മേജര്‍രവിക്കെതിരെ പോലീസ് കേസെടുത്തു; മാധ്യമ പ്രവര്‍ത്തകയെ തുപ്പുമെന്ന് പരാമര്‍ശത്തില്‍ സിന്ധു സൂര്യകുമാര്‍ നല്‍കിയ പരാതിയില്‍

തിരുവനന്തപുരം: മാധ്യമ പ്രവര്‍ത്തക സിന്ധു സൂര്യകുമാറിനെ കാര്‍ക്കിച്ച് തുപ്പുമെന്ന പരാമര്‍ശം നടത്തിയ സംവിധായകന്‍ മേജര്‍ രവിക്കെതിരെ പോലീസ് കേസെടുത്തു. സിന്ധു സൂര്യകുമാര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തത്. ജെഎന്‍യുവില്‍ നടത്തിയ മഹിഷാസൂര ആഘോഷവുമായി ബന്ധപ്പെട്ടു നടന്ന ചര്‍ച്ചയില്‍ സിന്ധു സൂര്യകുമാര്‍ ദുര്‍ഗാദേവിയെ അപമാനിച്ചെന്നാക്ഷേപിച്ചായിരുന്നു മേജര്‍രവിയുടെ പരാമര്‍ശം.

സിന്ധുവിന്റെ പരാതിയെ തുടര്‍ന്ന് തിരുവനന്തപുരം റേഞ്ച് ഐജി മനോജ് ഏബ്രഹാം കേസ് സിറ്റി പൊലീസ് കമീഷണര്‍ ജി. സ്പര്‍ജന്‍ കുമാറിന് കൈമാറുകയും അതിന്റെ ഭാഗമായി കന്റോണ്‍മെന്റ് പോലീസ് കേസടുക്കുകയായിരുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

യെ അപമാനിച്ച സംഭവുമായി ബന്ധപ്പെട്ട് . മാധ്യമപ്രവര്‍ത്തക സിന്ധു സൂര്യകുമാറിന്റെ മുഖത്ത് കാര്‍ക്കിച്ച് തുപ്പുമെന്ന രവിയുടെ പരാമര്‍ശത്തിന്റെ അടിസ്ഥാനത്തിലാണ് കേസെടുത്തിരിക്കുന്നത്.

ദുര്‍ഗാ ദേവിയെ വേശ്യയെന്നു വിളിച്ചപ്പോള്‍ അത് തെറ്റായി തോന്നാത്തത് അവരുടെ സംസ്‌കാരം. ഈ പറയുന്ന സ്ത്രീയുടെ വര്‍ഗവും അത് തന്നെയായിരിക്കും. ദൈവങ്ങളെക്കുറിച്ച് ടിവിയില്‍ ഇരുന്ന് പറയുന്ന സമയത്ത് തെറ്റായി തോന്നുന്നില്ല എന്നു പറയുന്നത് അവരുടെ അമ്മയും വേശ്യയാണെന്നതൊകണ്ടാണെന്നും തനി്ക്ക് അതില്‍ യാതൊരു പ്രശനവുമില്ല എന്നാണ് സിന്ധു സൂര്യകുമാര്‍ പറഞ്ഞതെന്നും മേജര്‍ രവി പ്രസംഗിച്ചിരുന്നു.

അവതാരകയുടെ വര്‍ഗവും അത് തന്നെയായിരിക്കും. ഇത്തരത്തില്‍ സംസ്‌കാരം ഉള്ളവര്‍ക്ക് സ്വന്തം അമ്മയെപ്പറ്റി പറഞ്ഞാലും കുഴപ്പമില്ല. ദൈവങ്ങളെ പറ്റി പറയുമ്പോള്‍ ശക്തമായ പ്രതികരണം ഉണ്ടാകാത്തതില്‍ വിഷമം ഉണ്ടെന്നും മേജര്‍ രവി കൊച്ചിയില്‍ പറഞ്ഞിരുന്നു.

ചാനല്‍ ചര്‍ച്ചയിക്കിടെ ദുര്‍ഗ ദേവിയെക്കുറിച്ച് മോശം പരാമര്‍ശം നടത്തിയെന്നാരോപിച്ച് ഏഷ്യനെറ്റ് ന്യൂസ് കോര്‍ഡുനേറ്റിംഗ് എഡിറ്റര്‍ സിന്ധു സൂര്യകുമാറിനെതിരെ സംഘപരിവാര്‍ ഭീഷണികള്‍ ഉയര്‍ന്നിരുന്നു.

Top