പ്ലസ് വണ്‍ സീറ്റ് പ്രതിസന്ധി മറികടക്കാന്‍ 97 പുതിയ ബാച്ചുകള്‍ അനുവദിക്കും; വിദ്യാഭ്യാസ മന്ത്രി മുഖ്യമന്ത്രിയെ കണ്ടു; പ്രഖ്യാപനം അടുത്ത മന്ത്രിസഭാ യോഗത്തില്‍

തിരുവനന്തപുരം: പ്ലസ് വണ്‍ സീറ്റ് പ്രതിസന്ധി മറികടക്കാന്‍ 97 പുതിയ ബാച്ചുകള്‍ അനുവദിക്കും. ഇത് സംബന്ധിച്ച ശിപാര്‍ശ വിദ്യാഭ്യാസ വകുപ്പ് മുഖ്യമന്ത്രിക്ക് കൈമാറി. അടുത്ത മന്ത്രിസഭാ യോഗത്തിലാണ് ഇതില്‍ അന്തിമ തീരുമാനമെടുക്കുക. കാസര്‍കോട് മുതല്‍ പാലക്കാട് വരേയുള്ള ജില്ലകളിലേക്കാണ് ബാച്ച് അനുവദിക്കുന്നത്.

ഇന്നും നാളെയുമാണ് രണ്ടാം സപ്ലിമെന്ററി അലോട്ട്‌മെന്റിലെ പ്രവേശനം നടക്കുക. അതിന് ശേഷം ബാക്കിയാവുന്ന കുട്ടികള്‍ക്ക് വേണ്ടിയാവും പുതിയ ബാച്ച് അനുവദിക്കുക. 5000 സീറ്റ് അധികമായി ലഭിച്ചാല്‍ മലബാറിലെ പ്രതിസന്ധി പരിഹരിക്കാനാവും എന്ന കണക്കുകൂട്ടലാണ് വിദ്യാഭ്യാസ വകുപ്പിനുള്ളത്. മലപ്പുറം ജില്ലക്ക് തന്നെയാവും പ്രഥമ പരിഗണന ലഭിക്കുക എന്നാണ് കരുതുന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top