സീരിയല്‍ നടിയുടെ മരണം കാമുകന്‍ അറസ്റ്റില്‍; ശാരിരികമായി പീഡിപ്പിച്ചിരുന്നെന്ന് മാതാവിന്റെ വെളിപ്പെടുത്തല്‍; മുന്‍ കാമുകനായ വ്യവസായിയെ തിരയുന്നു

മുംബൈ: പ്രശസ്ത ടെലിവിഷന്‍ അവതാരികയും നടിയുമായ പ്രത്യുഷാ ബാനര്‍ജിയുടെ മരണവുമായി ബന്ധപ്പെട്ട് കാമുകന്‍ രാഹുല്‍ സിങിനെ മുംബൈ പൊലീസ് അറസ്റ്റ് ചെയ്തു. യുവതിയുടെ മരണം പൊലീസിനെയും കുടുംബത്തെയും ആദ്യം അറിയിച്ചത് ഇയാളായിരുന്നു എന്നാണ് ചോദ്യം ചെയ്യലില്‍ വ്യക്തമായിരിക്കുന്നത്. നടിയുടെ കാമുകന്‍ രാഹുല്‍ രാജ് സിംഗിനെയാണ് പൊലീസ് അറസ്റ്റു ചെയ്ത് ചോദ്യം ചെയ്യുന്നത്. രാഹുലുമായുള്ള പ്രശ്‌നങ്ങളാണ് പ്രത്യുഷയുടെ മരണത്തില്‍ കലാശിച്ചതെന്നാണ് നടിയുടെ സുഹൃത്തുകളുടെയും ബന്ധുക്കളുടെയും ആരോപണം.

രാഹുലിനെ ആരോപണവുമായി പ്രത്യുഷയുടെ അമ്മ സോമ ബാനര്‍ജി രംഗത്തെത്തിയിരുന്നു. കഴിഞ്ഞ ജനുവരിയില്‍ പ്രത്യുഷയെ തന്റെ കൂടെ മാലാദിലേക്ക് കൊണ്ടുപോകുകയാണെന്ന് രാഹുല്‍ പറഞ്ഞിരുന്നു. തന്നോട് നാട്ടിലേക്ക് പോകാനും രാഹുല്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ രണ്ടാഴ്ച മുമ്പ് പ്രത്യുഷ വിളിച്ച് പറഞ്ഞത് താന്‍ പ്രതിസന്ധിയിലാണെന്നാണ്. ഇരുവരും തമ്മില്‍ നിരന്തരം പ്രശ്‌നങ്ങളായിരുന്നുവെന്നും മാതാവ് പറഞ്ഞു. പ്രത്യുക്ഷയെ രാഹുല്‍ ശാരീരികമായി പീഡിപ്പിച്ചിരുന്നുവെന്നാണ് നടിയുടെ സുഹൃത്തുക്കളുടെ ആരോപണം.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

വെള്ളിയാഴ്ച വൈകിട്ടാണ് പ്രത്യുഷയെ സ്വന്തം വസതിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. പ്രഥമദൃഷ്ട്യാ ആത്മഹത്യയാണെന്ന നിഗമനത്തിലാണ് അന്വേഷണം തുടരുന്നതെന്ന് ഡി.സി.പി വിക്രം ദേശ്പാണ്ടെ അറിയിച്ചു. എന്നാല്‍ ആത്മഹത്യ കുറിപ്പൊന്നും ഇവരുടെ വീട്ടില്‍ നിന്നും കണ്ടെടുത്തിട്ടില്ല. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി മുംബൈയിലെ സിദ്ധാര്‍ഥ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

മാര്‍ച്ച് മുതല്‍ തനിക്ക് ജോലിയൊന്നും ലഭിച്ചിരുന്നില്ലെന്ന് പ്രത്യുഷ മറ്റൊരു കൂട്ടികാരിയോട് പറഞ്ഞിരുന്നതായും റിപ്പോര്‍ട്ടുണ്ട്. രാഹുല്‍ സിങുമായുള്ള ബന്ധത്തില്‍ ഇവര്‍ അസ്വസ്ഥത പ്രകടിപ്പിക്കുകയും ചെയ്തിരുന്നു. ഇവരുടെ മരണത്തില്‍ അയല്‍ വീട്ടുകാര്‍ കടുത്ത നടുക്കം രേഖപ്പെടുത്തിയിട്ടുണ്ട്. പ്രത്യുഷ ബാനര്‍ജി ഒരിക്കലും ആത്മഹത്യ ചെയ്യില്ല എന്നാണ് ഇവര്‍ പറയുന്നത്.

മുന്‍ കാമുകന്‍ മാര്‍കണ്ഡ് മല്‍ഹോത്ര എന്ന വ്യവസായിയുമായുണ്ടായ പ്രശ്‌നങ്ങളെക്കുറിച്ചും പൊലീസ് അന്വേഷിക്കുന്നുണ്ട്. മല്‍ഹോത്ര തന്നെയും പിതാവിനെയും മാനസികമായി പീഡിപ്പിച്ചുവെന്ന പരാതിയും നടി നേരത്തെ ഉന്നയിച്ചിരുന്നു. മല്‍ഹോത്രയുമായുള്ള ബന്ധമൊഴിഞ്ഞ ശേഷമാണ് പ്രത്യുഷ രാഹുല്‍ രാജുമായി അടുത്തത്.

പ്രത്യൂഷയ്ക്ക് ആത്മഹത്യ ചെയ്യേണ്ട സാഹചര്യമില്ലെന്നും കൊലപാതകമാണെന്നുമാണ് സുഹൃത്തുക്കള്‍ ആരോപിക്കുന്നത്. അതൊരു ആത്മഹത്യയാണെന്ന് കരുതുന്നില്ലെന്നും എന്നാല്‍ ആസൂത്രിത കൊലപാതകമാണെന്ന് സംശയിക്കുന്നെന്ന് ബിഗ് ബോസ് മത്സരാര്‍ത്ഥിയും സുഹൃത്തുമായി അജാസ് ഖാന്‍ ആരോപിച്ചിരുന്നു.

Top