സ്വന്തം ലേഖകൻ
സെന്റ്പീറ്റേഴ്‌സ് ബർഗ്: വേശ്യാലയത്തിൽ നിന്നു പിടിയിലായ മുപ്പതോളം സ്ത്രീകളെ പൂർണനഗ്നരാക്കി തെരുവിലൂടെ നടത്തിച്ച് പൊലീസിന്റെ ക്രൂരമായ ശിക്ഷ. റഷ്യയിലെ രണ്ടാമത്തെ നഗരം എന്ന വിശേഷണമുള്ള സെന്റ്പീറ്റേഴ്‌സ് ബർഗിലെ ചരിത്രപ്രസിദ്ധമായ ദ്വീപ് വസില്യേവ്‌സ്‌കിയിൽ അനധികൃതമായി നടത്തിയിരുന്നു ഒരു വേശ്യാലയത്തിൽ നടന്ന റെയ്ഡിന് പിന്നാലെ ഇടപാടുകാരും വേശ്യകളും ഉൾപ്പെടെ 31 പേരെയാണ് പോലീസ് പരസ്യമായി നഗ്‌നരാക്കി നടത്തിയത്. നഗരത്തിലെ അഞ്ച് ബ്‌ളോക്കുകളിലൂടെ നടത്തി അവസാനം കാറിൽ കയറ്റി സ്‌റ്റേഷനിലേക്ക് കൊണ്ടുപോയി.
റെയ്ഡ് നടന്നപ്പോഴത്തെ അതേ സ്ഥിതിയിൽ പൂർണ്ണ നഗ്‌നരായി കരഞ്ഞുംപിഴിഞ്ഞുമായിരുന്നു വേശ്യകൾ നഗരത്തിൽ ഒരിടത്തായി പാർക്ക് ചെയ്തിരുന്ന പോലീസ് കാറിലേക്ക് കയറിയത്. നഗരത്തിൽ ഉണ്ടായിരുന്ന അനേകർ സംഭവത്തിന് സാക്ഷിയാകുകയും വിവാദരംഗം മൊബൈലിൽ പകർത്തുകയും ചെയ്തു. ജോലി ചെയ്തിരുന്നു മുഴുവൻ സ്ത്രീകളെയും അവരുടെ ഇടപാടുകാരെയും പോലീസ് പൊക്കി. അതേസമയം മൂന്ന് പേർ പിൻവാതിലിലൂടെ ഓടി രക്ഷപ്പെട്ടു.
റഷ്യയിലെ എംഎംഎ ഫൈറ്ററും വിവാദ നായകനുമായ പ്രമുഖ കിക്ക്‌ബോക്‌സർ വിയാസ്‌ളേവ് ഡാറ്റ്‌സിക് ആയിരുന്നു വേശ്യാലയത്തെക്കുറിച്ച് പോലീസിന് വിവരം നൽകിയത്. വേശ്യാവൃത്തിക്കെതിരേ യുദ്ധം പ്രഖ്യാപിച്ചിരിക്കുന്ന ഡാറ്റ്‌സിക് പോലീസ് പതിവായി വേശ്യാലയങ്ങളിൽ റെയ്ഡ് നടത്തണമെന്ന് ആവശ്യപ്പെട്ടു. 1999 ൽ ഹെവിവെയ്റ്റ് ചാമ്പ്യൻ ആന്ദ്രേ അർലോവ്‌സ്‌കിയോട് നാടകീയമായി തോറ്റ് പുറത്തായതിന്റെ പേരിൽ പ്രശസ്താനായ ഡാറ്റ്‌സിക് 2007 ൽ സെന്റ്പീറ്റേഴ്‌സ്ബർഗിലെ ഒരു മൊബൈൽ ഫോൺ കടകളിൽ നടത്തിയ കൊള്ളയുടെ പേരിൽ ജയിൽ ശിക്ഷ അനുഭവിച്ചിട്ടുള്ളയാളാണ്. നഗരത്തിലെ ജനത്തിരക്കിന് കാരണം ഈ വേശ്യാലയമാണെന്നും പകൽ പോലും രക്ഷയില്ലെന്നുമായിരുന്നു ആരോപണം.


