അശ്ലീല സൈറ്റിലെ രഹസ്യ അംഗങ്ങളുടെ വിവരങ്ങൾ ചോർത്തി; പുറത്തായത് 40 ലക്ഷം പേരുടെ വിവരങ്ങൾ

സ്വന്തം ലേഖകൻ

മോസ്‌കോ: അഡൾട്ട്ഫ്രണ്ട് ഫൈൻഡർ എന്ന അശ്ലീല വെബ്‌സൈറ്റിൽ അംഗത്വമെടുത്ത 40 കോടിപ്പേരുടെ വിവരങ്ങൾ ചോർത്തി ഹാക്കർമാർ. റഷ്യൻ ഹാക്കർമാർമാരാണ് ഇത്തരത്തിൽ ചോർത്തിയിരിക്കുന്നത് എന്നാണ് റിപ്പോർട്ട്. ഡേറ്റിങ് വെബ്‌സൈറ്റിൽ അംഗത്വമെടുത്തവരുടെ സ്വകാര്യ വിവരങ്ങളാണ് ചോർത്തിയിരിക്കുന്നത്.
ഇത്രയും പേരുടെ വിവരങ്ങൾ ഒന്നിച്ച് ഹാക്ക് ചെയ്യുന്നത് ഇത് ആദ്യമാണ്. 2013 ൽ 35.9 കോടി പേരുടെ മൈസ്‌പേസ് അക്കൗണ്ട് വിവരങ്ങൾ ചോർത്തിയിരുന്നു. ബ്രാസേഴ്‌സ് എന്ന അശ്ലീല വെബ്‌സൈറ്റിൽ അംഗത്വമെടുത്ത 790,724 പേരുടെ വിവരങ്ങളും അടുത്തിടെ ഹാക്ക് ചെയ്തിരുന്നു.
ഒരു വർഷത്തിനിടെ ഇതു രണ്ടാം തവണയാണ് അഡൾട്ട്ഫ്രണ്ട് ഫൈൻഡർ ഹാക്ക് ചെയ്യുന്നത്. വ്യക്തികളുടെ യൂസർനെയിം, പാസ്‌വേർഡ്, ഇ–മെയിൽ ഐഡി, അവസാന സന്ദർശന സമയം, ഉപയോഗിക്കുന്ന ഐപി, സൈറ്റ് മെംബർഷിപ്പ് സ്റ്റാറ്റസ് എന്നീ വിവരങ്ങളാണ് ചോർത്തിയിരിക്കുന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top