അച്ഛന്‍റെ പാട്ടിന് പ്രണവിന്‍റെ ജിമിക്കി കമ്മല്‍ ഡാന്‍സ്

മോഹന്‍ലാല്‍ നായകനായി അഭിനയിച്ച വെളിപാടിന്റെ പുസ്തകം എന്ന സിനിമയിലെ പാട്ടാണ് ‘എന്റമ്മേടെ ജിമിക്കി കമ്മല്‍ എന്റപ്പന്‍ കട്ടോണ്ട് പോയി’എന്ന് തുടങ്ങുന്ന പാട്ട്. പാട്ട് പുറത്ത് വന്നപ്പോള്‍ മുതല്‍ കേരളക്കര ഏറ്റെടുത്തിയിരിക്കുകയായിരുന്നു. എന്റമ്മേടെ ജിമിക്കി കമ്മല്‍ എന്റപ്പന്‍ കട്ടോണ്ട് പോയി എന്ന് തുടങ്ങുന്ന ഗാനരംഗം കഴിഞ്ഞ ആഴ്ചകളില്‍ കേരളത്തില്‍ തരംഗമായി മാറിയിരിക്കുകയാണ്. ഇത്തവണത്തെ ഓണാഘോഷത്തിന്റെ പ്രധാന ഘടകവും ജിമിക്കി കമ്മല്‍ ആയിരുന്നു. കോളേജുകളിലും മറ്റും ഓണ പരിപാടികളില്‍ ജിമിക്കി കമ്മല്‍ കൊണ്ട് ഗ്രൂപ്പ് ഡാന്‍സുകളുടെ മേളമായിരുന്നു. അക്കൂട്ടത്തില്‍ ശ്രദ്ധിക്കപ്പെടുന്നത് താരപുത്രന്‍ പ്രണവിന്റെ ഡാന്‍സ് തന്നെയാണ്. പ്രണവിന്റെ ആദി എന്ന സിനിമയുടെ ലൊക്കേഷനില്‍ നിന്നുമാണ് അച്ഛന്റെ പാട്ടിന് തകര്‍ത്ത് ഡാന്‍സ് കളിച്ച് പ്രണവ് ശ്രദ്ധിക്കപ്പെട്ടത്. അച്ഛന്റെ പാട്ടിനൊപ്പം ഡാന്‍സ് കളിക്കുന്ന പ്രണവിന്റെ വീഡിയോ ഇപ്പോള്‍ വൈറലായിരിക്കുകയാണ്.

സംവിധായകന്‍ ജിത്തു ജോസഫ് ഫേസ്ബുക്ക് ലൈവിലൂടെയാണ് തങ്ങളുടെ ഓണാഘോഷത്തിന്റെ ദൃശ്യങ്ങള്‍ പുറത്ത് വിട്ടിരുന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top