പ്രണവിന്‍റെ പുതിയ ചിത്രം വൈറല്‍

ജിത്തു ജോസഫിന്റെ സംവിധാനത്തില്‍ ആദി എന്ന സിനിമയില്‍ പ്രണവ് നായകനായി അഭിനയിച്ചു കൊണ്ടിരിക്കുകയാണ്. ചിത്രത്തിന്റെ ലൊക്കേഷനില്‍ നിന്നും പ്രണവിന്റെ ഒരു ചിത്രം പുറത്ത് വന്നിരിക്കുയാണ്. ചിത്രത്തിന്റെ സ്‌പോട്ട് എഡിറ്റര്‍ വി എസ് വിനായക്കിനും ഒപ്പം ജോലി ചെയ്യുന്ന പ്രണവിന്റെ ഫോട്ടോയാണ് ഇന്റര്‍ നെറ്റിലൂടെ വൈറലായിരിക്കുന്നത്. സാധാരണ അഭിനയം കഴിഞ്ഞാല്‍ താരങ്ങള്‍ വിശ്രമത്തിന് പോവുന്നതാണ് പതിവ്. എന്നാല്‍ പ്രണവ് താന്‍ അഭിനയിച്ച രംഗങ്ങള്‍ സ്വാഭാവികതയോടെ തന്നെ കാണുന്നതിന് വേണ്ടിയാണ് എഡിറ്ററിനൊപ്പം കൂടിയിരിക്കുന്നത്. തന്റെ സിനിമയോട് ആത്മാര്‍ത്ഥ കാണിക്കുന്ന താരമാണ് പ്രണവെന്ന് ഈ ചിത്രത്തില്‍ നിന്നും വ്യക്തമാണ്.

Top