അശ്ലീല വീഡിയോ കാണുന്നവരാണോ..? എങ്കിൽ നിങ്ങൾ ഇവനെ പേടിക്കണം

സ്വന്തം ലേഖകൻ

ലണ്ടൻ: അശ്ലീല വിഡിയോകൾ കാണുന്നവർക്ക് വൻ മുന്നറിയിപ്പുമായി സൈബർ സുരക്ഷ വൃത്തങ്ങൾ. ലണ്ടനിലെ വാണ്ടറ എന്ന സൈബർ സുരക്ഷാ സ്ഥാപനത്തിൻറെ  പഠനങ്ങളിലാണ് ഫോണിൽ അശ്ലീല വീഡിയോ ആസ്വദിക്കുന്നവർക്ക് ഞെട്ടാനുള്ള വകയുള്ളത്. മൊബൈലിലും ടാബ്ലറ്റിലും കടന്നുകൂടുന്ന ഭൂരിഭാഗം വൈറസുകളും അശ്ലീല വെബ്സൈറ്റുകളിൽ നിന്നാണെന്നാണ് പുതിയ പഠനം.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കംപ്യൂട്ടറിനേക്കാൾ സുരക്ഷിതത്വം കുറവാണ് ആൻഡ്രോയിഡ് ഫോണുകൾക്ക്. അതിനാൽ ഫോണിലും ടാബ്ലറ്റിലും വൈറസുകൾക്ക് വളരെ എളുപ്പത്തിൽ കടന്നുകൂടാൻ സാധിക്കും. ഇത് പതുക്കെ ഫോണിന്റെ പ്രവർത്തനം നിലയ്ക്കാൻ വഴിയൊരുക്കുമെന്നും ഇവർ മുന്നറിയിപ്പ് നൽകുന്നു.  ന്യൂസിലൻറിലെ സിഇആർടി എൻസെഡ് എന്ന സൈബർ സുരക്ഷാ സ്ഥാപനം നടത്തിയ പഠനത്തിൽ കണ്ടെത്തിയത് മറ്റുചില ആശങ്കയുണ്ടാക്കുന്ന വാർത്തയാണ്.

സ്വന്തം വീട്ടിലിരുന്ന് പോണോഗ്രാഫി കാണുന്നവർ അവരറിയാതെ തന്നെ ഹാക്കർമാർ അവരുടെ വെബ്കാം കൈയ്യടക്കും. അശ്ലീല വിഡിയോ കാണുന്നവരുടെ ദൃശ്യങ്ങൾ ഇതുവഴി പകർത്തും. പിന്നീട് അവ ഇന്റർനെറ്റിൽ വ്യാപിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി പണം തട്ടുന്നതായാണ് പഠനത്തിൽ ചൂണ്ടിക്കാണിക്കുന്നത്.

സിഇആർടി എൻസെഡ് എന്ന സുരക്ഷാ സ്ഥാപനം അവരുടെ ഔദ്യോഗിക ബ്ലോഗിലാണ് പഠന റിപ്പോർട്ട് പ്രസിദ്ധീകരിച്ചിരിക്കുന്നത്. ഇത്തരത്തിലുളള നടപടിയെ റാറ്റ് (റിമോർട്ട് ആക്സസ് ട്രോജൻ) എന്നാണ് വിശേഷിപ്പിക്കുന്നത്.

അദൃശ്യമായി മറ്റൊരാളുടെ കംപ്യൂട്ടർ, സ്മാർട്ട്‌ഫോൺ പ്രവർത്തനങ്ങൾ കൈവശപ്പെടുത്തുന്ന പ്രത്യേകതരം വൈറസാണിത്. മാത്രമല്ല റാറ്റ് ഇപ്പോൾ വ്യാപകമായികൊണ്ടിരിക്കുകയാണെന്ന മുന്നറിയിപ്പും പഠനത്തിൽ നൽകുന്നുണ്ട്.

Top