പി.കെ ശശി ലൈംഗികമായി ആക്രമിക്കാന്‍ ശ്രമിച്ചു!..പാര്‍ട്ടി തല അന്വഷണം അട്ടിമറിക്കുന്നു. ഡിവൈഎഫ്‌ഐ വനിതാ നേതാവ് സി.പി.എം കേന്ദ്രനേതൃത്വത്തിന് പരാതി നല്‍കി.

കൊച്ചി:ലൈംഗിക ആരോപണം നേരിടുന്ന പി.കെ ശശി എം.എല്‍.എയ്ക്ക് വീണ്ടും കുരുക്ക്. പി.കെ ശശി ലൈംഗികമായി ആക്രമിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ പരാതിക്കാരിയായ ഡിവൈഎഫ്‌ഐ വനിതാ നേതാവ് സി.പി.എം കേന്ദ്രനേതൃത്വത്തിന് പരാതി നല്‍കി. പെണ്‍കുട്ടി സി.പി.എം സംസ്ഥാന നേതൃത്വത്തിന് പരാതി നല്‍കിയതിനെ തുടര്‍ന്ന് മന്ത്രി എ.കെ ബാലന്‍ അധ്യക്ഷനായി അന്വേഷണ കമ്മീഷനെ ചുമതലപ്പെടുത്തിയിരുന്നു. എം.എല്‍.എയ്ക്ക് എതിരെ കേന്ദ്ര നേൃത്വത്തിന് വീണ്ടും പരാതി നല്‍കി ഡി.വൈ.എഫ്.ഐ വനിതാ നേതാവ്. സംഭവത്തില്‍ പാര്‍ട്ടി തല അന്വഷണം അട്ടിമറിക്കുന്നു എന്ന് ആരോപണം. പരാതിയില്‍ നിന്ന് തന്നെ പിന്തിരിപ്പിക്കാന്‍ ശ്രമം നടക്കുന്നതായും യുവതി. ഉന്നതരാണ് ഇതിന് പിന്നിലെന്നും ആരോപണം. പി.കെ ശശിയുടെ ഫോണ്‍ സംഭാഷണം ഉള്‍പ്പെടെ ആണ് വനിതാ നേതാവ് കേന്ദ്ര നേതൃത്വത്തിന് വീണ്ടും പരാതി നല്‍കിയത്.

ശശി കേന്ദ്ര കമ്മിറ്റി നേതാവുമായി രഹസ്യ ചര്‍ച്ച നടത്തി. ആരോപണ വിധേയന്‍ ഇപ്പോഴും പാര്‍ട്ടിയില്‍ സജീവമെന്നും അന്വേഷണ കമ്മിഷന്‍ അംഗങ്ങളുമായി വേദി പങ്കിടുന്നെന്നും സീതാറാം യെച്ചൂരിക്ക് നല്‍കിയ കത്തില്‍ പരാതിക്കാരി. അന്വേഷണ കമ്മിഷന്‍ റിപ്പോര്‍ട്ട് വൈകിപ്പിക്കാന്‍ ശ്രമമെന്നും ഡി.വൈ.എഫ്.ഐ വനിത നേതാവിന്റെ ആരോപണംഎന്നാല്‍ അന്വേഷണം അട്ടിമറിക്കാനും തന്നെ പരാതിയില്‍ നിന്നും പിന്തിരിപ്പിക്കാനും ശ്രമം നടക്കുന്നു. ആരോപണ വിധേയനായ പി.കെ ശശി എം.എല്‍.എയെ പാര്‍ട്ടിയുടെ ജാഥയുടെ ക്യാപ്ടന്‍ ആക്കി. അന്വേഷണ കമ്മീഷനായ മന്ത്രി എ.കെ ബാലനും മുഖ്യമന്ത്രി പിണറായി വിജയനും അദ്ദേഹത്തിനൊപ്പം വേദി പങ്കിടുന്നു. തുടങ്ങിയ ആരോപണങ്ങളാണ് പെണ്‍കുട്ടി കേന്ദ്രനേതൃത്വത്തിന് നല്‍കിയിരിക്കുന്നത്.

പരാതിയെ തുടര്‍ന്ന് പാര്‍ട്ടിയുടെ പൊതുവേദികളില്‍ നിന്ന് പി.കെ ശശിയെ മാറ്റിനിര്‍ത്തിയിരുന്നു. എന്നാല്‍ അന്വേഷണ കമ്മീഷന്‍ മൊഴി രേഖപ്പെടുത്തിയ ശേഷം കാര്യങ്ങള്‍ തകിടംമറിയുകയായിരുന്നു. സാധാരണഗതിയില്‍ മൊഴി രേഖപ്പെടുത്തിക്കഴിഞ്ഞാല്‍ അതിന്റെ അടിസ്ഥാനത്തില്‍ നടപടിയെടുക്കേണ്ടതാണ്. ഇത്തരം പരാതികളില്‍ ശക്തമായ നടപടിവേണമെന്ന് പാര്‍ട്ടിയുടെ തെറ്റ് തിരുത്തല്‍ രേഖയിലടക്കം പറയുന്നുണ്ട്. എന്നാല്‍ അതിന് പകരം ശശിക്ക് അനുകൂലമായ നടപടിയാണ് പാര്‍ട്ടി സ്വീകരിക്കുകയും പാര്‍ട്ടി പരിപാടികളില്‍ അദ്ദേഹത്തെ സജ്ജീവമാക്കുകയും ചെയ്യുന്നു. ശശിക്കെതിരെ ഗൂഢാലോചന നടന്നെന്ന പരാതിയും പാര്‍ട്ടി അന്വേഷിക്കുന്നുണ്ട്.

ഡിവൈഎഫ്‌ഐ പാലക്കാട് ജില്ലാ സമ്മേളനത്തില്‍ പെണ്‍കുട്ടിയുടെ പരാതി ചര്‍ച്ച ചെയ്യേണ്ടെന്ന നിലപാടാണ് സംസ്ഥാന സെക്രട്ടറി എം.സ്വരാജ് എം.എല്‍.എ സ്വീകരിച്ചത്. അതിനെതിരെ പ്രതിനിധികള്‍ വ്യാപക പ്രതിഷേധം ഉന്നയിച്ചിരുന്നു. ജില്ലാ സമ്മേളനത്തില്‍ എന്ത് ചര്‍ച്ച ചെയ്യണമെന്ന് സംസ്ഥാന നേതൃത്വമല്ല തീരുമാനിക്കേണ്ടതെന്നും പ്രതിനിധികള്‍ ചൂണ്ടിക്കാട്ടി. പാര്‍ട്ടി പരാതി അന്വേഷിക്കുന്നതിനാലാണ് ചര്‍ച്ച വേണ്ടെന്ന് സ്വരാജ് പറഞ്ഞത്. പരാതിക്കാരിക്ക് ഒപ്പം നിന്നവരെ ജില്ലാ നേതൃത്വത്തില്‍ നിന്ന് വെട്ടിനിരത്തുകയും ചെയ്തു. പരാതിക്കാരിയുടെ കൂടെ നിന്ന നേതാവിനെ പിന്തിരിപ്പിക്കാന്‍ ശ്രമവും നടന്നിരുന്നു. ശശിക്കെതിരെ ശക്തമായ നടപടിയുണ്ടാകുമെന്ന് പാര്‍ട്ടി ജനറല്‍ സെക്രട്ടറി സീതാറാം യച്യൂരിയും പി.ബി അംഗം ബൃന്ദ കരാട്ടും വ്യക്തമാക്കിയിരുന്നു.

സംസ്ഥാന നേതൃത്വത്തിന്റെ അന്വേഷണം അട്ടിമറിക്കുമെന്ന് ഉറപ്പുള്ള പരാതിക്കാരി പൊലീസിനെ സമീപിക്കുന്നതിന് പകരം കേന്ദ്രനേതൃത്വത്തെ സമീപിച്ചത് ഏറെ ശ്രദ്ധേയമാണ്. പാര്‍ട്ടിക്ക് ഉള്ളില്‍ നിന്ന് പോരാടാനുള്ള തീരുമാനം ശശിയെയും അദ്ദേഹത്തെ പിന്തുണയ്ക്കുന്നവരെയും വെട്ടിലാക്കിയിരിക്കുകയാണ്. കേന്ദ്രനേതൃത്വം ശക്തമായ നടപടി സ്വീകരിക്കുമെന്ന് ഉറപ്പാണ്. പി.ബി അംഗങ്ങളായ എം.എ ബേബിയും എസ്.ആര്‍.പിയും പെണ്‍കുട്ടിക്ക് പിന്തുണ അറിയിച്ചിരുന്നു. മന്ത്രി എ.കെ ബാലനും പി.കെ ശ്രീമതി എം.പിയുമാണ് സംസ്ഥാന കമ്മിറ്റി തീരുമാനിച്ച അന്വേഷണ കമ്മിഷന്‍ അംഗങ്ങള്‍.

Latest
Widgets Magazine