജി. കാലാവധി തീരാനായി 2 മാസം മാത്രം ബാക്കി നിൽക്കെയാണ് പി കെ ശശി ചെയർമാൻ സ്ഥാനം രാജിവെക്കുന്നത്. കെടിഡിസിയുടെ മാനേജിങ് ഡയറക്ടർക്ക് രാജിക്കത്ത് കൈമാറി. തിരഞ്ഞെടുപ്പ് മുന്നിൽകണ്ടുള്ള രാജിയെന്നാണ് സൂചന.

പി കെ ശശിയെ ചെയര്‍മാന്‍ സ്ഥാനത്ത് നിന്ന് നീക്കണമെന്ന് സിപിഐഎം പാലക്കാട് ജില്ലാ നേതൃത്വം ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് നീക്കം. മുഖ്യമന്ത്രിക്ക് പി കെ ശശി രാജിക്കത്ത് കൈമാറി. വ്യക്തിപരമായ കാരണങ്ങള്‍കൊണ്ടാണ് കെടിഡിസി ചെയര്‍മാന്‍ സ്ഥാനം രാജിവെയ്ക്കുന്നതെന്നാണ് പി കെ ശശി റിപ്പോര്‍ട്ടറിനോട് പറഞ്ഞത്. രാജിക്കത്ത് ഇന്നലെയാണ് കൈമാറിയതെന്നും സിപിഐഎമ്മുകാരനായി തുടരുമെന്നും പി കെ ശശി പറഞ്ഞു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

അതിനിടെ പി കെ ശശി യുഡിഎഫ് നേതാക്കളെ കണ്ടു എന്നുള്ള വിവരവും പുറത്തുവന്നു. പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍, മുസ്‌ലിം ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടി എന്നിവരെയാണ് കണ്ടത്. രണ്ട് ദിവസം മുന്‍പായിരുന്നു കൂടിക്കാഴ്ച. ഇതോടെ പി കെ ശശി കോണ്‍ഗ്രസിലേക്കെന്ന അഭ്യൂഹം ശക്തമായി.

Top