യുവാവിനെ മര്‍ദ്ദിച്ച് അവശനാക്കി; പുത്തൂര്‍ എസ്ഐയെ മാറ്റി

ദളിത് യുവാവിനെ ക്രൂരമായി മര്‍ദ്ദിച്ച് അവശനാക്കിയ സംഭവത്തില്‍ പുത്തൂര്‍ സ്റ്റേഷനിലെ എസ്‌ഐ പ്രവീണിനെ ചുമതലയില്‍ നിന്ന് മാറ്റി.യൂത്ത് കോണ്‍ഗ്രസ് കൊട്ടാരക്കര ബ്ലോക്ക് മുന്‍ ജന. സെക്രട്ടറി കോട്ടാത്തല പൂതക്കുഴി പടിഞ്ഞാറ്റതില്‍ വി.എസ്.സുധനാണ് മര്‍ദ്ദനമേറ്റത്. സഹോദരിയെ മര്‍ദിച്ചെന്ന പരാതിയില്‍ കസ്റ്റഡിയില്‍ എടുത്താണ് സുധനെ മര്‍ദ്ദിച്ചത്.അബോധാവസ്ഥയിലായ സുധനെ പിന്നീട് ജയില്‍ അധികൃതര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. നിലവില്‍ പ്രവീണിനെതിരെ മനുഷ്യാവകാശ കമ്മീഷനില്‍ അഞ്ചോളം പരാതികളുണ്ട്.

Top