കണ്ണൂര്‍: സി.പി.എം ജില്ലാ സെക്രട്ടറി നേരിട്ട് പ്രചരണത്തിന് നേതൃത്വം കൊടുത്ത ദേശാഭിമാനി പാനലിന് കേരള പത്രപ്രവര്‍ത്തക യൂണിയന്‍ തെരഞ്ഞെടുപ്പിൽ അമ്പേ പരാജയം . കണ്ണൂര്‍ പ്രസ്സ് ക്ലബിന്റെ ചരിത്രത്തിലാദ്യമായി ദേശാഭിമാനി പ്രതിനിധി പരാജയപ്പെട്ടത് സി.പി.എമ്മിന് കനത്ത തിരിച്ചടി തന്നെയായി. പാര്‍ട്ടി താത്പര്യം കൂടി മാനിച്ചാണ് ജില്ലാ സെക്രട്ടറി പി.ജയരാജന്റെ നിര്‍ദ്ദേശ പ്രകാരം ജയകൃഷ്ണന്‍ നരിക്കുട്ടി സെക്രട്ടറി സ്ഥാനത്തേക്ക് മത്സരിച്ചത്. എതിര്‍സ്ഥാനാര്‍ത്ഥി ഒരു പ്രാദേശിക പത്രത്തിന്റെ പ്രതിനിധിയായ പ്രാശാന്ത് പുത്തലത്ത് 33 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് ദേശാഭിമാനി പാനലിനെ തോല്‍പ്പിച്ചത്. ദേശാഭിമാനി പാനലിലെ വീക്ഷണം പ്രതിനിധി പി.സജിത് കുമാര്‍ അടക്കം മത്സരിച്ച പത്ത് പേരും പരാജയപ്പെട്ടത് വൻ ചർച്ച ആയിരിക്കയാണ്.പ്രസ്ക്ലബ് തെരഞ്ഞെടുപ്പില്‍ ജോയിന്റ് സെക്രട്ടറിയായി മത്സരിക്കാന്‍ തീരുമാനിച്ച മീഡിയാ വണ്ണിലെ സുനില്‍ ഐസക്ക് ഒരു ഫെയ്സ് ബുക്ക് പോസ്റ്റിന്റെ പേരില്‍ എതിര്‍ പാനലില്‍ ആയിപ്പോയി എന്നതുകൊണ്ടു സുനിലിനെ ക്രൂരമായി ദോഹിിച്ചു എന്നും ആരോപണം ഉയർന്നിനിരുന്നു. ചലച്ചിത്ര നടി മൈഥിലിയെക്കുറിച്ചുള്ള പരാമര്‍ശം പ്രസ് ക്ലബിലെ ഫെയ്സ് ബുക്കില്‍ പോയ സന്ദേശം സിപിഐ.എം. അനുകൂലികളായ ചിലര്‍ ഏറ്റെടുത്ത് സുനിലിനെ ക്രൂശിക്കുകയായിരുന്നു. അബദ്ധം സംഭവിച്ചതാണെന്നും പറഞ്ഞ് നൂറ് തവണ മാപ്പ് പറഞ്ഞെങ്കിലും സുനിലിനെതിരെ പൊലീസ് നടപടിയുണ്ടായി. ജാമ്യമില്ലാ വകുപ്പുകള്‍ ചേര്‍ത്ത് കേസെടുക്കുകയും കോടതിയില്‍ പോയി ജാമ്യമെടുക്കേണ്ടി വരികയും ചെയ്തു. പ്രസ്ക്ലബിനെ ജനാധിപത്യ സ്ഥാപനമാക്കി നിലനിര്‍ത്താനുള്ള മാധ്യമ പ്രവര്‍ത്തകരുടെ ആഗ്രഹം ഇപ്പോള്‍ നിറവേറ്റപ്പെട്ടിരിക്കയാണെന്ന് സുനില്‍ ഐസക്ക് പറഞ്ഞു. മാധ്യമ പ്രവര്‍ത്തകരെ രാഷ്ട്രീയത്തിന്റേയും മതത്തിന്റേയും പേരില്‍ വേര്‍തിരിക്കാനുള്ള ചില ശ്രമവും കണ്ണൂരില്‍ നടന്നിരുന്നു.
പ്രസിഡണ്ടായി മാധ്യമം ബ്യൂറോ ചീഫ് എ.കെ. ഹാരിസും സെക്രട്ടറിയായി പ്രശാന്ത് പുത്തലത്തുമാണ് തെരഞ്ഞെടുക്കപ്പെട്ടത്. സിജി ഉലഹന്നാനാണ് ട്രഷറര്‍. (ദീപിക)കെ.ശശി (ചന്ദ്രിക) യാണ് വൈസ് പ്രസിഡണ്ട്. പ്രവീണ്‍ ദാസ് (മലയാള മനോരമ) ജോയിന്റി സെക്രട്ടറി. ജില്ലാ കമ്മിറ്റി അംഗങ്ങളായി സബിന പത്മന്‍ (ജനയുഗം) സുനില്‍ കുമാര്‍ (സിറാജ്) ഗണേശ് മോഹന്‍(ജന്മ ഭൂമി) മഹേഷ് ബാബു(സുപ്രഭാതം) ബഷീര്‍ വി.കെ.(തേജസ്) എന്നിവരും തെരഞ്ഞെടുക്കപ്പെട്ടു.
ദേശാഭിമാനിയിലെ സ്ഥാനാർത്ഥിയുടെ വിജയത്തിനായ് സി പി എം കണ്ണുർ ജില്ലാ സെക്രട്ടറി പി.ജയരാജൻ പാർട്ടി പത്രത്തിലും, മറ്റു മാധ്യമ സ്ഥാപനങ്ങളിലും ജോലി ചെയ്യുന്ന സി പി എം അനുഭാവികളായ മാധ്യമ പ്രവർത്തകരെയും, പാർട്ടി അംഗങ്ങളുമായ മാധ്യമ പ്രവർത്തകരെയും പി.ജയരാജൻ നേരിട്ട് ഫോണിൽ വിളിച്ച് ദേശാഭിമാനിയിൽ നിന്ന് സെക്രട്ടറി സ്ഥാനത്തേക്ക് മത്സരിക്കുന്ന ജയകൃഷ്ണൻ നരിക്കുട്ടിക്ക് നിർബന്ധമായും വോട്ട് ചെയ്യണമെന്ന് നിർദ്ദേശം നൽകിയെന്ന് വാർത്തയുണ്ടായിരുന്നു. ഒരാഴ്ചക്കിടെ മുപ്പതോളം KuwJ അംഗങ്ങളായ മാധ്യമ പ്രവർത്തകരെ പി.ജയരാജൻ ഫോണിൽ വിളിച്ച് സംസാരിച്ചിരുന്നു.


