അശ്ലീല ചിത്രം കാട്ടി എട്ടുവയസുകാരിയെയും സഹോദരനെയും പീഡിപ്പിച്ചു; പതിമൂന്നുകാരൻ പൊലീസിന്റെ പിടിയിലായി

സ്വന്തം ലേഖകൻ

കോട്ടയം: അശ്ലീല ചിത്രം കാട്ടി എട്ടുവയസുകാരിയെയും അഞ്ചു വയസുകാരൻ സഹോദരനെയും പീഡിപ്പിച്ച കേസിൽ പതിമൂന്നുകാരനെ പൊലീസ് പിടികൂടി.  കുറവിലങ്ങാട് പോലീസ് സ്റ്റേഷൻ പരിധിയിലാണു സംഭവം. അയൽവാസികളായ ഇരുവരുടെയും കുടുംബങ്ങൾ. മാതാപിതാക്കൾ ഇല്ലാതിരുന്ന സമയങ്ങളിൽ 13 വയസുകാരൻ പെൺകുട്ടിയുടെ വീട്ടിലെത്തി നിരന്തരമായി പിഡീപ്പിച്ചുവരികയായിരുന്നുവെന്നു പോലീസ് പറഞ്ഞു. കഴിഞ്ഞ ദിവസം പീഡിപ്പിച്ചശേഷം പെൺകുട്ടിയുടെ കൈയും കാലുകളും 13കാരൻ കെട്ടിയിട്ടു. ഈ സംഭവങ്ങളെല്ലാം പെൺകുട്ടിയുടെ അഞ്ചു വയസുകാരൻ കണ്ടുകൊണ്ടിരിക്കുകയായിരുന്നു. മാതാപിതാക്കൾ ജോലിയ്ക്കുശേഷം തിരികെ വീട്ടിൽ എത്തിയപ്പോൾ അഞ്ചു വയസുകാരൻ കാര്യങ്ങൾ പറയുകയായിരുന്നു. തുടർന്നു പോലീസിൽ പരാതി നല്കുകയായിരുന്നു. പോലീസ് പെൺകുട്ടിയെ പാലായിലെ ജനറൽ ആശുപത്രിയിൽ വൈദ്യപരിശോധനയ്ക്കു വിധേയമാക്കിയപ്പോൾ പെൺകുട്ടി പിടിപ്പിക്കപ്പെട്ടിട്ടുണ്ടെന്നു വ്യക്തമാവുകയും ചെയ്തു. സംഭവത്തെക്കുറിച്ചു പോലീസ് വിശദമായ അന്വേഷണം നടത്തുകയും പെൺകുട്ടിയോടും സഹോദരനോടും കൂടുതൽ വിവരങ്ങൾ ചോദിച്ചറിഞ്ഞതോടെ അഞ്ചുവയസുകാരനെയും 13 കാരൻ പ്രകൃതി വിരുദ്ധ പിഡനത്തിനിരയാക്കിയിട്ടുണ്ടെന്നും കണ്ടെത്തിയതായി പോലീസ് പറഞ്ഞു. പ്രതിയുടെ പിതാവും പീഡനക്കേസിൽ ജയിൽ ശിക്ഷ അനുവഭിച്ചു ജാമ്യത്തിലിറങ്ങിയ ആളാണ്. 13 കാരനെതിരെ പോക്സോ നിയമപ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top