മാനസിക വൈകല്യമുള്ള യുവതിയെ അശ്ലീല ചിത്രം കാണിച്ച് പീഡിപ്പിക്കാന്‍ ശ്രമം; ഭര്‍ത്താവിന്റെ സുഹൃത്തിനെ നാട്ടുകാര്‍ പിടികൂടി

ആലപ്പുഴ: സംസാര ശേഷിയില്ലാത്ത മാനസിക വെല്ലുവിളി നേരിടുന്ന യുവതിയെ അശ്ലീല ചിത്രം കാണിച്ച് പീഡിപ്പിക്കാന്‍ ഭര്‍ത്താവിന്റെ കൂട്ടുകാരന്റെ ശ്രമം. സംഭവം പുറത്തറിഞ്ഞതോടെ നാട്ടുകാര്‍ പ്രതിയെ പിടികൂടി പോലീസില്‍ ഏല്‍പ്പിച്ചു.

മാനസിക വെല്ലുവിളി നേരിടുന്ന ഭര്‍ത്താവിനെ അശ്ലീല ചിത്രങ്ങള്‍ കാട്ടി രസിപ്പിച്ചശേഷം ഭാര്യയുടെ ചിത്രങ്ങള്‍ ഫോണില്‍ പകര്‍ത്താന്‍ സുഹൃത്ത് ആവശ്യപ്പെട്ടു. കാര്യങ്ങള്‍ വിവേചിച്ച് അറിയാന്‍ കഴിയാത്ത ഭര്‍ത്താവ് വീട്ടിലെത്തി മൊബൈല്‍ ഫോണില്‍ ഭാര്യയുടെ ചിത്രം പകര്‍ത്തി സുഹൃത്തിന് നല്‍കി. അശ്ലീല ചിത്രങ്ങളുമായി സുഹൃത്ത് പിന്നീട് ഭാര്യ സമീപിച്ച് ചിത്രം കാട്ടി ബ്ലാക്ക്‌മെയില്‍ ചെയ്ത് പീഡിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു. ഭാര്യ ഇയാളില്‍ നിന്ന് രക്ഷപ്പെട്ട് നാട്ടുകാരെ വിവരമറിയിക്കുകയായിരുന്നു.
ഇരുവരും മാനസിക ബുദ്ധിമുട്ട് അനുഭവിക്കുന്നവരായതിനാല്‍ എന്തു ചെയ്താലും പുറംലോകം അറിയില്ലെന്ന ധാരണയാണ് പ്രതിയെ കൃത്യത്തിന് പ്രേരിപ്പിച്ചത്. എന്നാല്‍ കണക്കുകൂട്ടലുകള്‍ തെറ്റിച്ചാണ് യുവതി പീഡനശ്രമം നടക്കുമ്പോള്‍ പുറത്തേക്ക് ഇറങ്ങിയോടിയത്. തന്റെ പദ്ധതി നടപ്പിലാക്കാന്‍ റഹീം ചെയ്തത് നികൃഷ്ട പദ്ധതിയെ കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

മാനസിക വെല്ലുവിളി നേരിടുന്ന ആളാണ് വീട്ടമ്മയുടെ ഭര്‍ത്താവ്.ഇയാളെ റഹീം തന്റെ മൊബൈല്‍ ഫോണിലെ അശ്ലീല ചിത്രങ്ങള്‍ കാണിച്ച ശേഷം അതേ രീതിയില്‍ ഭാര്യയുടെ ദൃശ്യങ്ങള്‍ എടുത്തുനല്‍കാന്‍ ആവശ്യപ്പെട്ടു. ഇതനുസരിച്ച് ഭര്‍ത്താവ് ചെയ്തു കൊടുത്തു. ദൃശ്യങ്ങള്‍ കണ്ടശേഷം വീട്ടിലെത്തിയ റഹീം വീട്ടമ്മയെ ദൃശ്യങ്ങള്‍ കാണിക്കുകയും വഴങ്ങാതിരുന്നപ്പോള്‍ കത്തി കാണിച്ച് ഭീഷണിപ്പെടുത്തി മാനഭംഗത്തിന് ശ്രമിച്ചുവെന്നാണ്. ചേര്‍ത്തല സി.ഐ വി.പി.മോഹന്‍ലാലിന്റെ നേതൃത്വത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്. യുവതിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ ഭര്‍ത്താവാണ് പൊലീസില്‍ പരാതി നല്‍കിയത്.

മാനസിക വെല്ലുവിളി നേരിടുന്നതിനാല്‍ ചേര്‍ത്തലയിലെ സ്‌പെഷല്‍ സ്‌കൂളിലെ അദ്ധ്യാപകരുടെ സഹായത്തോടെയാണ് വീട്ടമ്മയുടെ മൊഴി രേഖപ്പെടുത്തിയത്. മാനഭംഗം,ഐടി ആക്ട് തുടങ്ങിയ വകുപ്പുകളിലാണ് കേസെടുത്തിരിക്കുന്നത്.മാവേലിക്കര കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

Top