തിരുവനന്തപുരം: പരാതിക്കാരിയായ പ്രവാസി മലയാളിയുടെ ഭാര്യയെ പീഡിപ്പിച്ച കേസില്‍ പോലീസുകാരനെ അറസ്റ്റു ചെയ്തു.യുവതിയുടെ പരാതിയില്‍ വലിയതുറ പൊലീസ് സ്റ്റേഷനിലെ സിവില്‍ പൊലീസ് ഓഫീസര്‍ പ്രദീപ് അറസ്റ്റില്‍. ഇന്നുച്ചകഴിഞ്ഞാണ് പ്രദീപിനെ അറസ്റ്റ് ചെയ്തത്.
ഭര്‍ത്താവ് നാട്ടിലില്ലാത്ത സമയത്താണ് വീട്ടുടമയായ സ്ത്രീയെ ഭീഷണിപ്പെടുത്തിയതിനാണ് യുവതി പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയത്. കുളിമുറിയില്‍ സ്ഥാപിച്ച ഒളികാമറ ഉപയോഗിച്ചാണ് വീട്ടുടമയായ സ്ത്രീ ദൃശ്യങ്ങള്‍ പകര്‍ത്തിയത്. തുടര്‍ന്നു നഗ്‌നദൃശ്യങ്ങള്‍ കാട്ടി യുവതിയെ ബ്ലാക്ക് മെയില്‍ ചെയ്യുകയായിരുന്നു. യുവതിയില്‍നിന്ന് ഒരു ലക്ഷം രൂപയിലധികം വീട്ടുടമ കൈക്കലാക്കി
നിരന്തരം പണത്തിനായി ബ്ലാക്‌മെയിലിംഗ് നടത്തിയപ്പോള്‍ ഗത്യന്തരമില്ലാതെ യുവതി ഭര്‍ത്താവിനോട് കാര്യം പറഞ്ഞു. ഭര്‍ത്താവിന്റെ നിര്‍ദേശപ്രകാരം യുവതി വലിയതുറ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. കേസ് അന്വേഷിക്കാനെത്തിയ വലിയതുറ സ്റ്റേഷനിലെ സിവില്‍ പൊലീസ് ഓഫീസര്‍ പ്രദീപ് വീട്ടുടമയെ ചോദ്യം ചെയ്യുകയും വീട്ടുടമയായ സ്ത്രീയുടെ കൈയില്‍നിന്നു ദൃശ്യങ്ങള്‍ കൈക്കലാക്കുകയും ചെയ്തു. വീട്ടുമയ്‌ക്കെതിരേ നടപടിയുമെടുത്തില്ല.
കേസിലെ പുരോഗതി അന്വേഷിക്കാന്‍ പ്രദീപിനെക്കണ്ടപ്പോള്‍ കൈക്കലാക്കിയ യുവതിയുടെ നഗ്‌നദൃശ്യങ്ങള്‍കാട്ടി ഇയാളും ബ്ലാക്ക് മെയില്‍ ചെയ്യുകയായിരുന്നു. തനിക്കു വഴങ്ങിയില്ലെങ്കില്‍ ദൃശ്യങ്ങള്‍ സോഷ്യല്‍മീഡിയയിലൂടെ പ്രചരിപ്പിക്കുമെന്നു പറഞ്ഞു. പലതവണ ഇയാള്‍ യുവതിയെ ലൈംഗികമായി ഉപദ്രവിക്കുകയും ചെയ്തു. പലതവണ കേസ് അന്വേഷണത്തിനെന്ന പേരില്‍ പണവും വാങ്ങി. കഴിഞ്ഞമാസം ഇരുപത്തേഴിനും പ്രദീപ് യുവതിയുടെ വീട്ടിലെത്തുകയും ലൈംഗികമായി പീഡിപ്പിക്കുകയുമായിരുന്നു. വീണ്ടും പണവും ആവശ്യപ്പെട്ടു.
ഇതോടെ, യുവതി ഭര്‍ത്താവിനോട് ഇക്കാര്യവും പറയുകയായിരുന്നു. നിരന്തരം പണം വാങ്ങുകയും ദൃശ്യങ്ങള്‍ പുറത്തുവിടുമെന്നു ഭീഷണിപ്പെടുത്തുകയും ചെയ്യുന്ന കാര്യം യുവതി പറഞ്ഞതറിഞ്ഞ് ഭര്‍ത്താവ് വിദേശത്തുനിന്നു നാട്ടിലേക്കു വരികയായിരുന്നു. തുടര്‍ന്ന് ഇരുവരും പേട്ട സ്റ്റേഷനിലെത്തി പരാതി നല്‍കി. അന്വേഷണത്തിനൊടുവില്‍ ഇന്നുച്ചയോടെ പ്രദീപിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഇയാളെ ഇന്നു രാത്രിതന്നെ മജിസ്‌ട്രേറ്റിനുമുന്നില്‍ ഹാജരാക്കും.


