സ്‌കൂള്‍ മാനേജ്‌മെന്റിന്റെ മാനസിക പീഡനം പ്ലസ് വണ്‍ വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്തു; കോപ്പിയടിച്ചെന്ന് ആരോപിച്ചാണ് മാനസിക പീഡനം; ബന്ധുക്കള്‍ പോലീസില്‍ പരാതി നല്‍കി

വര്‍ക്കലയില്‍ പ്ലസ് വണ്‍ വിദ്യാര്‍ഥി ആത്മഹത്യ ചെയ്തു. എംജിഎം സ്‌കൂള്‍ വിദ്യാര്‍ഥി അര്‍ജുനാണ് ആത്മഹത്യ ചെയ്തത്. സ്‌കൂള്‍ മാനേജ്മെന്റ് പീഡിപ്പിച്ചതിന്റെ പേരിലാണ് വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്തതെന്ന് അര്‍ജുന്റെ ബന്ധുക്കള്‍ ആരോപിച്ചു. പരീക്ഷയില്‍ മാര്‍ക്ക് കുറഞ്ഞെന്ന് ആരോപിച്ച് അധ്യാപകരുടെ ഭാഗത്ത് നിന്നുണ്ടായ പീഡനമാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നും ബന്ധുക്കള്‍. ഇക്കാര്യം ചൂണ്ടിക്കാണിച്ച് ബന്ധുക്കള്‍ പൊലീസില്‍ പരാതി നല്‍കി.

സ്‌കൂളിലെ വൈസ് പ്രിന്‍സിപ്പലും പി.ടി.എ ഭാരവാഹികളും ചേര്‍ന്ന് കുട്ടിയെ മാനസികമായി പീഡിപ്പിച്ചെന്നാണ് ബന്ധുക്കള്‍ പരാതിപ്പെടുന്നത്. ഇക്കാര്യം ചൂണ്ടിക്കാട്ടി ബന്ധുക്കള്‍ വര്‍ക്കല പൊലീസില്‍ പരാതി നല്‍കി.
വര്‍ക്കല സ്വദേശിയായ അര്‍ജുനെ കഴിഞ്ഞ ദിവസമാണ് വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കോപ്പിയടിച്ചെന്ന് ആരോപിച്ച് സ്‌കൂള്‍ മാനേജ്മെന്റ് അര്‍ജുനെ മാനസികമായി പീഡിപ്പിച്ചെന്നാണ് പരാതിയില്‍ പറയുന്നത്. സ്‌കൂള്‍ വൈസ് പ്രിന്‍സിപ്പലാണ് വിദ്യാര്‍ത്ഥിയെ ആക്ഷേപിച്ചതെന്നാണ് ബന്ധുക്കള്‍ ആരോപിക്കുന്നത്. പരീക്ഷയില്‍ മാര്‍ക്ക് കുറഞ്ഞതിന് കഴിഞ്ഞ ദിവസം വൈസ് പ്രിന്‍സിപ്പല്‍ അര്‍ജുനെയും രക്ഷിതാക്കളെയും സ്‌കൂളില്‍ വിളിച്ചുവരുത്തി ശാസിച്ചെന്ന് ബന്ധുക്കള്‍ പറയുന്നു. അധ്യാപകര്‍ മാനസികമായി പീഡിപ്പിച്ചെന്നും ഇതാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നുമാണ് ഇവര്‍ പരാതിപ്പെടുന്നത്. എന്നാല്‍ ആരോപണം സ്‌കൂള്‍ മാനേജ്മെന്റ് നിഷേധിച്ചു. സംഭവത്തില്‍ നാട്ടുകാരുടെ പ്രതിഷേധവും വര്‍ദ്ധിക്കുകയാണ്.

Top