ഭര്‍ത്താവിന്റെ കാമുകിയുടെ വീട്ടിലെത്തി വനിതാ പോലീസിന്റെ വിളയാട്ടം; വനിതാ പോലീസിനെതിരെ കേസ്

ചെന്നൈ: ഭര്‍ത്താവിന് പണികൊടുക്കാന്‍ കാമുകിയുടെ വീടുകയറി അക്രമിച്ച വനിതാ കോണ്‍സ്റ്റബിളിനെതിരെ കേസെടുത്തു. മധുരാ പോലീസിന്റെ സായുധസേന വിഭാഗത്തില്‍ കോണ്‍സ്റ്റബിളായ സുമതിയെന്ന വനിതാ കോണ്‍സ്റ്റബിളിനെതിരെയാണ് കേസെടുത്തത്. കഴിഞ്ഞ രാത്രിയില്‍ സഹപ്രവര്‍ത്തകര്‍ക്കൊപ്പം ഭര്‍ത്താവിന്റെ കാമുകിയുടെ വീട്ടിലെത്തിയ സുമതി അക്രമം നടത്തുകയായിരുന്നു.

കാമുകിയായ വെള്ളക്കലില്‍ സ്വദേശിനിയുടെ വീട്ടിലെത്തിയ സുമതി വീട്ടുപകരണങ്ങള്‍ നശിപ്പിക്കുകയും കാമുകിയെ ആക്രമിക്കുകയും ചെയ്തു. തലയ്ക്കു പരുക്കേറ്റ് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട യുവതിയുടെ പരാതിയിലാണ് പോലീസ് കേസെടുത്തത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

പോലീസ് സുമതിക്കും കൂടെയുണ്ടായിരുന്നവര്‍ക്കും വേണ്ടി അന്വേഷണം തുടങ്ങിയിട്ടുണ്ട്. ഭര്‍ത്താവുമായി യുവതിക്ക് അവിഹിത ബന്ധമുണ്ടെന്ന് അറിഞ്ഞ സുമതി ഇത് അവസാനിപ്പിക്കണമെന്ന് ഇരുവരോടും ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇരുവരും ഇതിന് തയ്യാറാകാത്തതിനെ തുടര്‍ന്നാണ് അക്രമം.

Top